ഒക്ടോബർ 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 3-ന് ആരംഭിക്കുന്ന വാരം
ഗീതം 44, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 9 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സദൃശവാക്യങ്ങൾ 1-6 (10 മിനി.)
നമ്പർ 1: സദൃശവാക്യങ്ങൾ 6:1-19 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവത്തിനു നമ്മോടു സ്നേഹമുണ്ടെന്ന് റോമർ 8:26, 27 ഉറപ്പുനൽകുന്നത് എങ്ങനെ? (5 മിനി.)
നമ്പർ 3: ദൈവരാജ്യം അധികാരത്തിൽ വരുന്നതിന് ലോകത്തിന്റെ മാനസാന്തരത്തിനായി കാത്തിരിക്കേണ്ടതുണ്ടോ? (rs പേ. 233 ¶1-2) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നമുക്കുള്ള പാഠം എന്താണ്? ചർച്ച. ലൂക്കോസ് 5:12, 13; ലൂക്കോസ് 8:43-48 വായിപ്പിക്കുക. ഈ വിവരണം ശുശ്രൂഷയിൽ നമ്മെ എങ്ങനെ സഹായിക്കുമെന്ന കാര്യം പരിചിന്തിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ശുശ്രൂഷയിലായിരിക്കെ നല്ല പെരുമാറ്റ ശീലങ്ങൾ പാലിക്കാം. (2 കൊരി. 6:3) പിൻവരുന്ന ചോദ്യങ്ങളെ ആധാരമാക്കിയുള്ള ചർച്ച: (1) പ്രസംഗവേലയിലായിരിക്കെ നമ്മുടെ പെരുമാറ്റം ശ്രദ്ധിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (2) പിൻവരുന്ന സാഹചര്യങ്ങളിൽ നാം എങ്ങനെ പെരുമാറണം: (എ) വയൽസേവന ഗ്രൂപ്പ് പ്രദേശത്ത് എത്തുമ്പോൾ, (ബി) ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ, (സി) വീട്ടുവാതിൽക്കൽ നിൽക്കുമ്പോൾ, (ഡി) കൂടെയുള്ള ആൾ വീട്ടുകാരനോട് സുവാർത്ത പറയുമ്പോൾ, (ഇ) വീട്ടുകാരൻ സംസാരിക്കുമ്പോൾ, (എഫ്) വീട്ടുകാരൻ തിരക്കിലാണെങ്കിൽ, കാലാവസ്ഥ പ്രതികൂലമാണെങ്കിൽ, (ജി) വീട്ടുകാരൻ വളരെ പരുഷമായി ഇടപെടുന്നെങ്കിൽ.
ഗീതം 16, പ്രാർഥന