ഒക്ടോബർ 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 31-ന് ആരംഭിക്കുന്ന വാരം
ഗീതം 63, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 10 ¶11-17 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സദൃശവാക്യങ്ങൾ 22–26 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. “അതിന്റെ അവസ്ഥ എന്താണ്?” പ്രസംഗം. പ്രസംഗത്തിനുശേഷം, 8-ാം പേജിൽ കൊടുത്തിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് നവംബറിലെ ആദ്യ ശനിയാഴ്ച ഒരു ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാം എന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: നല്ല വസ്ത്രധാരണം, ചമയം, ശരീരനില—ശുശ്രൂഷയിൽ ഇവ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 131-134 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന ചർച്ച.
10 മിനി: നവംബറിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് നിങ്ങളുടെ പ്രദേശത്ത് ആകർഷകമായിരുന്നേക്കാവുന്ന ചില ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനുശേഷം, വീക്ഷാഗോപുരത്തിലെ ആമുഖ ലേഖനങ്ങളിലേക്കു ശ്രദ്ധക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാനായേക്കും എന്നു സദസ്യർ പറയട്ടെ; തുടർന്ന്, ഏതു തിരുവെഴുത്ത് വായിച്ചുകേൾപ്പിക്കാനായേക്കും എന്നും സദസ്സിനോടു ചോദിക്കുക. ഉണരുക!യിലെ ആമുഖ ലേഖനങ്ങളുടെ കാര്യത്തിലും, സമയം അനുവദിക്കുന്നെങ്കിൽ അതിലെ മറ്റൊരു ലേഖനത്തിന്റെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 90, പ്രാർഥന