അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിലും ബൈബിളധ്യയനത്തിനു താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള ഏതെങ്കിലും വിഷയം പ്രതിപാദിക്കുന്ന ഒരു മുൻലക്കം മാസികയോ ഏതെങ്കിലും ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിലും ബൈബിളധ്യയനത്തിനു താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള ഏതെങ്കിലും വിഷയം പ്രതിപാദിക്കുന്ന ഒരു മുൻലക്കം മാസികയോ ഏതെങ്കിലും ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ, മെയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ പരിചയപ്പെടുത്തിക്കൊണ്ട് ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായിട്ടുള്ളവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ളവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക. ഒരു ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം.
◼ ഫെബ്രുവരിമുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പുതിയ പരസ്യപ്രസംഗത്തിന്റെ വിഷയം “നിങ്ങളുടെ ആശ്രയം യഹോവയിലാണോ?” എന്നതായിരിക്കും.
◼ ബാംഗ്ലൂരിലെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന 15-ഓ അതിൽ കൂടുതലോ പേർ അടങ്ങിയ കൂട്ടങ്ങൾ മുന്നമേതന്നെ ബെഥേൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വരുന്ന സമയവും തീയതിയും ആളുകളുടെ എണ്ണവും രണ്ട് ആഴ്ച മുമ്പെങ്കിലും അറിയിക്കാൻ ശ്രദ്ധിക്കുമല്ലോ. സന്ദർശനത്തിനുമുമ്പ് ദയവായി 2008 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി പരിചിന്തിക്കുക. രാവിലെ 8 മണിക്കും 10 മണിക്കും ഉച്ചതിരിഞ്ഞ് 1 മണിക്കും 3 മണിക്കും ആണ് ബെഥേൽ ചുറ്റിക്കാണാനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ബാംഗ്ലൂർ ബ്രാഞ്ചിൽ സമഗ്രമായ ശുചീകരണ പരിപാടി നടക്കുന്ന ദിവസമായതിനാൽ മെയ് 25 വെള്ളിയാഴ്ച മറ്റു പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസവും ജനുവരി 26, മെയ് 1, ആഗസ്റ്റ് 15, 30, 31, ഒക്ടോബർ 2 എന്നീ ദിവസങ്ങളിലും ബെഥേൽ ചുറ്റിക്കാണാനുള്ള ക്രമീകരണം ഉണ്ടായിരിക്കുന്നതല്ല എന്ന കാര്യം മനസ്സിൽപ്പിടിക്കുക.
◼ 2011 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജിലെ 18-ാമത്തെ ഖണ്ഡികയുടെ ആദ്യ ഭാഗം പിൻവരുന്ന പ്രകാരം വായിക്കുക: ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ അവനോടൊപ്പം “ശില്പി”യായി പ്രവർത്തിച്ചവനാണ് യേശു. അതുകൊണ്ടുതന്നെ, ദിക്ക് അറിയാൻ സഞ്ചാരികളെ സഹായിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെക്കുറിച്ച് യേശുവിന് നന്നായി അറിയാമായിരുന്നു.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക —നേപ്പാളി
ദൈവം പറയുന്നതു കേൾക്കുവിൻ!, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! —നേവാരി