അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടായിരിക്കുകയും ഒരു ബൈബിളധ്യയനത്തിന് താത്പര്യം ഇല്ലാതിരിക്കുകയും ചെയ്താൽ വീട്ടുകാരന് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ പഴയ ലക്കം മാസികയോ സമർപ്പിക്കാം. ഏപ്രിൽ, മെയ്: വീക്ഷാഗോപുരവും ഉണരുക!യും. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ലഘുലേഖ പരിചയപ്പെടുത്തിയിട്ട് ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. സ്മാരകത്തിനോ മറ്റ് ദിവ്യാധിപത്യ യോഗങ്ങൾക്കോ ഹാജരായവരും സഭയോടൊത്ത് ക്രമമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾക്ക് മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് അധ്യയനം ആരംഭിക്കാൻ ശ്രമിക്കുക.
◼ സ്മാരകത്തിനുശേഷം ആ വാരാന്തത്തിൽത്തന്നെ പ്രത്യേക പരസ്യപ്രസംഗം നടത്തപ്പെടുന്നതായിരിക്കും. അതിന്റെ വിഷയം, “അത് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അടുത്തെത്തിയിരിക്കുന്നു!” എന്നതാണ്.
◼ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലോ വാർഷികപുസ്തകത്തിന്റെ അവസാനപേജിലെ മേൽവിലാസങ്ങളുടെ പട്ടികയിലോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു രാജ്യം സന്ദർശിക്കാൻ തീരുമാനിക്കുന്നപക്ഷം, എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശങ്ങൾ പിൻപറ്റണമെന്നും അറിയാൻ നിങ്ങളുടെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക. അവിടത്തെ രാജ്യവേലയ്ക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം. (മത്താ. 10:16) സന്ദർശകർ പ്രാദേശിക സാക്ഷികളുമായോ സഭകളുമായോ ബന്ധപ്പെടാതിരിക്കുന്നതാകും ചിലയിടങ്ങളിൽ ഉചിതം. അനൗപചാരിക സാക്ഷീകരണത്തെയോ സാഹിത്യങ്ങൾ കൂടെക്കൊണ്ടുപോകുന്നതിനെയോ കുറിച്ച് നിങ്ങൾക്കു നിർദേശങ്ങൾ ലഭിച്ചേക്കാം. അങ്ങനെ, നിങ്ങൾക്കോ രാജ്യവേലയ്ക്കോ നേരിട്ടേക്കാവുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.—1 കൊരി. 14:33, 40.
◼ jw.org വെബ്സൈറ്റിലെ പല സവിശേഷതകളും ഇപ്പോൾ ഇംഗ്ലീഷിനുപുറമേ മലയാളത്തിലും ലഭ്യമാണ്.