ആഗസ്റ്റ് 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 13-ന് ആരംഭിക്കുന്ന വാരം
ഗീതം 123, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 5 ¶17-22 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 28-31 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 28:17-26 (4 മിനിട്ടുവരെ)
നമ്പർ 2: യേശുക്രിസ്തുവിനെക്കുറിച്ചുള്ള കെട്ടുകഥകളും യാഥാർഥ്യങ്ങളും (5 മിനി.)
നമ്പർ 3: രാഷ്ട്രീയ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നതിനോടുള്ള ക്രിസ്ത്യാനികളുടെ മനോഭാവത്തെ സ്വാധീനിക്കുന്ന തിരുവെഴുത്തുകൾ ഏവ? (rs പേ. 273 ¶1–5) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: മടങ്ങിച്ചെല്ലാൻ അടിസ്ഥാനമിടുക. പിൻവരുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച: (1) ആദ്യസന്ദർശനത്തിൽത്തന്നെ വീണ്ടും ചെല്ലാനുള്ള അടിസ്ഥാനം ഇട്ടിട്ടുപോരുന്നതിന്റെ പ്രയോജനം എന്ത്, അത് എങ്ങനെ ചെയ്യാനാകും? (2) മടങ്ങിച്ചെല്ലുമ്പോൾ ഉത്തരം നൽകുന്നതിനുവേണ്ടി വീട്ടുകാരന് താത്പര്യം തോന്നിയേക്കാവുന്ന ഒരു ചോദ്യം എങ്ങനെ കണ്ടെത്താം? (3) അടുത്ത ചർച്ചയ്ക്കായി ഒരു നിശ്ചിതസമയം ക്രമീകരിക്കുന്നതും സാധിക്കുമെങ്കിൽ വീട്ടുകാരന്റെ ഫോൺനമ്പറോ ഇ-മെയിൽ അഡ്രസ്സോ വാങ്ങുന്നതും നല്ലതായിരിക്കുന്നത് എന്തുകൊണ്ട്? (4) ഒട്ടും വൈകാതെ, ഒരുപക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ മടങ്ങിച്ചെല്ലാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്? (5) ആദ്യസന്ദർശനത്തിനുശേഷം വീട്ടുകാരനെക്കുറിച്ചുള്ള ഏതൊക്കെ വിശദാംശങ്ങൾ കുറിച്ചുവെക്കണം?
10 മിനി: ഒന്നോ രണ്ടോ മുഴുസമയ സേവകരുമായുള്ള അഭിമുഖം. മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്? മുഴുസമയ ശുശ്രൂഷ തുടരാൻ എന്തെല്ലാം പ്രതിബന്ധങ്ങൾ അവർക്ക് ഉണ്ടായിട്ടുണ്ട്, എന്നിട്ടും ഇതിൽത്തന്നെ തുടരാൻ അവർക്കു സാധിച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നു? വരുന്ന സേവനവർഷത്തിൽ സാധാരണ പയനിയറിങ് തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
10 മിനി: “നിങ്ങളുടെ മനസ്സാക്ഷി കാത്തുകൊള്ളുക!” ചോദ്യോത്തര പരിചിന്തനം. പ്രത്യേക സമ്മേളന ദിനത്തിന്റെ തീയതി ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കുക.
ഗീതം 65, പ്രാർഥന