ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2012 ഒക്ടോബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. ദർശനത്തിൽ യെഹെസ്കേൽ കണ്ട യാഗപീഠം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (യെഹെ. 43:13-20) [സെപ്റ്റ. 10, w07 8/1 പേ. 10 ഖ. 4]
2. യെഹെസ്കേലിന്റെ ദർശനത്തിലെ നദീജലം എന്തിനെ ചിത്രീകരിക്കുന്നു? (യെഹെ. 47:1-5) [സെപ്റ്റ. 17, w07 8/1 പേ. 11 ഖ. 2]
3. “ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു” എന്ന പരാമർശത്തിൽനിന്ന് ചെറുപ്രായത്തിൽ അവനു ലഭിച്ച ആത്മീയപരിശീലനത്തെക്കുറിച്ച് എന്തു മനസ്സിലാക്കാം? (ദാനീ. 1:8) [സെപ്റ്റ. 24 dp പേ. 33-34 ഖ. 7-9; പേ. 36 ഖ. 16]
4. നെബൂഖദ്നേസറിന്റെ സ്വപ്നത്തിലെ മഹാവൃക്ഷം എന്തിനെ പ്രതീകപ്പെടുത്തി? (ദാനീ. 4:10, 11, 20-22) [ഒക്ടോ. 1, w07 9/1 പേ. 18, ഖ. 5]
5. പ്രാർഥനയോടുള്ള ബന്ധത്തിൽ ദാനീയേൽ 9:17-19-ൽനിന്ന് നമുക്ക് എന്തു പഠിക്കാം? [ഒക്ടോ. 8, w07 9/1 പേ. 20 ഖ. 5-6]
6. വർഷങ്ങളുടെ 70-ാമത്തെ ആഴ്ചവട്ടത്തിന്റെ അവസാനംവരെ, അല്ലെങ്കിൽ എ.ഡി. 36-വരെ ‘അനേകർക്കായി നിലനിർത്തപ്പെട്ടത്’ ഏത് ഉടമ്പടിയാണ്? (ദാനീ. 9:27, NW) [ഒക്ടോ. 8, w07 9/1 പേ. 20 ഖ. 4]
7. തന്നോട് എതിർത്തുനിന്ന “പാർസിരാജ്യത്തിന്റെ പ്രഭു”വിനെക്കുറിച്ച് ദൂതൻ ദാനീയേലിനോട് പറഞ്ഞതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം? (ദാനീ. 10:13) [ഒക്ടോ. 15, w12 1/1 പേ. 28 ഖ. 2-3]
8. ദാനീയേൽ 11:20-ലെ പ്രവചനം മിശിഹായോടുള്ള ബന്ധത്തിൽ നിറവേറിയത് എങ്ങനെ? [ഒക്ടോ. 15, dp പേ. 232-233 ഖ. 5-6]
9. ഹോശേയ 4:11 അനുസരിച്ച് അമിതമായ മദ്യപാനത്തിന്റെ ഒരു അപകടം എന്താണ്? [ഒക്ടോ. 22, w04 12/1 പേ. 20, ഖ. 10]
10. ഹോശേയ 6:6 നമ്മെ ഏതു സുപ്രധാന പാഠം പഠിപ്പിക്കുന്നു? [ഒക്ടോ. 22, w07 9/15 പേ. 16 ഖ. 8; w05 11/15 പേ. 24 ഖ. 11-12]