ഡിസംബർ 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 10-ന് ആരംഭിക്കുന്ന വാരം
ഗീതം 75, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 11 ¶13-19 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സെഫന്യാവു 1–ഹഗ്ഗായി 2 (10 മിനി.)
നമ്പർ 1: ഹഗ്ഗായി 1:1-13 (4 മിനിട്ടുവരെ)
നമ്പർ 2: മാനുഷ തത്ത്വശാസ്ത്രത്തിന്റെ ഉത്ഭവം എവിടെനിന്നാണ്? (rs പേ. 290 ¶1-3) (5 മിനി.)
നമ്പർ 3: നമുക്ക് ക്രിസ്തുവിന്റെ മനസ്സ് ഉണ്ടെങ്കിൽ യഹോവയെക്കുറിച്ച് കൂടുതൽ അറിയാനാകും (മത്താ. 11:27) (5 മിനി.)
❑ സേവനയോഗം:
15 മിനി: 2013-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2013-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിർദേശങ്ങളിൽനിന്ന് സഭ ബാധകമാക്കേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക. നിയമനങ്ങൾ നിർവഹിക്കുന്നതിൽ ഉത്സുകരായിരിക്കാനും ബൈബിൾ വിശേഷാശയങ്ങളിൽ അഭിപ്രായം പറയാനും വാരന്തോറും ശുശ്രൂഷാസ്കൂൾ പുസ്തകത്തിൽനിന്നു നൽകുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുക.” ചോദ്യോത്തര പരിചിന്തനം. ദേഷ്യപ്പെടുന്ന ഒരു വീട്ടുകാരനോട് പ്രതികരിക്കുന്നതിന്റെ മോശം മാതൃകയും നല്ല മാതൃകയും കാണിക്കുന്ന രണ്ടുഭാഗങ്ങളുള്ള ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 39, പ്രാർഥന