ഫെബ്രുവരി 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 4-ന് ആരംഭിക്കുന്ന വാരം
ഗീതം 125, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 14 ¶6-10, പേ. 110-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മത്തായി 22–25 (10 മിനി.)
നമ്പർ 1: മത്തായി 23:25-39 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്ത്യാനികൾക്ക് ബൈബിൾ പ്രവചനങ്ങളിൽ ആഴമായ താത്പര്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (rs പേ. 297 ¶3–7) (5 മിനി.)
നമ്പർ 3: സദൃശവാക്യങ്ങൾ 3:5-ലെ ജ്ഞാനം വെളിവാക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ ഏവ? (5 മിനി.)
❑ സേവനയോഗം:
10 മിനി: ഫെബ്രുവരിയിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ജനുവരി – മാർച്ച് ഉണരുക! നിങ്ങളുടെ പ്രദേശത്ത് താത്പര്യജനകമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 30-60 സെക്കന്റുകളെടുത്ത് വ്യക്തമാക്കുക. പിന്നീട്, മുഖ്യലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല.’ ന്യായവാദം പുസ്തകത്തിന്റെ പേജ് 150, ഖണ്ഡിക 2 മുതൽ പേജ് 151-ന്റെ അവസാനം വരെയുള്ള വിവരങ്ങളെ ആധാരമാക്കിയുള്ള ചർച്ച. ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 95, പ്രാർഥന