ഫെബ്രുവരി 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 11-ന് ആരംഭിക്കുന്ന വാരം
ഗീതം 123, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 14 ¶11-20 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മത്തായി 26-28 (10 മിനി.)
നമ്പർ 1: മത്തായി 27:24-44 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവത്തിന്റെ ദീർഘക്ഷമ രക്ഷയിലേക്കു നയിക്കുന്നത് എങ്ങനെ? (2 പത്രോ. 3:9, 15) (5 മിനി.)
നമ്പർ 3: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: ‘നിങ്ങൾ പ്രവചനങ്ങൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു’ (rs പേ. 297 ¶8-പേ. 298 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: നാം എന്തു പഠിച്ചു? ചർച്ച. മത്തായി 6:19-21-ഉം ലൂക്കോസ് 16:13-ഉം വായിക്കുക. അതിലെ വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കാനാകും എന്ന് ചർച്ച ചെയ്യുക.
20 മിനി: “നിങ്ങൾ സഹായ പയനിയറിങ് ചെയ്യുമോ?” സേവനമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. മാർച്ചുമാസം സഹായ പയനിയറിങ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ള രണ്ടുപ്രസാധകരെ രണ്ടാമത്തെ ഖണ്ഡികയ്ക്കു ശേഷം ഹ്രസ്വമായി അഭിമുഖം നടത്തുക. മുഴുസമയജോലിയുള്ള ഒരാളെയും ആരോഗ്യപ്രശ്നങ്ങളുള്ള ഒരാളെയും അതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പയനിയറിങ്ങിനുവേണ്ടി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്? മൂന്നാം ഖണ്ഡിക ചർച്ച ചെയ്ത ശേഷം ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് ദമ്പതികളോ കുട്ടികളുള്ള ഒരു കുടുംബമോ കുടുംബാരാധനയിൽ ചർച്ച ചെയ്യുന്നത് അവതരിപ്പിക്കുക.
ഗീതം 122, പ്രാർഥന