ഫെബ്രുവരി 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 18-ന് ആരംഭിക്കുന്ന വാരം
ഗീതം 118, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 15 ¶1-7, പേ. 116-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മർക്കോസ് 1-4 (10 മിനി.)
നമ്പർ 1: മർക്കോസ് 2:18–3:6 (4 മിനിട്ടുവരെ)
നമ്പർ 2: ശുദ്ധീകരണ സ്ഥലത്തെ സംബന്ധിച്ചുള്ള ഉപദേശം എന്തിൽ അധിഷ്ഠിതമാണ്? (rs പേ. 298 ¶2-പേ. 299 ¶5) (5 മിനി.)
നമ്പർ 3: 1 കൊരിന്ത്യർ 7:29-31-ലെ പൗലോസിന്റെ ബുദ്ധിയുപദേശം നാം എങ്ങനെ മനസ്സിലാക്കണം? (5 മിനി.)
❑ സേവനയോഗം:
15 മിനി: സാക്ഷീകരിക്കാൻ യഹോവ ഞങ്ങളെ ശക്തരാക്കുന്നു. (ഫിലി. 4:13) ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്ന രണ്ടോ മൂന്നോ പ്രസാധകരുമായി അഭിമുഖം നടത്തുക. എന്തൊക്കെ പ്രശ്നങ്ങളാണ് അവർ നേരിടുന്നത്? നിരുത്സാഹം തരണംചെയ്യാൻ അവരെ എന്തു സഹായിച്ചിരിക്കുന്നു? സഭ അവരെ സഹായിച്ചിരിക്കുന്നത് എങ്ങനെ? ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കുന്നതുമൂലം എന്തൊക്കെ പ്രയോജനങ്ങളാണ് അവർക്കു ലഭിച്ചിരിക്കുന്നത്?
15 മിനി: “സ്മാരകക്ഷണക്കത്ത് വിതരണം—മാർച്ച് 1 മുതൽ.” ചോദ്യോത്തര പരിചിന്തനം. ക്ഷണക്കത്തിന്റെ ഓരോ കോപ്പി സദസ്സിന് നൽകിയിട്ട് അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. രണ്ടാമത്തെ ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, പ്രദേശം പ്രവർത്തിച്ചുതീർക്കാൻ എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് പറയാൻ സേവനമേൽവിചാരകനെ ക്ഷണിക്കുക. മൂന്നാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ നൽകിയിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ച് ക്ഷണക്കത്ത് നൽകുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക.
ഗീതം 8, പ്രാർഥന