ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2013 ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. “വിലപിക്കുന്നവർ” അനുഗൃഹീതർ എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്? (മത്താ. 5:4) [ജനു. 7, w09 2/15 പേ. 6 ഖ. 6]
2. ‘ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ’ എന്ന് മാതൃകാ പ്രാർഥനയിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ അവൻ എന്താണ് അർഥമാക്കിയത്? (മത്താ. 6:13) [ജനു. 7, w04 2/1 പേ. 16 ഖ. 13]
3. “മനുഷ്യപുത്രൻ വരുവോളം” തന്റെ ശിഷ്യന്മാർ പ്രസംഗവേല പൂർത്തിയാക്കുകയില്ലെന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്? (മത്താ. 10:23) [ജനു. 14, w10 9/15 പേ. 10 ഖ. 12; w90 9/1 പേ. 9 ഖ. 6]
4. കടുകുമണിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ഏതു രണ്ടുകാര്യങ്ങളാണ് വ്യക്തമാക്കുന്നത്? (മത്താ. 13:31, 32) [ജനു. 21, w08 7/15 പേ. 17,18 ഖ. 3-8]
5. “മനംതിരിഞ്ഞ് ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരുപ്രകാരത്തിലും സ്വർഗരാജ്യത്തിൽ കടക്കുകയില്ല” എന്നതിലൂടെ യേശു എന്തു പാഠമാണ് പഠിപ്പിച്ചത്? (മത്താ. 18:3) [ജനു. 28, w07 2/1 പേ. 9, 10 ഖ. 3, 4]
6. യൂദായ്ക്കു മനോദുഃഖം തോന്നിയത് എന്തിനെപ്രതിയാണ്? (മത്താ. 27:3-5) [ഫെബ്രു. 11, w08 1/15 പേ. 31]
7. യേശുവിനെ ‘ശബത്തിനും കർത്താവ്’ എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? (മർക്കോ. 2:28) [ഫെബ്രു. 18, w08 2/15 പേ. 28 ഖ. 7]
8. മർക്കോസ് 3:31-35-ൽ കാണുന്നതുപോലെ യേശു അമ്മയോടും സഹോദരന്മാരോടും ഇടപെട്ടത് എന്തുകൊണ്ട്, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? [ഫെബ്രു. 18, w08 2/15 പേ. 29 ഖ. 5]
9. മർക്കോസ് 8:22-25-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, യേശു അന്ധനായ മനുഷ്യന് പടിപടിയായി കാഴ്ച നൽകിയത് എന്തുകൊണ്ടായിരിക്കാം, ഇതിൽനിന്ന് നമുക്കുള്ള പാഠം എന്താണ്? [ഫെബ്രു. 25, w00 2/15 പേ. 17 ഖ. 7]
10. മർക്കോസ് 8:32-34-ൽ യേശു പത്രോസിന്റെ ശാസനയോട് പ്രതികരിച്ചതിൽനിന്ന് നമുക്കുള്ള പാഠം എന്ത്? [ഫെബ്രു. 25, w08 2/15 പേ. 29 ഖ. 6]