ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരം
ഗീതം 53, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 15 ¶8-12, പേ. 118-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മർക്കോസ് 5-8 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
5 മിനി: ‘ഞാനും വയൽസേവനം നിറുത്തണമോ?’ ചർച്ച.
10 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ-2013. ചർച്ച. വാർഷികവാക്യത്തെക്കുറിച്ച് 3, 4 പേജുകളിൽ നൽകിയിരിക്കുന്ന വിശദീകരണവും “ഇത് എങ്ങനെ ഉപയോഗിക്കാം?” എന്ന 5-ാം പേജിലെ വിവരങ്ങളും ഹ്രസ്വമായി അവലോകനം ചെയ്യുക. ദിനവാക്യം പരിചിന്തിക്കുന്നതിന് എപ്പോഴാണ് സമയം നീക്കിവെച്ചിരിക്കുന്നതെന്നും എങ്ങനെയാണ് അതിൽനിന്ന് പ്രയോജനം നേടിയിരിക്കുന്നതെന്നും സദസ്സിനോടു ചോദിക്കുക. ദിവസവും ദിനവാക്യം പരിചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
15 മിനി: “‘സമഗ്രസാക്ഷ്യം നൽകുക’—അപ്പാർട്ടുമെന്റ് സാക്ഷീകരണത്തിലൂടെ.” 1-11 വരെയുള്ള ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. ഒരു മൂപ്പൻ നടത്തേണ്ടത്. വിവരങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാക്കാനാകുമെന്ന് ചർച്ച ചെയ്യുക.
ഗീതം 96, പ്രാർഥന