നവംബർ 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 11-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 27 ¶1-9 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: എബ്രായർ 1-8 (10 മിനി.)
നമ്പർ 1: എബ്രായർ 4:1-16 (4 മിനിട്ടുവരെ)
നമ്പർ 2: നമുക്ക് “ഉയരത്തിൽനിന്നുള്ള ജ്ഞാന”മുണ്ടെന്ന് എങ്ങനെ പ്രകടമാക്കാം? (യാക്കോ. 3:17, 18) (5 മിനി.)
നമ്പർ 3: സഹമനുഷ്യനോടുള്ള സ്നേഹം മാത്രം മതിയോ? (rs പേ. 327 ¶4) (5 മിനി.)
❑ സേവനയോഗം:
12 മിനി: വയൽശുശ്രൂഷയിലായിരിക്കുമ്പോൾ അമിതമായ ഉത്കണ്ഠ എങ്ങനെ ഒഴിവാക്കാം? താഴെ പറയുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച: (1) വീട്ടുവാതിൽക്കൽ ചെല്ലുമ്പോൾ ഉത്കണ്ഠ തോന്നുന്നുവെങ്കിൽ പ്രാർഥന നമ്മെ എങ്ങനെ സഹായിക്കും? (2) നല്ല തയ്യാറാകൽ ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കുന്നത് എങ്ങനെ? (3) സർക്കിട്ട് മേൽവിചാരകനോടൊത്തു പ്രവർത്തിക്കുമ്പോൾ ഉത്കണ്ഠ ലഘൂകരിക്കാൻ നമ്മെ എന്തു സഹായിക്കും? (4) ശുശ്രൂഷയിൽ നമ്മൾ കൂടുതലായി പങ്കുപറ്റുന്നത് ഉത്കണ്ഠ കുറയാൻ ഇടയാക്കുന്നത് എങ്ങനെ? (5) ഉത്കണ്ഠ തരണം ചെയ്യാൻ എന്താണു നിങ്ങളെ സഹായിച്ചിരിക്കുന്നത്?
18 മിനി: “രാജ്യവാർത്ത നമ്പർ 38 ഡിസംബറിൽ വിതരണം ചെയ്യപ്പെടുന്നു!” ചോദ്യോത്തര പരിചിന്തനം. ഹാജരായിരിക്കുന്ന എല്ലാവർക്കും രാജ്യവാർത്ത നമ്പർ 38-ന്റെ ഓരോ പ്രതി നൽകുക. പ്രദേശം പ്രവർത്തിച്ചുതീർക്കാൻ ചെയ്തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ചു പറയാൻ സേവന മേൽവിചാരകനെ ക്ഷണിക്കുക. 4-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് രാജ്യവാർത്ത എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുക.
ഗീതം 53, പ്രാർഥന