അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്, ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക; വീട്ടുകാരന് കൂടുതൽ അനുയോജ്യമെന്നു തോന്നുന്നെങ്കിൽ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ നൽകാവുന്നതാണ്. ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. മെയ്, ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമോ താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകളോ ഉപയോഗിക്കുക. കുടുംബജീവിതം ആസ്വദിക്കുക, കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, യഹോവയുടെ സാക്ഷികൾ ആരാണ്?, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക.
◼ സ്മാരകം 2014 ഏപ്രിൽ 14 തിങ്കളാഴ്ച നടത്തപ്പെടും. നിങ്ങളുടെ സഭയ്ക്കു തിങ്കളാഴ്ച യോഗങ്ങളുണ്ടെങ്കിൽ ആഴ്ചയിലെ മറ്റേതെങ്കിലും ദിവസത്തേയ്ക്ക്, രാജ്യഹാൾ ലഭ്യമെങ്കിൽ, അതു മാറ്റിവയ്ക്കുക. സേവനയോഗം നടത്താൻ പറ്റാതെ വരികയാണെങ്കിൽ സഭയ്ക്ക് പ്രത്യേകാൽ ബാധകമാകുന്ന വിവരങ്ങൾ ആ മാസത്തിലെ ഏതെങ്കിലും ആഴ്ചയിൽ ഉൾപ്പെടുത്താനായി മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനു കാര്യപരിപാടികളിൽ മാറ്റം വരുത്താനാകും.
◼ 2014 സേവനവർഷം രണ്ടാം പകുതിയിൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “വരാനിരിക്കുന്ന ലോകാരിഷ്ടതയിൽനിന്ന് വിടുതൽ” എന്നതാണ്.
◼ 2014 ജൂൺ 30-ന് തുടങ്ങുന്ന വാരത്തിൽ ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക സഭാ ബൈബിളധ്യയനത്തിൽ പരിചിന്തിക്കുന്നതായിരിക്കും. ഈ ലഘുപത്രികയ്ക്കു ശേഷം 2014 സെപ്റ്റംബർ 8-ന് ആരംഭിക്കുന്ന വാരം മുതൽ എന്റെ ബൈബിൾ കഥാപുസ്തകം പരിചിന്തിക്കുന്നതായിരിക്കും. ഈ പ്രസിദ്ധീകരണങ്ങൾ ആവശ്യമെങ്കിൽ സഭകൾക്ക് അടുത്ത സാഹിത്യ അപേക്ഷയോടൊപ്പം ഓർഡർ നൽകാവുന്നതാണ്.