ഏപ്രിൽ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 7-ന് ആരംഭിക്കുന്ന വാരം
ഗീതം 5, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 16 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 7–10 (10 മിനി.)
നമ്പർ 1: പുറപ്പാടു 9: 20-35 (4 മിനിട്ടുവരെ)
നമ്പർ 2: യേശു ഏതുവിധത്തിൽ മടങ്ങിവരും, എല്ലാ കണ്ണുകളും അവനെ കാണുന്നത് എങ്ങനെ? (rs പേ. 342 ¶3–പേ. 343 ¶5) (5 മിനി.)
നമ്പർ 3: അബീശായി—വിശ്വസ്തരും നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ ഒരുക്കമുള്ളവരും ആയിരിക്കുക (1 ശമൂ 26:6-9; 2 ശമൂ 16:9-11; 19:21-23; 21:15-17; 23:18, 19; 1 ദിന 18:12; 19:11-15) (5 മിനി.)
❑ സേവനയോഗം:
10 മിനി: ഏപ്രിൽ മാസത്തിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. ഈ പേജിലുള്ള മാതൃകാവതരണം ഉപയോഗിച്ച് ഏപ്രിൽ-ജൂൺ വീക്ഷാഗോപുരം എങ്ങനെ സമർപ്പിക്കാമെന്ന അവതരണത്തോടെ തുടങ്ങുക. അതിനുശേഷം അവതരണം മുഴുവൻ വിശകലനം ചെയ്യുക. മാസിക നന്നായി പരിചയപ്പെടുന്നതിനും ഉത്സാഹത്തോടെ സമർപ്പിക്കുന്നതിനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുക.
10 മിനി: അതിഥിസത്കാരം മറക്കരുത്. (എബ്രാ. 13:1, 2) മൂപ്പൻ നടത്തുന്ന പ്രസംഗം. സ്മാരകത്തിന്റെ പ്രാദേശികക്രമീകരണങ്ങൾ വിവരിക്കുക. ഹാജരാകുന്ന സന്ദർശകർക്കും നിഷ്ക്രിയർക്കും ആഥിത്യമരുളാനുതകുന്ന വഴികൾ സംബന്ധിച്ച് എല്ലാവർക്കും നിർദേശം നൽകുക. രണ്ടു ഭാഗങ്ങളുള്ള ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക. പ്രചാരണപരിപാടിക്കിടെ ക്ഷണക്കത്തു സ്വീകരിച്ച ഒരു വ്യക്തിയെ ആചരണത്തിനുമുമ്പ് സ്വാഗതം ചെയ്യുന്നതായി ആദ്യത്തേതിൽ കാണിക്കുക. രണ്ടാമത്തേതിൽ, പരിപാടി അവസാനിച്ചശേഷം പ്രസാധകൻ സന്ദർശകന്റെ താത്പര്യം പിന്തുടരുന്നതിനായി ക്രമീകരണം ചെയ്യുന്നത് അവതരിപ്പിക്കുക.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—സാധ്യതയുള്ള സംഭാഷണം മുടക്കികളോടു പ്രതികരിക്കാവുന്ന വിധം” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു പ്രയോജനം നേടിയതിന്റെ അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക, തങ്ങളുടെ നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 20, പ്രാർഥന