അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന പുസ്തകമോ താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകളോ ഉപയോഗിക്കുക. ദുരിതങ്ങൾ അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക. ജൂലൈ: ദൈവത്തിൽനിന്നുള്ള സുവാർത്ത! അല്ലെങ്കിൽ താഴെ പറയുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കുക: ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. ആഗസ്റ്റ്: ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖ ഉപയോഗിച്ചുള്ള പ്രത്യേക പ്രചാരണ പരിപാടി. ഇന്റർനെറ്റിന്റെ ഉപയോഗം സംബന്ധിച്ച് വീട്ടുകാരന് പരിചയമില്ലെങ്കിൽ താഴെപ്പറയുന്ന ലഘുലേഖകൾ വാഗ്ദാനം ചെയ്യുക: ദുരിതങ്ങൾ അവസാനിക്കുമോ?, മരിച്ചവർ വീണ്ടും ജീവിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
◼ 2014 സേവനവർഷത്തിന്റെ അവസാനഭാഗത്തു തുടങ്ങുന്ന പയനിയർ സേവന സ്കൂൾ മുതൽ, ഈ സ്കൂൾ തിങ്കളാഴ്ച തുടങ്ങി ശനിയാഴ്ച വരെയുള്ള ആറു ദിവസങ്ങളിൽ നടത്തപ്പെടുന്നതായിരിക്കും.