ജൂലൈ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 7-ന് ആരംഭിക്കുന്ന വാരം
ഗീതം 119, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 5-7 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 17-20 (10 മിനി.)
നമ്പർ 1: ലേവ്യപുസ്തകം 19:19-32 (4 മിനിട്ടുവരെ)
നമ്പർ 2: ആത്മാഭിഷിക്തക്രിസ്ത്യാനികൾ അല്ലെങ്കിൽ “വിശുദ്ധന്മാർ” പാപത്തിൽനിന്ന് സ്വതന്ത്രരല്ലാത്തതിന്റെ കാരണം (rs പേ. 355 ¶2) (5 മിനി.)
നമ്പർ 3: അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം (Smy കഥ 4) (5 മിനി.)
❑ സേവനയോഗം:
10 മിനി: ജൂലൈയിൽ മാസിക സമർപ്പണം. ചർച്ച. ഈ പേജിലുള്ള മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് ജൂലൈ-സെപ്റ്റംബർ വീക്ഷാഗോപുരം എങ്ങനെ സമർപ്പിക്കാമെന്നതിന്റെ അവതരണത്തോടെ തുടങ്ങുക. അതിനുശേഷം മാതൃകാവതരണം ആദിയോടന്തം വിലയിരുത്തുക. മാസികകൾ നല്ലപോലെ പരിചിതരാകാനും അവ ഉത്സാഹത്തോടെ സമർപ്പിക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സെക്രട്ടറി നടത്തുന്ന ചർച്ച. സ്മാരകകാലയളവിൽ എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചു എന്നു വിവരിക്കുക, സഭയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുക. സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്തപ്പോഴോ സഹായ പയനിയർ എന്ന നിലയിൽ പ്രവർത്തിച്ചപ്പോഴോ ആസ്വദിച്ച അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക. താത്പര്യം കാണിച്ച എല്ലാവരെയും കൃത്യമായി സന്ദർശിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 123, പ്രാർഥന