അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ, ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. നവംബർ, ഡിസംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകൾ സമർപ്പിക്കുക: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
◼ 2015-ലെ സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 6-ന് ആരംഭിക്കുന്ന ആഴ്ചയിൽ നടത്തപ്പെടും. വിഷയം പിന്നീട് അറിയിക്കും. ആ ആഴ്ച സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നുവരുന്ന ആഴ്ചയിൽ പ്രസംഗം നടത്താവുന്നതാണ്. ഏപ്രിൽ 6-നു മുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ സെപ്റ്റംബർമുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “ദൈവികജ്ഞാനം നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?” എന്നതായിരിക്കും.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും സാധാരണ പയനിയർമാരുടെ പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്താൻ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ മൂപ്പന്മാർ സഹായിക്കാനുള്ള ക്രമീകരണം ചെയ്യണം.
◼ പുനസ്ഥിതീകരിക്കപ്പെടാൻ താത്പര്യം കാണിക്കുന്ന പുറത്താക്കപ്പെട്ടവരെയും നിസ്സഹവസിച്ചവരെയും സംബന്ധിച്ച് 1991 ഏപ്രിൽ 15 വീക്ഷാഗോപുരം 21-23 വരെയുള്ള പേജുകളിലെ നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.