നവംബർ 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 10-ന് ആരംഭിക്കുന്ന ആഴ്ച
ഗീതം 67, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
Smy കഥ 16 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 19–22 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 22:20-30 (4 മിനിട്ടുവരെ)
നമ്പർ 2: പാപം ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തെ ബാധിക്കുന്ന വിധം (rs പേ. 374 ¶3-പേ. 375 ¶3) (5 മിനി.)
നമ്പർ 3: ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി (Smy കഥ 15) (5 മിനി.)
❑ സേവനയോഗം:
10 മിനി: സേവന മേൽവിചാരകനുമായി അഭിമുഖം നടത്തുക. സഹോദരന്റെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്? ഒരു വയൽസേവന ഗ്രൂപ്പ് സന്ദർശിക്കുന്നതിന്റെ ലക്ഷ്യമെന്ത്? സഹോദരന്റെ സന്ദർശനം ഗ്രൂപ്പിലുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുന്നു? ശുശ്രൂഷയിലെ ഒരു പ്രത്യേക വശത്ത് സഹായം ആവശ്യപ്പെടുന്ന പ്രസാധകരെ എങ്ങനെ സഹായിക്കുന്നു? വയലിലെ എതിർപ്പു തരണം ചെയ്യാൻ സഹോദരങ്ങളെ എങ്ങനെ പരിശീലിപ്പിക്കുന്നു?
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—വ്യക്തിപരമായ താത്പര്യം കാണിച്ചുകൊണ്ട്.” ചർച്ച. ലേഖനം ചർച്ച ചെയ്തതിനുശേഷം രണ്ടു ഭാഗങ്ങളുള്ള അവതരണം നടത്തുക. ആദ്യത്തേതിൽ പ്രസാധകൻ വ്യക്തിപരമായ ഒരു താത്പര്യവും കാണിക്കാതെ ആ മാസത്തെ പ്രസിദ്ധീകരണം നൽകുന്നു. രണ്ടാമത്തേതിൽ വ്യക്തിപരമായ താത്പര്യം കാണിച്ചുകൊണ്ട് പ്രസിദ്ധീകരണം നൽകുന്നു.
ഗീതം 84, പ്രാർഥന