ഡിസംബർ 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 22-ന് തുടങ്ങുന്ന ആഴ്ച
ഗീതം 6, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 25 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 9-11 (10 മിനി.)
നമ്പർ 1: യോശുവ 9:16-27 (4 മിനിട്ടുവരെ)
നമ്പർ 2: ഒരു മനുഷ്യനു ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ആത്മാവില്ല—rs പേ. 382 ¶6 പേ. 383 ¶3 (5 മിനി.)
നമ്പർ 3: യാക്കോബിന്റെ വലിയ കുടുംബം—Smy കഥ 19 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു “നല്ല കാര്യങ്ങൾ” പുറപ്പെടുവിക്കുന്നു.—മത്താ. 12:35എ.
5 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “പഠിപ്പിക്കൽപ്രാപ്തി വികസിപ്പിക്കാൻ 2015-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമ്മെ സഹായിക്കുന്നു.” ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ നടത്തുന്ന ചർച്ച. സ്കൂൾ മേൽവിചാരകൻ ചില ഖണ്ഡികകൾ പരിചിന്തിക്കുന്നതിനു മുമ്പ് അവ വായിക്കാൻ തീരുമാനിച്ചേക്കാം. നമ്പർ 1 നിയമനം, ബൈബിൾ വിശേഷാശയങ്ങളുടെ സമയം, സ്കൂൾ മേൽവിചാരകൻ നൽകുന്ന ബുദ്ധിയുപദേശം എന്നിവയിലെ മാറ്റം ഊന്നിപ്പറയുക. 7-ാം ഖണ്ഡിക വായിച്ച് ചർച്ച ചെയ്തശേഷം ഒരു മൂപ്പൻ തന്റെ ഭാര്യയോടും കുട്ടിയോടും ഒപ്പം ദൈവവചനത്തിന് ഒരു ആമുഖം എന്ന ചെറുപുസ്തകത്തിന്റെ പേജ് 14 ഉപയോഗിച്ചുകൊണ്ട് കുടുംബാധ്യയനം നടത്തുന്നതിന്റെ മാതൃക അവതരിപ്പിക്കുക. സ്കൂളിൽ ലഭിക്കുന്ന മികച്ച ദിവ്യാധിപത്യ പരിശീലനത്തിൽനിന്ന് പൂർണപ്രയോജനം നേടാനും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകം നന്നായി ഉപയോഗപ്പെടുത്താനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 117, പ്രാർഥന