ജനുവരി 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 12-ന് തുടങ്ങുന്ന ആഴ്ച
ഗീതം 42, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 29 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 21–24 (8 മിനി.)
നമ്പർ 1: യോശുവ 24: 14-21 (3 മിനിട്ടുവരെ)
നമ്പർ 2: ആഹാസ് രാജാവ്—വിഷയം: വിഗ്രഹാരാധന ദൈവത്തിന്റെ അപ്രീതിയിലേക്കു നയിക്കും—2രാജാ. 16:3-6, 10-16, 20; 2ദിന. 28:5-15, 17-19 (5 മിനി.)
നമ്പർ 3: യഹോവയാണ് സർവ്വശക്തനായ സ്രഷ്ടാവ്—igw പേ. 2 ¶4–പേ. 3 ¶1 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘അത്യധികം താഴ്മയോടെ കർത്താവിന് അടിമവേല ചെയ്യുക.’—പ്രവൃ. 20:19.
10 മിനി: അത്യധികം താഴ്മയോടെ കർത്താവിന് അടിമവേല ചെയ്യുക. ചർച്ച. പ്രവൃത്തികൾ 20:19 വായിക്കുക. ഇതിനു ശേഷം താഴെ പറയുന്ന ചോദ്യങ്ങൾക്കുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുക: (1) “അടിമവേല ചെയ്യുക” എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു? (2) കർത്താവിനുവേണ്ടി അടിമവേല ചെയ്യാൻ കഴിയുന്ന ചില വിധങ്ങൾ ഏവ? (3) എന്താണ് താഴ്മ? (4) ശുശ്രൂഷ നിർവഹിക്കാൻ താഴ്മ നമ്മെ എങ്ങനെ സഹായിക്കും?
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—കോപിഷ്ടനായ ഒരു വീട്ടുകാരനോട് ഇടപെടുമ്പോൾ.” ചർച്ച. ലേഖനം ചർച്ച ചെയ്തശേഷം രണ്ടു ഭാഗങ്ങളുള്ള അവതരണം നടത്തുക. ആദ്യത്തേത്, കുപിതനായ വീട്ടുകാരനോട് നല്ല രീതിയിൽ പ്രതികരിക്കാത്തതും, പിന്നത്തേതിൽ വൈദഗ്ധ്യത്തോടെ പ്രതികരിക്കുന്നതും ആയി അവതരിപ്പിക്കുക. “മാസത്തിലുടനീളം ഇതു പരീക്ഷിക്കുക” എന്ന ഭാഗത്തെ നിർദേശങ്ങൾ പിൻപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 76, പ്രാർഥന