നവംബർ 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 9-ന് തുടങ്ങുന്ന ആഴ്ച
ഗീതം 62, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 80 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 21–25 (8 മിനി.)
നമ്പർ 1: 1 ദിനവൃത്താന്തം 23:1-11 (3 മിനിട്ടുവരെ)
നമ്പർ 2: എലീശാ—വിഷയം: യഹോവയുടെ ദാസന്മാരോട് ആദരവുണ്ടായിരിക്കുക (1രാജാ 19:16-21; 2രാജാ 2:3-5; 3:11) (5 മിനി.)
നമ്പർ 3: രാജ്യം—‘ഹൃദയങ്ങളിൽ’ അല്ല, മനുഷ്യ പ്രയത്നങ്ങളാൽ വികസിക്കപ്പെടുന്നില്ല (td 23സി) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ ദൈവമത്രേ വളരുമാറാക്കിയത്.”—1 കൊരി. 3:6.
10 മിനി: “ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ ദൈവമത്രേ വളരുമാറാക്കിയത്.” പ്രതിമാസ വിഷയത്തെ ആസ്പദമാക്കി പ്രസംഗം. (1 കൊരി. 3:6) സമയം അനുവദിക്കുന്നതുപോലെ 2008 ജൂലൈ 15 വീക്ഷാഗോപുരം പേജ് 12-16-ലെ വിവരങ്ങൾ ഉൾപ്പെടുത്തുക. ഈ മാസത്തിലെ സേവനയോഗ പരിപാടികൾ ഹ്രസ്വമായി അവലോകനം ചെയ്തുകൊണ്ട് അവ പ്രതിമാസ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് ചർച്ച ചെയ്യുക.
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം കൊടുത്തുകൊണ്ട്.” ചർച്ച. രണ്ട് ഹ്രസ്വ അവതരണങ്ങൾ നടത്തുക. ഒന്ന് ലേഖനത്തിലെ നിർദേശം ബാധകമാക്കിക്കൊണ്ടും മറ്റൊന്ന് സേവനത്തിൽ ഫലപ്രദമെന്ന് നിങ്ങൾ കണ്ടെത്തിയത് അവതരിപ്പിച്ചുകൊണ്ടും.
ഗീതം 111, പ്രാർഥന