ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 1-5
പരിശോധനയിൻകീഴിൽ ഇയ്യോബ് നിർമലത കാത്തുസൂക്ഷിച്ചു
ഇസ്രായേല്യർ ഈജിപ്തിൽ അടിമകൾ ആയിരുന്നപ്പോഴാണ് ഇയ്യോബ് ഊസ് ദേശത്ത് ജീവിച്ചിരുന്നത്. ഒരു ഇസ്രായേല്യൻ അല്ലായിരുന്നെങ്കിലും ഇയ്യോബ് യഹോവയുടെ വിശ്വസ്ത ആരാധകനായിരുന്നു. വലിയൊരു കുടുംബവും അനവധി സമ്പത്തും സമൂഹത്തിൽ നല്ല സ്വാധീനവും ഉണ്ടായിരുന്ന ഇയ്യോബ് എല്ലാവരും ആദരിക്കുന്ന ഒരു ഉപദേശകനും നിഷ്പക്ഷനായ ന്യായാധിപതിയും ആയിരുന്നു. അദ്ദേഹം ദരിദ്രരോടും ആലംബഹീനരോടും ഉദാരമനസ്കതയോടെ പെരുമാറി. അതെ, ഇയ്യോബ് ഒരു നിർമലതാപാലകനായിരുന്നു.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി യഹോവയാണെന്ന് ഇയ്യോബ് തെളിയിച്ചു
ഇയ്യോബിന്റെ നിർമലത സാത്താൻ ശ്രദ്ധിച്ചിരുന്നു. യഹോവയോടുള്ള ഇയ്യോബിന്റെ അനുസരണത്തെ സാത്താൻ നിഷേധിച്ചില്ല. പകരം, ഇയ്യോബിന്റെ ആന്തരത്തെയാണ് അവൻ ചോദ്യം ചെയ്തത്
സ്വാർഥതാത്പര്യത്താലാണ് ഇയ്യോബ് യഹോവയെ സേവിക്കുന്നതെന്ന് സാത്താൻ വാദിച്ചു
സാത്താന്റെ ആരോപണങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിന് വിശ്വസ്തമനുഷ്യനായ ഇയ്യോബിനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചു. ഇയ്യോബിന്റെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും സാത്താൻ നാശം വിതച്ചു
ഇയ്യോബ് നിർമലത കാത്തുസൂക്ഷിച്ചെങ്കിലും സാത്താൻ എല്ലാ മനുഷ്യരുടെയും നിർമലത ചോദ്യം ചെയ്തു
ഇയ്യോബ് പാപം ചെയ്യുകയോ ദൈവം എന്തെങ്കിലും തെറ്റു ചെയ്തതായി ആരോപിക്കുകയോ ചെയ്തില്ല