ക്രിസ്ത്യാനികളായി ജീവിക്കാം
“ദൈവം എന്റെ സഹായകനാകുന്നു”
പ്രശ്നങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയ ദാവീദിന്റെ വികാരവിചാരങ്ങൾ 52 മുതൽ 59 വരെയുള്ള സങ്കീർത്തനങ്ങൾ വരച്ചുകാട്ടുന്നു. ബുദ്ധിമുട്ടേറിയ ആ സമയത്തെല്ലാം ദാവീദ് യഹോവയിൽ ആശ്രയിച്ചു. (സങ്കീ. 54:4; 55:22) ദൈവവചനത്തെപ്രതി ദാവീദ് യഹോവയെ സ്തുതിക്കുകയും ചെയ്തു. (സങ്കീ. 56:10) നമ്മളും അതേ വിധത്തിൽ ദൈവത്തെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ? പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായത്തിനായി ദൈവവചനത്തിലേക്കു തിരിയാറുണ്ടോ? (സദൃ. 2:6) ഏതു ബൈബിൾവാക്യങ്ങളാണു ഇവിടെ കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ നിങ്ങളെ സഹായിച്ചിട്ടുള്ളത്?
നിരുത്സാഹമോ നിരാശയോ വന്നപ്പോൾ
രോഗം വന്നപ്പോൾ
മറ്റുള്ളവർ മുറിപ്പെടുത്തിയപ്പോൾ
ഉപദ്രവം നേരിട്ടപ്പോൾ