ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 120–134
‘എന്റെ സഹായം യഹോവയിങ്കൽനിന്നു വരുന്നു’
120 മുതൽ 134 വരെയുള്ള സങ്കീർത്തനങ്ങൾ ആരോഹണഗീതങ്ങൾ എന്ന് അറിയപ്പെടുന്നു. വലിയ വാർഷികപ്പെരുന്നാൾ ആഘോഷിക്കാൻ ഇസ്രായേല്യർ യഹൂദയുടെ മലമുകളിലുള്ള യെരുശലേമിലേക്ക് കയറിപ്പോയപ്പോൾ ഈ കീർത്തനങ്ങൾ ആലപിച്ചിരുന്നെന്ന് അനേകർ വിശ്വസിക്കുന്നു.
യഹോവയുടെ സംരക്ഷണം ചില വാങ്മയചിത്രങ്ങൾ ഉപയോഗിച്ച് വർണിച്ചിരിക്കുന്നു . . .
സദാ ഉണർന്നിരിക്കുന്ന ഒരു ഇടയൻ
വെയിലിൽനിന്ന് സംരക്ഷിക്കുന്ന ഒരു തണൽ
വിശ്വസ്‌തനായ കാവലാൾ