ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 42-43
യോസേഫ് ആത്മനിയന്ത്രണം പാലിക്കുന്നു
തീരെ പ്രതീക്ഷിക്കാത്ത നേരത്ത് തന്റെ ചേട്ടന്മാരെ നേരിട്ട് കണ്ടപ്പോൾ യോസേഫിന്റെ മനസ്സിലൂടെ കടന്നുപോയ വികാരങ്ങൾ നിങ്ങൾക്കു ഭാവനയിൽ കാണാമോ? യോസേഫിന് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ച് താൻ യോസേഫാണെന്ന് അവരോടു പറയാമായിരുന്നു. അല്ലെങ്കിൽ, അവരോടു പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, യോസേഫ് എടുത്തുചാടി ഒന്നും ചെയ്‌തില്ല. വീട്ടുകാരോ മറ്റുള്ളവരോ ചെയ്‌ത ഏതെങ്കിലും അനീതിയുടെ ഇരയാണു നിങ്ങളെങ്കിൽ, നിങ്ങൾ എന്തു ചെയ്യും? വഞ്ചന നിറഞ്ഞ നമ്മുടെ ഹൃദയം പറയുന്നത് കേൾക്കുകയോ വികാരങ്ങളുടെ പുറത്ത് പ്രവർത്തിക്കുകയോ ചെയ്യാതെ ആത്മനിയന്ത്രണം പാലിക്കാനും ശാന്തരായി നിൽക്കാനും ആണ് യോസേഫിന്റെ മാതൃക നമ്മളെ പഠിപ്പിക്കുന്നത്.
വ്യത്യസ്‌തസാഹചര്യങ്ങളിൽ നിങ്ങൾക്ക് എങ്ങനെ യോസേഫിനെ അനുകരിക്കാം?