വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 2 പേ. 10-12
  • പുതിയ ലോക​ത്തിൽ ജീവി​ക്കാൻ. . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പുതിയ ലോക​ത്തിൽ ജീവി​ക്കാൻ. . .
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘ദൈവത്തെ അറിയുക,’ രക്ഷ നേടുക
  • ദൈവ​വ​ച​ന​മായ ബൈബിൾ ദിവസ​വും വായി​ക്കു​ക
  • സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക
  • ദൈവം എന്തൊക്കെ ചെയ്‌തി​ട്ടുണ്ട്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ എങ്ങനെ കഴിയും?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • എന്നേക്കും ജീവിക്കാനുളള മാർഗം
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ നിങ്ങൾക്കും ജീവിക്കാം!
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 2 പേ. 10-12

പുതിയ ലോകത്തിൽ ജീവിക്കാൻ. . .

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകം പെട്ടെ​ന്നു​തന്നെ ദൈവം അവസാ​നി​പ്പി​ക്കു​മെന്ന്‌ കഴിഞ്ഞ ലേഖന​ങ്ങ​ളിൽ നമ്മൾ കണ്ടു. അതിനു യാതൊ​രു സംശയ​വും വേണ്ടാ. കാരണം ദൈവ​വ​ച​ന​മായ ബൈബി​ളിൽ ഇങ്ങനെ പറയുന്നു:

‘ലോകം നീങ്ങി​പ്പോ​കും.’—1 യോഹ​ന്നാൻ 2:17.

എന്നാൽ രക്ഷപ്പെ​ടു​ന്നവർ ആരും ഉണ്ടായി​രി​ക്കി​ല്ലേ? ഉണ്ടായി​രി​ക്കും. കാരണം ബൈബിൾ ഇങ്ങനെ​യും ഉറപ്പു​നൽകു​ന്നുണ്ട്‌:

“ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​യാൾ എന്നും ജീവി​ക്കും.”

അപ്പോൾ രക്ഷപ്പെ​ട​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യണം. ദൈവ​ത്തി​ന്റെ ഇഷ്ടം അറിയ​ണ​മെ​ങ്കിൽ നമ്മൾ ആദ്യം ദൈവത്തെ അറിയണം.

‘ദൈവത്തെ അറിയുക,’ രക്ഷ നേടുക

കൊളാഷ്‌: 1. ഒരു ഹോസ്‌പിറ്റലിലെ നഴ്‌സ്‌ വിഷമിച്ച്‌, തളർന്ന്‌ ഇരിക്കുന്നു. 2. ആ നഴ്‌സ്‌ ഇടവേളയ്‌ക്ക്‌ കാപ്പി കുടിക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന മറ്റൊരു നഴ്‌സ്‌ സന്തോഷത്തോടെ ഒരു മാസിക വായിക്കുന്നത്‌ കാണുന്നു. 3. വിഷമിച്ചിരുന്ന ആ നഴ്‌സിനെ മറ്റേ നഴ്‌സ്‌ ഒരു ബൈബിൾവാക്യം വായിച്ചുകേൾപ്പിക്കുന്നു, എന്നിട്ട്‌ jw.org സന്ദർശിക്കാനുള്ള കാർഡ്‌ കൊടുക്കുന്നു.

യേശു പറഞ്ഞു: ‘ഏകസത്യ​ദൈ​വ​മായ അങ്ങയെ അറിയു​ന്ന​താണ്‌ നിത്യ​ജീ​വൻ.’ (യോഹ​ന്നാൻ 17:3) ലോകാ​വ​സാ​നം വരു​മ്പോൾ അതിൽനിന്ന്‌ രക്ഷ നേടു​ന്ന​തി​നും എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​തി​നും നമ്മൾ ‘ദൈവത്തെ അറിയണം.’ എന്നാൽ അതിൽ, ദൈവ​മു​ണ്ടെന്നു സമ്മതി​ക്കു​ന്ന​തോ ദൈവ​ത്തെ​ക്കു​റിച്ച്‌ എന്തെങ്കി​ലു​മൊ​ക്കെ അറിയു​ന്ന​തോ അല്ല ഉൾപ്പെ​ടു​ന്നത്‌, നമ്മൾ ദൈവ​ത്തി​ന്റെ കൂട്ടു​കാ​രാ​കണം. ഒരാളു​മാ​യി നല്ലൊരു സൗഹൃ​ദ​ത്തി​ലേക്കു വരണ​മെ​ങ്കിൽ നമ്മൾ അവരോ​ടൊത്ത്‌ സമയം ചെലവി​ടണം. ദൈവ​ത്തി​ന്റെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ​യാണ്‌. ദൈവ​ത്തി​ന്റെ നല്ലൊരു സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ നമ്മൾ ബൈബി​ളി​ലെ ചില സത്യങ്ങൾ പഠിക്കണം. അവയിൽ ചിലത്‌:

ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാൻ കഴിയുന്ന ചില സത്യങ്ങൾ

വീട്ടിലെത്തിയ ആ നഴ്‌സ്‌ jw.org വെബ്‌സൈറ്റ്‌ നോക്കുന്നു.

നമ്മളെ​ല്ലാം പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മെന്ന്‌ ബൈബിൾ പറയുന്നു.

ദൈവം ആദ്യമ​നു​ഷ്യ​രായ ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടിച്ച്‌ ഏദെൻ തോട്ടം എന്നു വിളി​ക്കുന്ന മനോ​ഹ​ര​മായ ഒരു സ്ഥലത്താക്കി. അവർ പൂർണ​ത​യു​ള്ള​വ​രാ​യി​രു​ന്നു. പൂർണ​രായ ആ മനുഷ്യർക്ക്‌ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ ആവശ്യ​മു​ള്ള​തെ​ല്ലാം ദൈവം കൊടു​ത്തു. ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്കൾ ആയിരി​ക്കു​ന്നി​ട​ത്തോ​ളം കാലം അവർ ഒരിക്ക​ലും മരിക്കി​ല്ലാ​യി​രു​ന്നു. എന്നാൽ അവർ ദൈവം കൊടുത്ത ചെറി​യൊ​രു കല്‌പന അനുസ​രി​ക്കാൻ മടികാ​ണി​ച്ചു.

നമ്മളെ​ല്ലാം കഷ്ടപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ബൈബി​ളിൽ പറയുന്നു.

ദൈവത്തെ അനുസ​രി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ ആദ്യത്തെ മനുഷ്യ​നായ ആദാമി​നും പിന്നെ ജനിച്ച എല്ലാ മനുഷ്യർക്കും എന്നേക്കും ജീവി​ക്കാ​നുള്ള അവസരം നഷ്ടപ്പെട്ടു. അതെക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (റോമർ 5:12) സാധാരണ, മാതാ​പി​താ​ക്ക​ളു​ടെ രോഗം പാരമ്പ​ര്യ​മാ​യി മക്കൾക്കും കിട്ടു​ന്ന​തു​പോ​ലെ ആദാമി​ന്റെ അപൂർണത സകല മനുഷ്യർക്കും കിട്ടി. അതു​കൊ​ണ്ടാണ്‌ മനുഷ്യ​രെ​ല്ലാം പ്രായ​മാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌.

നമ്മളെ സഹായി​ക്കാ​നാ​യി ദൈവം എന്താണു ചെയ്‌തി​രി​ക്കു​ന്ന​തെ​ന്നും ബൈബിൾ പറയുന്നു.

“തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം” എന്നാണ്‌ ബൈബി​ളിൽ പറയു​ന്നത്‌. (യോഹ​ന്നാൻ 3:16) നമ്മുടെ പാപങ്ങൾക്കു​വേണ്ടി സ്വന്തം മകനായ യേശു​വി​ന്റെ ജീവൻ നൽകാൻ ദൈവം തയ്യാറാ​യി. അതിനു​വേണ്ടി യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചു. അതി​നെ​ക്കു​റിച്ച്‌ ഇന്ത്യയിൽ താമസി​ക്കുന്ന 86 വയസ്സുള്ള പ്രഭാകർ പറയുന്നു: “യഹോവയ്‌ക്ക്‌a എന്നോട്‌ എത്രമാ​ത്രം ഇഷ്ടമു​ണ്ടെന്ന്‌ ഇത്‌ എന്നെ പഠിപ്പി​ച്ചു. എന്നേക്കും ജീവി​ക്കാ​നുള്ള ഒരു പ്രത്യാ​ശ​യാണ്‌ എനിക്ക്‌ അതിലൂ​ടെ കിട്ടി​യത്‌.”

ദൈവം ചെയ്‌തു​തന്ന കാര്യ​ങ്ങൾക്ക്‌ നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാ​മെ​ന്നും ബൈബിൾ പറയുന്നു.

ദൈവ​ത്തോ​ടു നന്ദി കാണി​ക്കാ​നുള്ള ഒരു വിധമാണ്‌ ദൈവം തന്നിരി​ക്കുന്ന ‘കല്‌പ​നകൾ അനുസ​രി​ക്കു​ന്നത്‌.’ (1 യോഹ​ന്നാൻ 2:3) ഇപ്പോൾ സന്തോ​ഷ​ത്തോ​ടെ എങ്ങനെ ജീവി​ക്കാൻ കഴിയു​മെന്ന്‌ ദൈവം നമുക്കു പറഞ്ഞു​ത​ന്നി​രി​ക്കു​ന്നു. (യശയ്യ 48:17, 18, അടിക്കു​റിപ്പ്‌) നമ്മൾ ആരും കഷ്ടപ്പെ​ടാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല. ദൈവ​ത്തി​ന്റെ കല്‌പ​ന​ക​ളൊ​ക്കെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ ഇപ്പോൾ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയും, ഭാവി​യിൽ എന്നെ​ന്നേ​ക്കും ജീവി​ക്കാ​നുള്ള അവസര​വും കിട്ടും.

ദൈവ​വ​ച​ന​മായ ബൈബിൾ ദിവസ​വും വായി​ക്കു​ക

ഉച്ച സമയത്തെ ഇടവേളയ്‌ക്ക്‌ പുറത്തിരുന്ന്‌ ബൈബിൾ വായിച്ചശേഷം ആ നഴ്‌സ്‌ ആകാശത്തേക്കു നോക്കുന്നു.

സഹായത്തിനായി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടും ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ജീവി​ച്ചു​കൊ​ണ്ടും നിങ്ങൾക്കും ലോകാ​വ​സാ​നത്തെ അതിജീ​വി​ക്കാ​നാ​കും

ജീവി​ച്ചി​രി​ക്കാൻ നമ്മൾ എന്നും ഭക്ഷണം കഴിക്കണം. എന്നാൽ അതുമാ​ത്രം മതിയോ? യേശു പറഞ്ഞു: “മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോ​വ​യു​ടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനം​കൊ​ണ്ടും ജീവി​ക്കേ​ണ്ട​താണ്‌.”—മത്തായി 4:4.

യഹോ​വ​യു​ടെ വചനങ്ങൾ, അഥവാ യഹോ​വ​യു​ടെ വാക്കുകൾ നമുക്ക്‌ ഇന്നു ബൈബി​ളിൽ കാണാൻ കഴിയും. അമൂല്യ​മായ ആ പുസ്‌തകം പഠിക്കു​മ്പോൾ നമുക്കു പല സത്യങ്ങ​ളും അറിയാ​നാ​കും—മനുഷ്യർക്കു​വേണ്ടി ദൈവം പണ്ടു​ചെയ്‌ത കാര്യ​ങ്ങ​ളും ഇപ്പോൾ ചെയ്യുന്ന കാര്യ​ങ്ങ​ളും ഭാവി​യിൽ ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളും.

സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക

ദൈവത്തെ അനുസ​രി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌, എന്നാൽ ദൈവം തെറ്റെന്നു പറയുന്ന ചില കാര്യങ്ങൾ നിറു​ത്താൻ നിങ്ങൾക്കു കഴിയു​ന്നി​ല്ലെ​ങ്കി​ലോ? അങ്ങനെ​യാ​ണെ​ങ്കിൽ ദൈവത്തെ അടുത്ത​റി​യു​ന്നതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും.

നമു​ക്കൊ​രു സ്‌ത്രീ​യെ​ക്കു​റിച്ച്‌ നോക്കാം. അവരെ സാന്ദ്ര എന്നു വിളി​ക്കാം. ഒരു അധാർമി​ക​ജീ​വി​ത​മാ​യി​രു​ന്നു അവരു​ടേത്‌. ബൈബിൾ പഠിച്ച​പ്പോൾ ‘അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​ക​ലാ​നുള്ള’ ദൈവ​ത്തി​ന്റെ കല്‌പ​ന​യെ​ക്കു​റിച്ച്‌ അവർ മനസ്സി​ലാ​ക്കി. (1 കൊരി​ന്ത്യർ 6:18) സാന്ദ്ര എന്തു ചെയ്‌തു? ആ മോശ​മായ ജീവിതം ഉപേക്ഷി​ക്കാ​നുള്ള ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അങ്ങനെ സാന്ദ്ര​യ്‌ക്ക്‌ അതിനു സാധിച്ചു. എന്നാൽ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. സാന്ദ്ര പറയുന്നു: “ഞാൻ ഒറ്റയ്‌ക്കു ശ്രമി​ച്ചാൽ ഇത്തരം കാര്യ​ങ്ങ​ളൊ​ക്കെ ഒഴിവാ​ക്കാൻ എന്നെ​ക്കൊ​ണ്ടാ​കി​ല്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ തെറ്റായ കാര്യ​ങ്ങ​ളൊ​ക്കെ മനസ്സിൽ വരു​മ്പോൾ ഞാൻ അത്‌ യഹോ​വ​യോ​ടു തുറന്നു​പ​റ​യും. പ്രാർഥ​ന​യാണ്‌ യഹോ​വ​യോട്‌ അടുക്കാൻ എന്നെ സഹായി​ച്ചത്‌.” സാന്ദ്ര​യെ​പ്പോ​ലെ ഇന്നു ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ ദൈവത്തെ അറിഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നത്‌. ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ ജീവി​ക്കാൻ വേണ്ട മാറ്റങ്ങൾ വരുത്താ​നുള്ള ശക്തി ദൈവം അവർക്കു കൊടു​ക്കു​ന്നു.—ഫിലി​പ്പി​യർ 4:13.

നിങ്ങൾ എത്ര​ത്തോ​ളം ദൈവത്തെ അറിയു​ന്നു​വോ അത്ര​ത്തോ​ളം ‘ദൈവം നിങ്ങളെ അറിയും,’ നിങ്ങളെ ഉറ്റ സുഹൃ​ത്താ​യി കാണു​ക​യും ചെയ്യും. (ഗലാത്യർ 4:9; സങ്കീർത്തനം 25:14) അപ്പോൾ നിങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ ജീവി​ക്കാൻ കഴിയും. എന്നാൽ പുതിയ ലോകം എങ്ങനെ​യാ​യി​രി​ക്കും? അടുത്ത ലേഖന​ത്തിൽ അതു കാണാം.

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ബൈബി​ളിൽ പറയുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക