വല നന്നാക്കുന്നു
മീൻ പിടിക്കാനുള്ള വലകൾക്കു വലിയ വില വരുമായിരുന്നു. അതു നല്ല നിലയിൽ സൂക്ഷിക്കാൻ നന്നായി പ്രയത്നിക്കണമായിരുന്നു. ഒരു മീൻപിടുത്തക്കാരൻ, സമയത്തിന്റെ നല്ലൊരു ഭാഗം വലകൾ കേടുപോക്കാനും കഴുകിയുണക്കാനും വേണ്ടി ചെലവഴിച്ചിരുന്നു. ഓരോ പ്രാവശ്യവും മീൻ പിടുത്തം കഴിഞ്ഞ് എത്തുമ്പോൾ ചെയ്തിരുന്ന പണിയാണ് ഇത്. (ലൂക്ക 5:2) മീൻ പിടിക്കുന്ന വലകളെക്കുറിച്ച് പറയാൻ മത്തായി മൂന്നു ഗ്രീക്കുപദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഡിക്ടുവൊൻ എന്നതു തെളിവനുസരിച്ച് പലതരം വലകളെ കുറിക്കുന്ന വിശാലമായ അർഥമുള്ള പദമാണ്. (മത്ത 4:21) വള്ളത്തിൽനിന്ന് കടലിലേക്ക് ഇറക്കിയിരുന്ന വലിയ വലകളെയാണ് സഗീനി എന്ന ഗ്രീക്കുപദം കുറിക്കുന്നത്. (മത്ത 13:47, 48) “എറിയുന്ന” എന്ന് അർഥം വരുന്ന ആംഫിബ്ളീസ്ട്രൊൻ എന്ന ഗ്രീക്കുപദം താരതമ്യേന വലുപ്പം കുറഞ്ഞ വലകളെയാണു കുറിക്കുന്നത്. തീരത്ത് നിന്നുകൊണ്ടോ വെള്ളത്തിലേക്ക് അല്പം ഇറങ്ങിനിന്നോ, ആഴം കുറഞ്ഞ ഭാഗങ്ങളിൽ വീശിയിരുന്ന വലകളായിരുന്നിരിക്കാം ഇവ.—മത്ത 4:18.
ബന്ധപ്പെട്ട തിരുവെഴുത്ത്: