ഹെരോദ് അഗ്രിപ്പ ഒന്നാമൻ
ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാണയം, പ്രവൃ 12:1-ൽ “ഹെരോദ് രാജാവ്” എന്നു വിളിച്ചിരിക്കുന്ന ഹെരോദ് അഗ്രിപ്പ ഒന്നാമൻ ഉണ്ടാക്കിയതാണ്. എ.ഡി. 43-44 കാലഘട്ടത്തിലാണ് അദ്ദേഹം ഇതു പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശത്ത് ക്ലൗദ്യൊസ് ചക്രവർത്തിയുടെ മുഖവും മറുവശത്ത് ക്ലൗദ്യൊസിന്റെയും അഗ്രിപ്പ ഒന്നാമന്റെയും രൂപങ്ങളും കാണാം. അതിലെ ആലേഖനത്തിൽ അഗ്രിപ്പയുടെ പേരുമുണ്ട്. ക്ലൗദ്യൊസിന്റെ മുൻഗാമിയും സഹോദരപുത്രനും ആയ കാലിഗുല ചക്രവർത്തിയാണു (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തിയെക്കുറിച്ച് തിരുവെഴുത്തുകളിൽ പരാമർശമൊന്നുമില്ല.) എ.ഡി. 37-ൽ ഹെരോദ് അഗ്രിപ്പ ഒന്നാമനെ രാജാവായി വാഴിച്ചത്. ക്ലൗദ്യൊസ് പിൽക്കാലത്ത് അഗ്രിപ്പയ്ക്കു കൂടുതൽ പ്രദേശങ്ങളുടെ ഭരണച്ചുമതല കൊടുത്തു. ആദ്യകാല ക്രിസ്തീയസഭയെ ക്രൂരമായി ഉപദ്രവിച്ചയാളായിരുന്നു ഹെരോദ് അഗ്രിപ്പ ഒന്നാമൻ. അപ്പോസ്തലനായ യാക്കോബിനെ വധിക്കാനും പത്രോസിനെ തടവിലാക്കാനും പോലും അദ്ദേഹം മടിച്ചില്ല. (പ്രവൃ 12:1-4) യഹോവയുടെ ദൂതന്റെ പ്രഹരമേറ്റ് മരണമടയുന്നതുവരെ ഹെരോദ് അധികാരത്തിൽ തുടർന്നു.—പ്രവൃ 12:21-23.
കടപ്പാട്:
© Trustees of the British Museum. Licensed under CC BY-NC-SA 4.0 (http://creativecommons.org/licenses/by/4.0/). Source: http://britishmuseum.org/collectionimages/AN00644/AN00644015_001_l.jpg
ബന്ധപ്പെട്ട തിരുവെഴുത്ത്: