മത്തായിയുടെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ
സാധിക്കുന്നിടത്തോളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
ഓരോ സുവിശേഷത്തിന്റെയും ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു വ്യത്യസ്തമായ സംഭവപരമ്പരകളാണ്
1. യേശു ബേത്ത്ലെഹെമിൽ ജനിക്കുന്നു (മത്ത 2:1; ലൂക്ക 2:4-6)
2. യഹൂദ്യ വിജനഭൂമിയിൽവെച്ച് സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കുന്നു (മത്ത 4:1-3; മർ 1:12, 13; ലൂക്ക 4:1-4)
3. തന്റെ ആദ്യത്തെ നാലു ശിഷ്യന്മാരോടൊപ്പം യേശു ഗലീലയിൽ ഒന്നാമത്തെ പ്രസംഗപര്യടനം നടത്തുന്നു; കഫർന്നഹൂമിന് അടുത്തുനിന്നായിരിക്കാം തുടങ്ങിയത് (മത്ത 4:23; മർ 1:38, 39; ലൂക്ക 4:42, 43)
4. കഫർന്നഹൂമിന് അടുത്തുവെച്ച് യേശു മത്തായിയെ വിളിക്കുന്നു (മത്ത 9:9; മർ 2:14; ലൂക്ക 5:27, 28)
5. കഫർന്നഹൂമിന് അടുത്തുള്ള കുന്നിൻപ്രദേശത്തുവെച്ച് യേശു ഗിരിപ്രഭാഷണം നടത്തുന്നു (മത്ത 5:1, 2; ലൂക്ക 6:17, 20)
6. ഗലീലക്കടലിന്റെ കിഴക്കുവെച്ച് യേശു ഭൂതബാധിതരെ കണ്ടുമുട്ടുന്നു; ഭൂതങ്ങളെ പന്നികളിലേക്ക് അയയ്ക്കുന്നു (മത്ത 8:28, 31, 32; മർ 5:1, 2, 11-13; ലൂക്ക 8:26, 27, 32, 33)
7. യേശുവിന്റെ സ്വന്തപട്ടണമായ നസറെത്തിലെ ആളുകൾ യേശുവിനെ അംഗീകരിക്കാതിരിക്കുന്നു (മത്ത 13:54-57; മർ 6:1-3)
8. സാധ്യതയനുസരിച്ച് നസറെത്തിന് അടുത്തുനിന്ന് ഗലീലയിലെ മൂന്നാം പ്രസംഗപര്യടനം ആരംഭിക്കുന്നു (മത്ത 9:35, 37, 38; മർ 6:6, 7; ലൂക്ക 9:1, 2)
9. സാധ്യതയനുസരിച്ച് തിബെര്യാസിൽവെച്ച് യോഹന്നാൻ സ്നാപകൻ കൊല്ലപ്പെടുന്നു (മത്ത 14:10; മർ 6:27)
10. സോർ, സീദോൻ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചശേഷം യേശു ഗലീലക്കടലിനു കിഴക്കുവെച്ച് ഏതാണ്ട് 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (മത്ത 15:29, 36-38; മർ 8:1, 2, 6, 9)
11. യേശു മഗദ പ്രദേശത്തേക്കു പോകുന്നു; ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ പരീശന്മാരും സദൂക്യരും ആവശ്യപ്പെടുന്നു (മത്ത 15:39; 16:1, 2, 4; മർ 8:10-12)
12. യേശുവാണു ക്രിസ്തുവെന്നു പത്രോസ് കൈസര്യഫിലിപ്പി പ്രദേശത്തുവെച്ച് പറയുന്നു; യേശു പത്രോസിനു ദൈവരാജ്യത്തിന്റെ താക്കോലുകൾ വാഗ്ദാനം ചെയ്യുന്നു (മത്ത 16:13-16, 19)
13. സാധ്യതയനുസരിച്ച് ഹെർമോൻ പർവതത്തിന്റെ ഒരു ഭാഗത്തുവെച്ച് യേശു രൂപാന്തരപ്പെടുന്നു (മത്ത 17:1, 2; മർ 9:2, 3; ലൂക്ക 9:28, 29)
14. യേശു വീണ്ടും തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു; സാധ്യതയനുസരിച്ച് പെരിയയിൽവെച്ചായിരുന്നു ഇത് (മത്ത 20:17-19; മർ 10:32-34; ലൂക്ക 18:31-33)
15. യേശു ബഥാന്യയിൽ എത്തുന്നു; മറിയ യേശുവിന്റെ പാദങ്ങളിൽ തൈലം പൂശുന്നു (മത്ത 26:6, 7, 12, 13; മർ 14:3, 8, 9; യോഹ 12:1, 3, 7, 8)
16. ഒലിവ് മലയിൽവെച്ച് ശിഷ്യന്മാർ യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം ചോദിക്കുന്നു (മത്ത 24:3; മർ 13:3, 4; ലൂക്ക 21:7)
17. യരുശലേമിൽവെച്ച് യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (മത്ത 26:26-28; മർ 14:22-24; ലൂക്ക 22:19, 20)
18. മനപ്രയാസം കാരണം യൂദാസ് തൂങ്ങിമരിക്കുന്നു; പിൽക്കാലത്ത് രക്തനിലം (അക്കൽദാമ) എന്ന് അറിയപ്പെട്ട സ്ഥലം പുരോഹിതന്മാർ വാങ്ങുന്നു (മത്ത 27:3-8)
19. ഗവർണറുടെ കൊട്ടാരത്തിൽവെച്ച് യേശു പീലാത്തൊസിനു മുമ്പാകെ നിൽക്കുന്നു (മത്ത 27:11-14; മർ 15:1, 2; ലൂക്ക 23:1-3; യോഹ 18:33, 36, 37)
20. യേശുവിന്റെ ശവസംസ്കാരം (മത്ത 27:57-60; മർ 15:43-46; ലൂക്ക 23:50, 52, 53; യോഹ 19:38, 40-42)
21. ഗലീലയിൽവെച്ച് യേശു, ശിഷ്യരാക്കാനുള്ള നിയോഗം നൽകുന്നു (മത്ത 28:16-20)