മർക്കോസിന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ
സാധിക്കുന്നിടത്തോളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
ഓരോ സുവിശേഷത്തിന്റെയും ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു വ്യത്യസ്തമായ സംഭവപരമ്പരകളാണ്
1. യോർദാൻ നദിക്കു സമീപമുള്ള വിജനഭൂമിയിൽ യോഹന്നാൻ സ്നാപകൻ നടത്തിയ ശുശ്രൂഷ (മത്ത 3:1, 2; മർ 1:3-5; ലൂക്ക 3:2, 3)
2. യോർദാൻ നദിയിൽ യേശു സ്നാനമേൽക്കുന്നു; യേശു തന്റെ മകനാണെന്ന് യഹോവ പറയുന്നു (മത്ത 3:13, 16, 17; മർ 1:9-11; ലൂക്ക 3:21, 22)
3. യേശു ഗലീലയിൽ പ്രസംഗപ്രവർത്തനം തുടങ്ങുന്നു (മത്ത 4:17; മർ 1:14, 15; ലൂക്ക 4:14, 15)
4. ഗലീലക്കടലിന്റെ തീരത്തുവെച്ച് യേശു നാല് ശിഷ്യന്മാരെ, മനുഷ്യരെ പിടിക്കുന്നവരാകാൻ ക്ഷണിക്കുന്നു (മത്ത 4:18-22; മർ 1:16-20)
5. യേശു കഫർന്നഹൂമിലെ സിനഗോഗിൽ പഠിപ്പിക്കുന്നു (മർ 1:21; ലൂക്ക 4:31, 38)
6. യേശു കഫർന്നഹൂമിന് അടുത്തുള്ള ഒരു മലയിൽ കയറിയിട്ട് 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു (മർ 3:13-15; ലൂക്ക 6:12, 13)
7. ഗലീലക്കടൽ; യേശു ഒരു വലിയ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു (മത്ത 8:23-26; മർ 4:37-39; ലൂക്ക 8:22-24)
8. സാധ്യതയനുസരിച്ച് കഫർന്നഹൂമിൽവെച്ച്, ഒരു സ്ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊട്ട് സുഖപ്പെടുന്നു (മത്ത 9:19-22; മർ 5:25-29; ലൂക്ക 8:43, 44)
9. ഗലീലക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്തുവെച്ച് യേശു ഏകദേശം 5,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (മത്ത 14:19-21; മർ 6:39-42, 44; ലൂക്ക 9:14, 16, 17; യോഹ 6:10, 11)
10. യേശു ശിഷ്യന്മാരെ വള്ളത്തിൽ ബേത്ത്സയിദയിലേക്ക് അയയ്ക്കുന്നു (മത്ത 14:22; മർ 6:45)
11. സോർ-സീദോൻ പ്രദേശങ്ങളിൽവെച്ച് യേശു സിറിയൻ ഫൊയ്നിക്യയിൽനിന്നുള്ള ഒരു സ്ത്രീയുടെ മകളെ സുഖപ്പെടുത്തുന്നു (മത്ത 15:21, 22, 28; മർ 7:24-26, 29)
12. യേശു ദക്കപ്പൊലി പ്രദേശത്തുകൂടെ ഗലീലക്കടലിന് അടുത്തേക്കു പോകുന്നു (മർ 7:31)
13. യേശു ബേത്ത്സയിദയിൽവെച്ച് ഒരു അന്ധനെ സുഖപ്പെടുത്തുന്നു (മർ 8:22-25)
14. യേശു പെരിയയിൽവെച്ച് ആളുകളെ പഠിപ്പിക്കുന്നു (മത്ത 19:1-3; മർ 10:1, 2)
15. യേശു യരീഹൊയ്ക്ക് അടുത്തുവെച്ച് അന്ധരെ സുഖപ്പെടുത്തുന്നു (മത്ത 20:29, 30, 34; മർ 10:46, 47, 51, 52; ലൂക്ക 18:35, 40-43)
16. യേശു ദേവാലയം ശുദ്ധീകരിക്കുന്നു (മത്ത 21:12, 13; മർ 11:15-17; ലൂക്ക 19:45, 46)
17. ദരിദ്രയായ ഒരു വിധവ രണ്ടു നാണയത്തുട്ടുകൾ സംഭാവന നൽകുന്നതു സ്ത്രീകളുടെ മുറ്റത്തെ ദേവാലയഖജനാവിൽവെച്ച് യേശു കാണുന്നു (മർ 12:42-44; ലൂക്ക 21:1-4)
18. ദേവാലയത്തിൽനിന്ന് ഒലിവുമലയിലേക്കു പോകുമ്പോൾ യേശു ദേവാലയത്തിന്റെ നാശം മുൻകൂട്ടിപ്പറയുന്നു (മത്ത 24:1, 2; മർ 13:1, 2; ലൂക്ക 21:5, 6)
19. യരുശലേം നഗരത്തിൽ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു (മർ 14:13-16; ലൂക്ക 22:10-13)
20. യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ വീട്ടിലേക്കു കൊണ്ടുപോകുന്നു (മത്ത 26:57-59; മർ 14:60-62; ലൂക്ക 22:54)
21. യേശുവിനെ വീണ്ടും സൻഹെദ്രിനു മുന്നിൽ ഹാജരാക്കുന്നു; ഇത്തവണ സൻഹെദ്രിൻ ഹാളിൽ (മർ 15:1; ലൂക്ക 22:66-69)