അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ രണ്ടാം മിഷനറിയാത്ര (പ്രവൃ 15:36–18:22) ഏ. എ.ഡി. 49-52
സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
1. പൗലോസും ബർന്നബാസും പിരിയുന്നു; പൗലോസ് ശീലാസിനെയും കൂട്ടി പോകുന്നു, ബർന്നബാസാകട്ടെ യോഹന്നാനെ (മർക്കോസ് എന്നും പേരുണ്ട്.) തന്റെകൂടെ കൊണ്ടുപോകുന്നു (പ്രവൃ 15:36-41)
2. പൗലോസ് ദർബ്ബെയിലേക്കും തുടർന്ന് ലുസ്ത്രയിലേക്കും പോകുന്നു, അവിടെവെച്ച് അദ്ദേഹം തന്റെകൂടെ പോരാൻ തിമൊഥെയൊസിനെ തിരഞ്ഞെടുക്കുന്നു (പ്രവൃ 16:1-4)
3. ഏഷ്യ സംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നതിൽനിന്ന് പരിശുദ്ധാത്മാവ് പൗലോസിനെ വിലക്കുന്നു; പൗലോസ് ഫ്രുഗ്യയിലൂടെയും ഗലാത്യയിലൂടെയും സഞ്ചരിച്ച് മുസ്യയിലെത്തുന്നു (പ്രവൃ 16:6, 7)
4. പൗലോസും കൂട്ടാളികളും ത്രോവാസിൽ എത്തിയപ്പോൾ, മാസിഡോണിയക്കാരനായ ഒരാൾ തങ്ങളെ മാസിഡോണിയയിലേക്കു ക്ഷണിക്കുന്ന ദിവ്യദർശനം പൗലോസ് കാണുന്നു (പ്രവൃ 16:8-10)
5. പൗലോസും കൂട്ടാളികളും ത്രോവാസിൽനിന്ന് കപ്പൽ കയറി നവപൊലിയിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോകുന്നു (പ്രവൃ 16:11, 12)
6. ഫിലിപ്പിനഗരത്തിന്റെ ഒരു കവാടത്തിനു വെളിയിൽ, നദിക്കരികെവെച്ച് പൗലോസ് കുറെ സ്ത്രീകളോടു സംസാരിക്കുന്നു; ലുദിയയും വീട്ടുകാരും സ്നാനമേൽക്കുന്നു (പ്രവൃ 16:13-15)
7. പൗലോസും ശീലാസും ഫിലിപ്പിയിൽവെച്ച് ജയിലിലാകുന്നു; ജയിലധികാരിയും വീട്ടുകാരും സ്നാനമേൽക്കുന്നു (പ്രവൃ 16:22-24, 31-33)
8. അധികാരികൾ ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്നു പൗലോസ് ആവശ്യപ്പെടുന്നു; നഗരത്തിലെ മജിസ്റ്റ്രേട്ടുമാർ നേരിട്ട് വന്ന് ആ സഹോദരന്മാരെ ജയിലിൽനിന്ന് പുറത്ത് കൊണ്ടുപോകുന്നു; പൗലോസ് ലുദിയയെ സന്ദർശിക്കുന്നു, പുതുതായി സ്നാനപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്നു (പ്രവൃ 16:37-40)
9. പൗലോസും കൂട്ടാളികളും അംഫിപൊലിസിലൂടെയും അപ്പൊലോന്യയിലൂടെയും യാത്ര ചെയ്ത് തെസ്സലോനിക്യയിൽ എത്തുന്നു (പ്രവൃ 17:1)
10. പൗലോസ് തെസ്സലോനിക്യയിൽ പ്രസംഗിക്കുന്നു; ചില ജൂതന്മാരും ധാരാളം ഗ്രീക്കുകാരും വിശ്വാസികളാകുന്നു; അവിശ്വാസികളായ ജൂതന്മാർ നഗരത്തിൽ വലിയ പ്രക്ഷോഭം ഇളക്കിവിടുന്നു (പ്രവൃ 17:2-5)
11. ബരോവയിൽ എത്തിയ പൗലോസും ശീലാസും അവിടത്തെ സിനഗോഗിൽ ചെന്ന് പ്രസംഗിക്കുന്നു; തെസ്സലോനിക്യയിൽനിന്നുള്ള ജൂതന്മാർ വന്ന് ജനത്തെ ഇളക്കുന്നു (പ്രവൃ 17:10-13)
12. പൗലോസ് കടൽമാർഗം ആതൻസിലേക്കു പോകുന്നു; ശീലാസും തിമൊഥെയൊസും ബരോവയിൽത്തന്നെ താമസിക്കുന്നു (പ്രവൃ 17:14, 15)
13. ആതൻസിൽ എത്തിയ പൗലോസ് അരയോപഗസിൽ പ്രസംഗിക്കുന്നു; ചിലർ വിശ്വാസികളാകുന്നു (പ്രവൃ 17:22, 32-34)
14. പൗലോസ് ദൈവവചനം പഠിപ്പിച്ചുകൊണ്ട് 18 മാസം കൊരിന്തിൽ താമസിക്കുന്നു; ചിലർ അദ്ദേഹത്തെ എതിർക്കുന്നു; എന്നാൽ പലരും വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നു (പ്രവൃ 18:1, 8, 11)
15. കൊരിന്തിലെ ഒരു തുറമുഖമായ കെംക്രെയയിൽനിന്ന് പൗലോസ് പ്രിസ്കില്ലയെയും അക്വിലയെയും കൂട്ടി എഫെസൊസിലേക്കു കപ്പൽ കയറുന്നു; പൗലോസ് അവിടെ സിനഗോഗിൽ ചെന്ന് പ്രസംഗിക്കുന്നു (പ്രവൃ 18:18, 19)
16. പൗലോസ് കൈസര്യയിലേക്കു കപ്പൽ കയറുന്നു; എന്നാൽ പ്രിസ്കില്ലയും അക്വിലയും എഫെസൊസിൽത്തന്നെ താമസിക്കുന്നു; സാധ്യതയനുസരിച്ച് യരുശലേമിലേക്കു പോയ പൗലോസ് അവിടെനിന്ന് സിറിയയിലെ അന്ത്യോക്യയിലേക്കു യാത്രയാകുന്നു (പ്രവൃ 18:20-22)