മൂല്യങ്ങളുടെ വിദ്യാഭ്യാസം”—എത്ര മൂല്യവത്താണ്?
സ്ഥലം: സ്കൂൾ, സദാചാര പഠനക്ലാസ്സ്
രംഗ സംവിധാനം: അഞ്ചു വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ മുറിയുടെ തറ വിസ്തൃതമായ അറ്റ്ലാൻറിക്ക് മഹാസമുദ്രമാക്കിക്കൊണ്ട് ഒരു സാങ്കല്പിക രക്ഷാ ചങ്ങാടത്തിൽ ചുരുണ്ടുകൂടി. ഒരു വിനാശകമായ കൊടുങ്കാറ്റിൽ തങ്ങളുടെ വിനോദ സഞ്ചാരക്കപ്പൽ മുങ്ങിയ ശേഷം അവർ കടലിൽ അകപ്പെട്ടിരിക്കയാണു. ഓരോ വിദ്യാർത്ഥിയും ഓരോ കഥാപാത്രത്തിന്റെ ഭാഗം അഭിനയിക്കുന്നു: ഒരു പ്രസരിപ്പുള്ള സിനിമാ നടി; ഒരു മദ്ധ്യകാല മതപുരോഹിതൻ: ഒരു നോബൽ സമ്മാന ജേതാവായ ആണവ ശാസ്ത്രജ്ഞ; ഒരു വഴക്കാളിയായ വൈദ്യവിദ്യാർത്ഥീ, ആ കൂട്ടത്തിലെ ഏക കറുത്തവർഗ്ഗക്കാരൻ; ശക്തമായ വർഗ്ഗീയ മുൻവിധിയുള്ള ഒരു പുരഷ ഒളിമ്പിക്ക് താരം. ഈ അഞ്ചു സാങ്കല്പിക അതിജീവകരും ഒരു ധാർമ്മിക വിഷമസ്ഥിതി അഭിമുഖീകരിക്കുന്നു: ആ രക്ഷാചങ്ങാടത്തിൽ നാലു പേർക്കുള്ള സ്ഥലവും ആഹാരവും മാത്രമെയുള്ളു. ഒരാൾ ത്യാഗം സഹിക്കണം, അല്ലെങ്കിൽ എല്ലാവരുടെയും ജീവൻ നഷ്ടമാകും. അവർക്ക് ഒരു തീരുമാനമെടുക്കാൻ 30 മിനിട്ടുണ്ട്.
ചോദ്യം: നിങ്ങളുടെ കുട്ടി ഈ ക്ലാസ്സിലായിരുന്നെങ്കിൽ അയാൾ എന്തു തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുമായിരുന്നു?
ഒരു ദശകത്തിലധികം വടക്കെ അമേരിക്കൻ സ്കൂളിൽകൂടി ധാർമ്മിക വിദ്യാഭ്യാസത്തിന്റെ ഒരു വിപ്ലവം ആഞ്ഞടിച്ചു. കഴിഞ്ഞ കാലത്ത് കുടുംബവും മതവും കുട്ടികളെ അവയുടെ നിലവാരങ്ങൾ പഠിപ്പിക്കുവാൻ നേതൃത്വമെടുത്തിരുന്നു. എന്നാൽ ഇന്ന് അനേകരും സ്കൂളുകൾ അതു ചെയ്യണമെന്നു വിചാരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിൽ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിഡൻഡ് ഡെറെക്ക് ബോക്ക് ചൂണ്ടിക്കാണിച്ചതുപോലെ, “ആളുകളിലേക്ക് നിലവാരങ്ങൾ പകരുന്നതിന് കുടുംബങ്ങളും സഭകളും ഒരിക്കൽ ആയിരുന്നതുപോലെ സ്വാധീനമുള്ളവയല്ല” എന്നതാണ് ഒരു പൊതുവിശ്വാസം.
ഒരു സ്കൂൾ സ്പെഷ്യൽ എഡ്യൂക്കേഷൻ സൂപ്പർവൈസർ ഇപ്രകാരം വിലപിച്ചു: “ധാർമ്മിക തത്വങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അവ തങ്ങളുടെ കുട്ടികളെ അല്പം മാത്രം പഠിപ്പിക്കുന്ന മാതാപിതാക്കളാണ് നമുക്കുള്ളത്. ചിലകുട്ടികളുടെ ധാർമ്മിക വിദ്യാഭ്യാസത്തിന്റെ ഏക ഉറവ് നമ്മൾ മാത്രമാണ്. അവർ അത് ഇവിടെ പഠിച്ചില്ലെങ്കിൽ ‘തെരുവുകളിൽ’ പഠിക്കും.”
മൂല്യങ്ങളുടെ വിദ്യാഭ്യാസം എന്താണ്?
അതിന്റെ ലക്ഷ്യം ശരിയും തെറ്റും പഠിപ്പിക്കുക എന്നതല്ല. പകരം, ചർച്ചകൾ തുറന്നിടുന്നതിനും “കുട്ടികൾ തങ്ങളുടെ സ്വന്തം മൂല്യങ്ങൾ കണ്ടുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിനും” ആണ്. ഇത് കുട്ടികൾക്ക് നല്ല സംഗതിയാണോ അല്ലയോ എന്നത് തങ്ങൾ ആരെ ശ്രദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മൂല്യങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ചില അദ്ധ്യാപകർ ധാർമ്മിക വിദ്യാഭ്യാസ തത്വസംഹിതകളെ പറ്റി പ്രബോധനം നൽകുന്ന പരമ്പരാഗത രീതിയെ അല്ലെങ്കിൽ മുൻ മാതൃകകളായ മുതിർന്നവരുടെ നിലവാരങ്ങളെ പരിഗണിക്കുന്നു. റ്റുഡേ മാസിക ഇപ്രകാരം വിശദീകരിക്കുന്നു: “ക്ലാസ്സിൽ ചർച്ചചെയ്യുന്ന ഏതൊരു ധാർമ്മിക വിഷയത്തിനും ‘ശരി’ എന്നൊ ‘തെറ്റ്’ എന്നൊ ഉള്ള ഉത്തരമില്ല എന്നു പഠിപ്പിക്കാൻ അദ്ധ്യാപകരെ ഉത്ബോധിപ്പിക്കുകയുണ്ടായി.”
എന്നിരുന്നാലും മറ്റു വിദ്യാഭ്യാസ പ്രവർത്തകരും മാതാപിതാക്കളും ഈ പുതിയ രീതികൾ പൂർണ്ണമായ ധാർമ്മിക സത്യങ്ങൾ ഇല്ല എന്നു പഠിപ്പിക്കുന്നു എന്നതിനെ ഖണ്ഡിക്കുന്നു. ഇത് മാതാപിതാക്കളോടുള്ള ബഹുമാനത്തിനു തുരങ്കം വെക്കുന്നു.
എന്നിരുന്നാലും മറ്റു വിദ്യാഭ്യാസ പ്രവർത്തകരും മാതാപിതാക്കളും ഈ പുതിയ രീതികൾ പൂർണ്ണമായ ധാർമ്മിക സത്യങ്ങൾ ഇല്ല എന്നു പഠിപ്പിക്കുന്നു എന്നതിനെ ഖണ്ഡിക്കുന്നു. ഇത് മാതാപിതാക്കളോടുള്ള ബഹുമാനത്തിനു തുരങ്കം വെക്കുന്നു.
ക്ലാസ്സ് വഞ്ചനയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നു സങ്കൽപ്പിക്കുക. സാമൂഹിശാസ്ത്രജ്ഞനായ ഡോ. കാത്ലീൻ ഗോവ് പറയുന്നതനുസരിച്ച് അനേക വിദ്യാർത്ഥികളും കൊണ്ടുപോകുന്ന ദൂത് ഇതായിരിക്കും: “ആ സമയത്ത് നിങ്ങൾ ചിന്തിക്കുന്നതെന്തും തന്നെ ചെയ്യുക. വഞ്ചനയെ സംബന്ധിച്ച് അതിൽത്തന്നെ യാതൊന്നും ശരിയൊ തെറ്റൊ ഇല്ല. എന്നാൽ ശാന്തനായിരിക്കുക. രംഗം നിരീക്ഷിക്കുക. നിങ്ങളുടെ സദസിനെ മനസ്സിലാക്കുക.”
രസാവഹമായി, ഒരു ക്ലാസ്സിൽ വഞ്ചനയെക്കുറിച്ച് ചർച്ചചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു വിദ്യാർത്ഥി അദ്ധ്യാപകനോട്, ആ ക്ലാസ്സിലെ പരീക്ഷകളിൽ തങ്ങൾ സത്യസന്ധരായിരിക്കണമോ എന്നു ചോദിച്ചു. അദ്ധ്യാപകൻ ഇപ്രകാരം പ്രതികരിച്ചു: “അവിശ്വസ്തത ഒരു മൂല്യമായി തിരഞ്ഞെടുത്തിട്ടുള്ള നിങ്ങൾ എല്ലാവരും അത് ഇവിടെ പ്രാവർത്തികമാക്കാതിരുന്നേക്കാം.” വിദ്യാർത്ഥികൾ തങ്ങളുടെ തന്നെയും മറ്റുള്ളവരുടെയും നിലവാരങ്ങളും വീക്ഷണങ്ങളും മനസ്സിലാക്കാൻ വിവിധ ഭാഗങ്ങളുടെ അഭിനയം ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾ ഈ ലേഖനത്തിന്റെ ആരംഭത്തിൽ വർണ്ണിച്ചിരിക്കുന്ന സംഘർഷസാഹചര്യങ്ങൾക്കു സമാനമായ സാഹചര്യങ്ങൾ അഭിനയിക്കുന്നു. ഓരോ വിദ്യാർത്ഥിയും തന്റെ കഥാപാത്രം എന്തുകൊണ്ടു ജീവിക്കണം എന്നതു സംബന്ധിച്ച് തന്റെ കേസ് വാദിക്കുന്നു. അതിനുശേഷം ക്ലാസ്സ്, ജീവിച്ചിരിക്കാൻ ഏറ്റവും അർഹനായവൻ ആരാണെന്ന് വോട്ടു ചെയ്തു തീരുമാനിക്കുന്നു—ആര് മരിക്കാൻ അനുവദിക്കണമെന്നും. ഈ അഭ്യാസം കുറ്റത്തിനും കുഴച്ചിലിനും ദുഃസ്വപ്നങ്ങൾക്കും ഇടനൽകുകയും കൊലപാതകം സ്വീകാര്യമാണെന്നു കുട്ടികളെ പഠിപ്പിക്കയും ചെയ്തേക്കാം.
കൂടാതെ അദ്ധ്യാപകർ കുട്ടികളെ താഴെ പറയുന്നതുപോലുള്ള ധാർമ്മിക വിഷമസ്ഥിതികളിൽ ആക്കിവെക്കുന്നു—
◻ കത്തിയെരിയുന്ന ഒരു വീട്ടിൽ അകപ്പെട്ട രണ്ടുകൊച്ചു കുട്ടികളിൽ ഒരാളെ മാത്രം രക്ഷിക്കാൻ സാധിക്കുമ്പോഴുള്ള തെരഞ്ഞെടുപ്പ്
◻ നിങ്ങൾ പട്ടിണി അനുഭവിക്കയാണെങ്കിൽ ഒരു മാനുഷശവശരീരം ഭക്ഷിക്കുന്നതു സ്വീകാര്യമാണോ അല്ലയോ എന്നു തീരുമാനിക്കൽ.
◻ ദമ്പതികൾക്കു സമ്മതമാണെങ്കിൽ ഇണയെ വെച്ചുമാറുന്നതു ശരിയാണോ അല്ലയോ എന്നു ചർച്ച ചെയ്യൽ.
വിഷമപ്രശ്നം അവതരിപ്പിച്ചശേഷം ഒരു ചോദ്യവേള പ്രശ്നങ്ങളെയും സാദ്ധ്യതകളെയും പരിശോധിക്കുന്നു. എന്നാൽ വീണ്ടും വിഷമപ്രശ്നം ഒരു പരിഹാരവും കൂടാതെ അവശേഷിക്കയും മാർഗ്ഗ നിർദ്ദേശങ്ങൾ കൂടാതിരിക്കയും ചെയ്യുന്നു.
മറ്റൊരു സമീപനം വിദ്യാർത്ഥി തന്റെ ജീവിത ലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ സ്വീകരിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു അയാളെ പഠിപ്പിക്കുന്നു. ഈ വ്യക്തിപരമായ അന്തിമ ലക്ഷ്യങ്ങൾ—അതിജീവനം, ഉല്ലാസം, സ്വാതന്ത്ര്യം, അല്ലെങ്കിൽ മറ്റെന്തെങ്കിലും—ആയിരിക്കണം വിദ്യാർത്ഥിയുടെ മുന്നിട്ടു നിൽക്കുന്ന പരിഗണന. ഈ സമീപനം, “നിങ്ങളുടെ സ്വന്തം കാര്യം ചെയ്യുക” എന്നതിന്റെ ലളിതമായ മറ്റൊരു രൂപമാണ്.
ഒരു വിദ്യാർത്ഥി മറ്റെന്തിനെക്കാളും ഉല്ലാസത്തെ മൂല്യവത്തായി കാണുന്നതിൽ ചെന്നെത്തും എന്നിരുന്നാൽപോലും ഉചിതമായ ധാർമ്മിക മൂല്യങ്ങൾ ഉള്ളതായി വീക്ഷിക്കപ്പെടുന്നു. വിദ്യാർത്ഥിയുടെ ജീവിത ലക്ഷ്യം പ്രാപിക്കുന്നതിന് സന്തുഷ്ടമായ അനുരഞ്ജനം പ്രോത്സാഹിപ്പിക്കപ്പെടുന്നു. “നാം ന്യായമായി ധാർമ്മികരായിരിക്കാൻ ശ്രമിക്കണം, എന്നാൽ അമിത ധാർമ്മികരാകരുത്,” അതായത് “യാതൊന്നും യഥാർത്ഥത്തിൽ നല്ലതോ ചീത്തയോ അല്ല” എന്ന് അവകാശവാദം ചെയ്തുകൊണ്ട് അനുരഞ്ജനത്തെ ന്യായീകരിക്കത്തക്കതാക്കിത്തീർക്കുന്നു. എന്നാൽ റ്റൊറോന്റോ സ്റ്റാറിൽ റ്റി. ഡബ്ലിയു. ഹാർപുർ, ഈ രീതി, “നമ്മുടെ യുവജനങ്ങൾക്ക് ശരിയെന്ത് തെറ്റെന്ത് എന്നു തീരുമാനിക്കുന്നതിനുള്ള എന്തെങ്കിലും അടിസ്ഥാനം പകർന്നു കൊടുക്കുന്നതിൽ പരാജയപ്പെടുന്നു.” എന്ന് എഴുതുന്നു. അദ്ദേഹം ഇങ്ങനെ ഉപസംഹരിപ്പിക്കുന്നു, “ഏതെങ്കിലും സ്വീകാര്യവും നിഷ്കർഷവുമായ നിലവാരങ്ങൾ കൂടാതെ യഥാർത്ഥ ധാർമ്മികത പഠിപ്പിക്കുന്നത് അസാദ്ധ്യമാണ്.”
ഇവയെക്കുറിച്ചെല്ലാം ദി വാൾ സ്ട്രീറ്റ് ജേർണൽ താഴെ പറയുന്ന ഒരു അഭിപ്രായം പ്രസിദ്ധീകരിച്ചു: “ഒരു വിദ്യാർത്ഥിയോട് മോഷണം തെറ്റാണെന്നോ അല്ലെങ്കിൽ ദയയും വിശ്വസ്തതയും നല്ല വിലയുള്ളതാണെന്നോ പറയുന്നത് മൂല്യങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശദീകരണമനുസരിച്ച് തനിക്കനുകൂലമായി കാര്യങ്ങൾ ശരിപ്പെടുത്തുകയും കുട്ടിയെ ബലപ്രയോഗം നടത്തുകയും ചെയ്യുകയാണ്. . . . ഫലത്തിൽ മാതാപിതാക്കൾക്കോ സ്കൂളിനോ സമുദായത്തിനോ ലൈംഗിക പെരുമാറ്റത്തെ ഏതു നിലവാരങ്ങൾ നയിക്കണമെന്ന് കൗമാരപ്രായക്കാരോട് പറയാൻ അവകാശമില്ലെന്നുള്ള ദൂത് നൽകിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം അവരുടെ വ്യക്തിപരമായ നിലവാരങ്ങൾ വ്യക്തമാക്കാൻ സഹായിക്കവെ ശരിയൊ തെറ്റൊ എന്ന് കൗമാരപ്രായക്കാർ തന്നെ കണ്ടുപിടിക്കണം . . . മതാപിതാക്കൾ തങ്ങളുടെ കുട്ടികൾ വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ പ്രതിഷേധിച്ചാൽ മൂല്യങ്ങളുടെ വിദ്യാഭ്യാസ വിശദീകരണത്തിന്റെ പിന്നിലെ സിദ്ധാന്തം കുട്ടി, ‘എന്നാൽ അത് കേവലം നിങ്ങളുടെ മൂല്യനിർണ്ണയ തീർപ്പാണ്. അത് എന്റെമേൽ അടിച്ചേൽപ്പിക്കരുത്’ എന്നു കുട്ടിപ്രതികരണം നടത്തുന്നത് ഉചിതമാണ്.”
ആ പ്രസിദ്ധീകരണം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ അവസ്ഥകൾ, ദൈവമാണ് പരമായ നിയമദാതാവെന്നും ദൈവത്തിന്റെയും ഒരുവന്റെ അയൽകാരന്റെയും സേവനത്തിൽ ഒരുവൻ തന്നെത്തന്നെ ചെലവഴിക്കുന്നതിൽ മാത്രമേ നല്ലജീവിതം കണ്ടെത്താൻ കഴിയുകയുള്ളു എന്നും ഉള്ള ബൈബിളിന്റെ വീക്ഷണത്തോട് വൈപരീത്യത്തിലാണ്.” എന്നിരുന്നാലും മൂല്യങ്ങളുടെ വിദ്യാഭ്യസവിശദീകരണങ്ങളോടുള്ള പ്രതിഷേധം മതമൗലികവാദികളിൽ മാത്രം ഒതിങ്ങി നിൽക്കുന്നില്ല. ആ പ്രസിദ്ധീകരണം ഇങ്ങനെ വിവരിക്കുന്നു, “പ്രമുഖ യൂണിവേഴ്സിറ്റികളിലെ പാരമ്പര്യമതവിശ്വാസികളല്ലാത്ത പണ്ഡിതൻമാർ മൂല്യങ്ങളുടെ വിദ്യാഭ്യാസവിശദീകരണത്തെ കുറഞ്ഞപക്ഷം ഒരു ഡസൻ പ്രാവശ്യമെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ട്.”
മാതാപിതാക്കളുടെ ഉത്തരവാദിത്വം
ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ധാർമ്മികതയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ആഴമായി ചിന്തിക്കുന്നതിനും ന്യായവാദം ചെയ്യുന്നതിനും അത്തരം വിലയില്ലാത്ത “മൂല്യങ്ങളുടെ വിദ്യാഭ്യാസത്തെ” അന്ധമായി സ്വീകരിക്കാതിരിക്കാനും ആഗ്രഹിക്കുന്നു. കൃത്യവിലോപം ഒരു ടൊബോഗാനിൽ (മഞ്ഞിലൂടെ സഞ്ചരിക്കുന്ന ഒരു ഉപകരണം) ഇഴഞ്ഞിറങ്ങലാണ് എന്നത് അതിശയമല്ല! മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അധാർമ്മികതക്ക് ലൈസൻസു നൽകുന്നതും മാതാപിതാക്കളുടെ അധികാരത്തോടുള്ള സുകരമായ ആദരവിനു തുരങ്കം വെക്കുന്നതുമായ അദ്ധ്യാപനരീതികൾക്കെതിരെ സംരക്ഷണം നൽക്കണം. കൂടാതെ ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ, മനുഷ്യർക്ക് തങ്ങളുടെ സ്രഷ്ടാവിൽ നിന്നു സ്വതന്ത്രരായി വിജയികരമായി ജീവിക്കാൻ സാദ്ധ്യമല്ല എന്നും അവന്റെ ധാർമ്മിക തത്വങ്ങളും നിയമങ്ങളുമാണ് പിൻപറ്റാൻ ഏറ്റവും മെച്ചമായവയെന്നും അറിയണമെന്ന് ആഗ്രഹിക്കുന്നു.—യെശയ്യാവ് 33:22. (g85 11/22)