പക്ഷിയുടെ ചിറകുകൾ ആരോഹണം നൽകുന്നതെങ്ങനെ
വിമാനങ്ങൾ ഉണ്ടാക്കുന്നതിന് ദീർഘകാലം മുമ്പ് പക്ഷിച്ചിറകുകൾ അത് ചെയ്തിരുന്നു. എന്തിന് മനുഷ്യൻ ഉണ്ടാകുന്നതിന് വളരെ മുമ്പുപോലും. ആരോഹണം നൽകുന്നത് ചിറകിന്റെ ഉള്ളിലെ പകുതി ഭാഗമാണ്. അതിന്റെ മുകൾ ഭാഗം വളഞ്ഞിരിക്കുന്നു, അടിഭാഗം ഏതാണ്ട് പരന്നിരിക്കുന്നു. ചിറകിന്റെ മുകൾ ഭാഗത്തു കൂടെ സഞ്ചരിക്കുന്ന വായു കീഴ്ഭാഗത്ത് ഏതാണ്ട് നേർരേഖയിൽ സഞ്ചരിക്കുന്ന വായുവിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. അതുകൊണ്ട് മുകളിലുള്ള വായു വേഗത്തിൽ സഞ്ചരിക്കേണ്ടിവരുന്നു, അങ്ങനെ കട്ടി കുറയുന്നു. ഇതിന്റെ അർത്ഥം മുകൾ ഭാഗത്ത് സമ്മർദ്ദം കുറവും കീഴ്ഭാഗത്ത് കൂടുതലും എന്നാണ്. കീഴിലുള്ള കൂടിയ സമ്മർദ്ദം ചിറകിനെ മുകളിലോട്ടു തള്ളുന്നു, ആരോഹണം നൽകിക്കൊണ്ടുതന്നെ. ശക്തമായ കാറ്റിൽ അകപ്പെടുന്ന കടൽപ്പക്ഷികൾ ചിറക് വിടർത്തി വിടർത്തിപ്പിടിച്ച് ക്രമേണ ഉയർന്നുപൊങ്ങുന്നു, ചിറകുകളുടെ ഉള്ളിലെ പകുതി ഭാഗത്തിനുള്ള ഈ വളവിന്റെ ആരോഹണ ശക്തി നിമിത്തം തന്നെ. വിമാനങ്ങളുടെ ചിറകുകൾ ഡിസൈൻ ചെയ്തവർ അവരുടെ യന്ത്രങ്ങൾക്ക് ആരോഹണം നൽകുന്നതിന് ഈ വക്രാകൃതി പകർത്തി—എന്നാൽ അത് ആദ്യം ചെയ്തത് ദൈവമാണ്, പക്ഷികളെ സൃഷ്ടിച്ചപ്പോൾതന്നെ.
പകർത്തുന്നതിൽ മനുഷ്യൻ വിജയിച്ചിട്ടില്ലാത്ത സൃഷ്ടിയിലെ ഒരത്ഭുതം: ഹമ്മിംഗ് ബേർഡ് എന്ന് വിളിക്കപ്പെടുന്ന ജീവശാസ്ത്ര ഹെലിക്കോപ്റ്റർ തന്നെ. അത് മുമ്പോട്ടും പുറകോട്ടും വശങ്ങളിലേക്കും മലർന്നും പറക്കുന്നു. ചിറകുകൾ പ്രവർത്തിക്കുന്നവിധം നിമിത്തം തന്നെ. അവയും ചിറകിന്റെ വക്രാകൃതി ആരോഹണത്തിന് ഉപയോഗിക്കുന്നു. എന്നാൽ വിസ്മയകരമായ ഒരു വ്യത്യാസമുണ്ട് ചിറകുകൾ തോൾ സന്ധിയിൽ ഒഴികെ മറ്റ് ഭാഗങ്ങളിലെല്ലാം മയമില്ലാത്തവയാണ്. അവ തോൾ സന്ധിയിൽ ഒരു ചുഴിക്കുറ്റിയിലെന്നപോലെ സ്വതന്ത്രമായി തിരിയുന്നു. അവയ്ക്കു 180 ഡിഗ്രിവരെ തിരിയാൻ കഴിയും. അതുകൊണ്ട് ചിറക് മുന്നോട്ടു ചലിക്കുമ്പോൾ ഒരു പ്രതലം മുകളിലും അത് പുറകോട്ടു ചലിക്കുമ്പോൾ മറ്റേ പ്രതലം മുകളിലും വരുന്നു. എങ്കിലും ചിറകിലെ തൂവലുകൾ വളഞ്ഞ് ആരോഹണ ശക്തി നൽകുകയും ചിറകിന്റെ വക്രാകൃതി ഏതു പ്രതലമാണോ മുകളിൽ വരുന്നത് അതിന് ലഭിക്കുകയും ചെയ്യുന്നു! അതുകൊണ്ട് മുന്നോട്ടായാലും പുറകോട്ടായാലും ഓരോ ചിറകടിയും ആരോഹണം നൽകുന്നു. അത് പൂക്കളിൽ നിന്ന് തേൻ നുകരുമ്പോൾ നിശ്ചലമായി നിൽക്കുന്നതിന് സഹായിക്കുന്നു. അഥവാ നിങ്ങളെ തുറിച്ചുനോക്കുന്നതിന് വായുവിൽ തൂങ്ങിക്കിടക്കുന്നതിനും സഹായിക്കുന്നു. (g86 1/22)
[15-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
Moving Air
Lift
Gravity