സമാധാനം ഒരു യാഥാർത്ഥ്യമായിത്തീരാൻ കഴിയുന്നതെങ്ങനെ?
നിലനിൽക്കുന്ന സമാധാനം ഒരു യാഥാർത്ഥ്യമായിത്തീരുന്നതിനെ തടയുന്ന പ്രധാന ഇടർച്ചക്കല്ലുകളിൽ ചിലത് ഏവ? നമ്മുടെ കഴിഞ്ഞ ലേഖനത്തിൽ നിന്ന് നമുക്ക് പിൻവരുന്നവ വേർതിരിച്ചെടുക്കാൻ കഴിയും:
(1) ജനത്തെ വഞ്ചിച്ചിരിക്കുന്ന ഭരണം നടത്തുന്ന സ്വാർത്ഥ പ്രമാണി വർഗ്ഗങ്ങൾ (രാഷ്ട്രീയവും സൈനീകവും, വ്യാവസായികവും മതപരവും).
(2) “വിശുദ്ധ അഹന്തയും” ദേശീയ ശ്രേഷ്ഠതയും അവിശ്വാസവും വിദ്വേഷവും പഠിപ്പിക്കുന്ന അതിരു കടന്ന ദേശീയത്വത്തിൽ അടിസ്ഥാനപ്പെട്ട അവസ്ഥാഭേദം വരുത്തുന്ന വിദ്യാഭ്യാസ വ്യവസ്ഥിതി.
(3) ‘അവിശ്വാസികളുടെ മനസ്സ് കുരുടാക്കിയിരിക്കുന്ന ഈ വ്യവസ്ഥിതിയുടെ ദൈവം’ ആയ പിശാചായ സാത്താന്റെ മൊത്തത്തിലുള്ള നിയന്ത്രണവും മാർഗ്ഗനിർദ്ദേശവും.—2 കൊരിന്ത്യർ 4:4.
ലോകവ്യാപകമായ അളവിൽ ചിന്താഗതിയിൽ ഒരു മാറ്റം, ഒരു ഹൃദയ മാറ്റം ഉണ്ടാകേണ്ടതുണ്ട്. അത് വിദ്യാഭ്യാസത്തിന്റെ ഒരു മാറ്റത്തെ അർത്ഥമാക്കുന്നു—എല്ലാ ജനങ്ങളെയും സമാധാനവും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കുന്നതിനുതന്നെ. അത് ലോകവ്യാപകമായി നേതൃത്വത്തിന്റെ കാര്യത്തിൽ സകല ജനതകളാലും ആദരിക്കപ്പെടുന്ന ഒരു ഏകീകൃത നേതൃത്വത്തിലേക്കുള്ള ഒരു മാറ്റത്തെയും അർത്ഥമാക്കുന്നു—അഴിമതിയില്ലാത്ത ഒരു ലോക ഗവൺമെൻറ് തന്നെ. ഫലത്തിൽ അത് ലോകനിയന്ത്രണത്തിന്റെ ഒരു മാറ്റത്തെ അർത്ഥമാക്കുന്നു—സാത്താന്റെ ഭരണത്തിൽനിന്ന് ദൈവത്തിന്റെ ഭരണത്തിലേക്കുതന്നെ! എന്നാൽ ഈ മാറ്റങ്ങൾ കൈവരുത്താൻ പോകുന്നത് എങ്ങനെയാണ്?
ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്ത് “സ്വർഗ്ഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജത്വം സ്ഥാപിക്കുമെന്ന്” 2500-ലധികം വർഷങ്ങൾക്കു മുമ്പ് ബൈബിൾ മുൻകൂട്ടി പറഞ്ഞു. (ദാനിയേൽ 2:44) “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും നടക്കേണമേ.” എന്ന് യേശു തന്റെ അനുഗാമികളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച നിത്യ രാജത്വം ഇതാണ്. (മത്തായി 6:9, 10) പ്രവാചകനായ ദാനിയേൽ എഴുതിയതുപോലെ ആ രാജത്വം മുഴുഭൂമിക്കുവേണ്ടി സ്വർഗ്ഗത്തിൽനിന്ന് ക്രിസ്തുയേശുവിനാലുള്ള ഒരു പുതിയ ഭരണത്തെ അർത്ഥമാക്കുന്നു: “അവന്റെ ഭരണാധിപത്യം [അഥവാ, പരമാധികാരം] നീങ്ങിപ്പോവുകയില്ലാത്ത, അനിശ്ചിതമായി നിലനിൽക്കുന്ന ഒരു ഭരണാധിപത്യവും അവന്റെ രാജത്വം നശിപ്പിക്കപ്പെടുകയില്ലാത്തതുമാകുന്നു.”—ദാനിയേൽ 7:13, 14.
ക്രിസ്തുവിന്റെ കൈകളിലെ ഈ സ്വർഗ്ഗീയ ഗവൺമെൻറ്, സഹസ്രാബ്ദങ്ങളായി മനുഷ്യവർഗ്ഗത്തിൻമേൽ ദുർഭരണം നടത്തിയിട്ടുള്ള ഭിന്നതയുണ്ടാക്കുന്ന സ്വാർത്ഥമതികളായ പ്രമാണി വർഗ്ഗത്തെ നീക്കം ചെയ്യുന്ന പുതിയ ക്രമീകരണം ആണ്. അത് “പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും” ഭരിക്കുന്ന ഭാഗം ആയിത്തീരുന്നു, “[ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നാം കാത്തിരിക്കുന്ന”തുതന്നെ, “ഇവയിൽ നീതി വസിക്കേണ്ടതാണ്.” (2 പത്രോസ് 3:13) ഈ ഗവൺമെൻറ് ആണ് “ലോകത്തിന്റെ ഭാവി ഭാഗധേയത്തിന്റെ” യഥാർത്ഥ “പിള്ളത്തൊട്ടിൽ”. യു. എൻ സെക്രട്ടറി ജനറലിന്റെ സഹായിയായ റോബർട്ട് മുള്ളർ ശുപാർശ ചെയ്തതുപോലെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രങ്ങൾ അല്ല. യു. എൻ. 1986 സാർവ്വദേശീയ സമാധാനവർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ സമാധാനം ദൈവം അംഗീകരിച്ച മാർഗ്ഗമായ ദൈവരാജ്യത്തിലൂടെ മാത്രമേ വരുകയുള്ളു.
വിദ്യാഭ്യാസത്തിന്റെ പങ്ക്
ആ രാജ്യഗവൺമെൻറിന്റെ ഭരണത്തിൻ കീഴിൽ സമാധാനത്തിൽ ജീവിക്കുന്നതിന് ‘ദശലക്ഷക്കണക്കിനാളുകൾ ഇപ്പോൾതന്നെ തങ്ങളെ ഒരുക്കിക്കൊണ്ടിരിക്കുന്നു. ആ രാജ്യദൂത് എല്ലാ ആളുകൾക്കും എത്തിക്കുന്നതിന് ഒരു നൂറുവർഷമായി ബൃഹത്തയ ഒരു വിദ്യാഭ്യാസവേല രാഷ്ട്രങ്ങളിലെല്ലാം വ്യാപിപ്പിച്ചിരിക്കുന്നു. ഒരുപക്ഷെ നിങ്ങൾ അപ്പോൾ ആ സന്ദർശനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലെങ്കിൽതന്നെയും ആ ഗവൺമെൻറിന്റെ സമാധാനമുള്ള ഒരു പ്രതിനിധി നിങ്ങളുടെ ഭവനത്തിൽ സന്ദർശിച്ചിട്ടുണ്ടാകും. മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും വിപുലമായ വിദ്യാഭ്യാസവേലയിൽ അയാളോ അവളോ പങ്കെടുക്കുകയായിരുന്നു. സന്ദർശിച്ചയാൾ ആരായിരുന്നു? യഹോവയുടെ സാക്ഷികളിൽ ഒരാൾതന്നെ. സാക്ഷികൾ നിങ്ങളെ സന്ദർശിക്കുന്നതെന്തുകൊണ്ട്?
സമാധാനത്തിലേക്കുള്ള യഹോവയുടെ മാർഗ്ഗം സംബന്ധിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആത്മാർത്ഥതയുള്ള ഏതു വ്യക്തിക്കും സാക്ഷികൾ ബൈബിളദ്ധ്യയനം വാഗ്ദത്തം ചെയ്യുന്നു. ഈ സൗജന്യ വിദ്യാഭ്യാസം “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതു കത്രികകളായും അടിച്ചുതീർക്കാൻ” ദശലക്ഷങ്ങളെ ഇപ്പോൾതന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകനായ യെശയ്യാവ് ഇപ്രകാരം പറയുന്നു: “ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”—യെശയ്യാവ് 2:4.
ഇപ്പോഴും വാക്കിലോ ക്രിയയിലോ അന്യോന്യം യുദ്ധത്തിൽ ഏർപ്പെടുന്ന ഐക്യരാഷ്ട്രങ്ങളിലെ അംഗരാഷ്ട്രങ്ങൾ ചെയ്യുന്നതിനു വിരുദ്ധമായി യഹോവയുടെ സാക്ഷികൾ ഇപ്പോൾതന്നെ ഈ പ്രവചനം നിറവേറ്റിക്കൊണ്ടിരിക്കുന്നു. സാക്ഷികൾ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയാണ്? കാര്യാദികളിൽ ക്രിസ്തുവിന്റെ മനസ്സ് ലഭിക്കുന്നതിന് ബൈബിൾ പഠിച്ചുകൊണ്ടുതന്നെ; ദൈവം യഥാർത്ഥത്തിൽ സ്നേഹം ആണെന്നും അവർ അവന്റെ സ്നേഹം എല്ലാ ജനതകളിലെയും വർഗ്ഗങ്ങളിലെയും തങ്ങളുടെ സഹമനുഷ്യരോട് പ്രകടമാക്കണമെന്നും പഠിച്ചുകൊണ്ടുതന്നെ. ആ കാരണത്താൽ അവർ രാഷ്ട്രീയ കാര്യങ്ങളിൽ കർശനമായും നിഷ്പക്ഷത നിലനിർത്തുകയും ഏതു യുദ്ധത്തിലും സംഘട്ടനത്തിലും പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.—1 യോഹന്നാൻ 4:8; യോഹന്നാൻ 13:34, 35.
നിറവേറിയ ബൈബിൾ പ്രവചനമനുസരിച്ച് ദൈവരാജ്യം നടപടിയെടുക്കുന്നതിനുള്ള സമയം സമീപമാണ്. (മത്തായി 24:3-35) പെട്ടെന്നുതന്നെ അർമ്മഗെദ്ദോനിലെ ദൈവത്തിന്റെ യുദ്ധം ഭിന്നവും വിനാശകരവുമായ എല്ലാ രാഷ്ട്രീയങ്ങളും സഹിതം സാത്താന്റെ ഭരണത്തിന് അവസാനം കൈവരുത്തും. (വെളിപ്പാട് 16:14-16; 19:17-21) ദൈവത്തിലേക്കും അവന്റെ വചനത്തിലേക്കും തിരിയുന്നതിനുള്ള സമയം ഇതാണ്. നിങ്ങളുടെ അയൽപക്കത്തുള്ള യഹോവയുടെ സാക്ഷികൾ നിത്യജീവൻ മിഥ്യയായ ഒരു സ്വപ്നമല്ലെന്നും വേഗംതന്നെ ലോകവ്യാപകമാകാൻ പോകുന്ന ഒരു യാഥാർത്ഥ്യമാണെന്നും മനസ്സിലാക്കാൻ സന്തോഷപൂർവ്വം നിങ്ങളെ സഹായിക്കും. അല്ലെങ്കിൽ കൂടുതലായ വിവരങ്ങൾക്കും സഹായത്തിനുമായി ഈ മാസികയുടെ പ്രസാധകർക്കെഴുതുക. (g86 2/8)
[8-ാം പേജിലെ ആകർഷകവാക്യം]
നാം അവന്റെ വാഗ്ദത്ത പ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും ഉണ്ട്, ഇവയിൽ നീതി വസിക്കേണ്ടതാണ്.”—അപ്പോസ്തലനായ പത്രോസ്.
[9-ാം പേജിലെ ആകർഷകവാക്യം]
നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് ഇതിനാൽ എല്ലാവരും അറിയും.”—യേശുക്രിസ്തു.
[9-ാം പേജിലെ ആകർഷകവാക്യം]
അവർ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കേണ്ടിവരും . . . ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയും ഇല്ല.”—യെശയ്യാപ്രവാചകൻ