ലോകം എങ്ങനെ കുരുക്കിൽപെട്ടു?
അമേരിക്കൻ സെനറ്റർ ദിവസേന രണ്ടു പായ്ക്കറ്റ് സിഗറ്ററ് വലിക്കുന്നു. “അത് എന്റെ ആയുസ്സിനെ കുറയ്ക്കുമെന്ന് എനിക്കറിയാം . . . അത് എന്നെ കൊല്ലാനുമിടയുണ്ട്” എന്ന് പുകയില കൃഷിക്കാർക്ക് താങ്ങുവില കൊടുക്കുന്നതു സംബന്ധിച്ച ഒരു വാദ പ്രതിവാദത്തിൽ അദ്ദേഹം തന്റെ സഹപ്രവർത്തകരോടു പറയുകയുണ്ടായി. “ഞാൻ ഈ ഭയാനകമായ ദു:ശീലത്തിൽ ആസക്തനായ ദിവസത്തെക്കുറിച്ച് നിരാശപ്പെടുന്നു.”
ഈ സെനറ്റർ മാത്രമല്ല ദു:ഖിക്കുന്നത്. ചില കണക്കുകളനുസരിച്ച് അദ്ദേഹത്തിന്റെ രാജ്യത്തെ പുകവലിക്കാരിൽ 90 ശതമാനം വലി നിർത്താൻ ശ്രമിച്ചിട്ടുണ്ട്, അതാഗ്രഹിക്കുന്നുണ്ട്. 1983-ൽ തന്നെ ഇരുപതു ലക്ഷം ജാപ്പാനീസ് പുകവലിക്കാർ തീർച്ചയായും വലി നിർത്തി. ഒരു പ്രാമാണികൻ ഇങ്ങനെ പറയുകയുണ്ടായി: “പതിവായി വലിക്കുന്ന മിക്കവാറും എല്ലാവരും ഈ ശീലം വളർത്തിയതിൽ ദുഃഖിതരാണ്, തങ്ങളുടെ സന്താനങ്ങൾ തങ്ങളുടെ ദൃഷ്ടാന്തം അനുകരിക്കരുതെന്ന് മുന്നറിയിപ്പും കൊടുക്കുന്നു.”
എന്നാൽ പശ്ചാത്താപമുള്ള വലിക്കാർ ഇത്ര ആഴമായി ഉൾപ്പെട്ടുപോയതെങ്ങനെയാണ്? എങ്ങനെയോ—ഗവേഷകനായ റോബർട്ട് സോബൽ ഈ ലോകത്തെ സംബന്ധിച്ച് പ്രസ്താവിക്കുന്നതുപോലെ “അതു കൈവരുത്തന്ന ഏതു നൻമയ്ക്കും തിൻമയ്ക്കും, നാം ഒരു നാഗരികത്വമെന്ന നിലയിൽ, ചെറിയ അളവുകളിൽ പൊടിച്ച കള അടങ്ങിയ ഈ കടലാസ് കുഴലുകളിൽ ആസക്തരാണ്.” വമ്പിച്ച സിഗറ്ററ് വ്യവസായങ്ങളിലൊന്നിൽ രണ്ടരലക്ഷം ജോലിക്കാരുണ്ട്. ആറു ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളിൽ അതിന്റെ വാർഷിക വില്പന മൊത്തം 10000 കോടി രൂപയാണ്. പരക്കെ അനാവശ്യമായിരിക്കുന്ന ഇത്തരമൊരു ശീലത്തിന് വമ്പിച്ച വ്യവസായത്തെ ആവശ്യമാക്കിത്തീർക്കുന്ന ഡിമാൻഡ് സൃഷ്ടിക്കാൻ എങ്ങനെ കഴിഞ്ഞു?
യഥാർത്ഥത്തിൽ, സിഗറ്ററിന്റെ കഥ കഴിഞ്ഞ നൂറു വർഷത്തെ ഏറ്റവും വലിയ ആശ്ചര്യങ്ങളിലൊന്നായിരിക്കാം. ഈ സിഗറ്ററ് ശതകത്തിലെ അവിശ്വസനീയമായ ഡിമാൻഡിന് തിരി കൊളുത്തിയത് 19-ാം നൂറ്റാണ്ടിലെ രണ്ടു യുദ്ധങ്ങളായിരുന്നു. ഒരു നവജാതവ്യവസായമായ ആഡ്വെട്ടൈസിംഗ് (പരസ്യപ്പെടുത്തൽ) തീക്കനലുകളെ ഊതിക്കത്തിച്ചു. ആശ്ചര്യകരമാംവിധം പുതിയ ഒരു പുകയില—തിളങ്ങുന്ന മഞ്ഞ നിറത്തിൽ വീര്യം കുറഞ്ഞതും രാസപരമായി വ്യത്യസ്തവുമായത്—അതിന്റെ പുക ഉള്ളിലേക്കു വലിച്ചുകയറ്റാൻ പുകവലിക്കാർക്ക് ധൈര്യം പകർന്നു. പുകവലിശീലങ്ങളിലെ ആ ശ്രദ്ധേയമായ മാറ്റം, വായിലൂടെ ഉള്ളിലേക്കുള്ള വലിച്ചുകയറ്റൽ, മിക്ക വലിക്കാരും തങ്ങളുടെ ആയുസ്സിന്റെ ശേഷിച്ച ഭാഗത്ത് കുരുങ്ങിപ്പോകുമെന്ന് ഉറപ്പാക്കി.
ആവശ്യത്തെ ആളിക്കത്തിച്ച യുദ്ധങ്ങൾ
പുകയില 1856 വരെ ധാരാളച്ചെലവു ചെയ്യേണ്ട ഒരു സുഖഭോഗവസ്തു ആയിരുന്നു, അന്ന് സിഗറ്ററുകൾ ആദ്യമായി അവയുടെ പൊതുജനവിപണി കണ്ടെത്തി. ബ്രട്ടീഷ് പടയാളികളും ഫ്രഞ്ച് പടയാളികളും ക്രിമിയൻ യുദ്ധം കഴിഞ്ഞ് “കടലാസ് ചുരുട്ടുകളും” അവിടെ നിന്ന് വശമാക്കിയ ഒരു ശീലവുമായി തിരിച്ചെത്തിയത് അന്നായിരുന്നു. ഒരു സിഗറ്ററ് ഭ്രമം യൂറോപ്പിലുടനീളം വീശിയടിക്കുകയും റ്റർക്കിഷ് സിഗറ്ററുകൾക്കോ അവയുടെ ഇംഗ്ലീഷ് അനുകരണങ്ങൾക്കോ അപ്രതീക്ഷിത ഡിമാൻഡ് സൃഷ്ടിക്കുകയും ചെയ്തു.
“ക്രിമിയാ ഭ്രമം” പൈപ്പിനോ ചുരുട്ടിനോ പകരം വിലകുറഞ്ഞ യുദ്ധകാല സിഗറ്ററുകൾ പ്രചാരത്തിലാക്കി. എന്നാൽ ഭ്രമം ശമിച്ചു. മാത്രവുമല്ല, റോബർട്ട് സോബൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, “1860-കളുടെ ആദ്യഘട്ടത്തിൽ ഇടത്തരക്കാരായ അമേരിക്കൻ പുരുഷൻമാർ—മുഖ്യ പുകവലി വിപണി—സിഗറ്ററ് വലി സ്വീകരിക്കാൻ യാതൊരു മാർഗ്ഗവുമില്ലെന്ന് തോന്നി. ഈ ആദിമ സിഗറ്ററുകളുടെ പുക ആധുനിക സിഗറ്ററുകളുടേതുപോലെ അത്ര പ്രലോഭനാത്മകമായിരുന്നില്ല. ചുരുട്ടിന്റെ പുകപോലെ അത് അല്പം ക്ഷാരമയമായിരുന്നു. പുകവലിക്കാർ അത് വായിൽത്തന്നെ നിർത്തി. പുകവലിക്കാർ സാധാരണ ഇക്കാലത്തു ചെയ്യുന്നതുപോലെ, ഉള്ളിലേക്കു വലിക്കാൻ സുഖപ്രദമായ മാർഗ്ഗമില്ലായിരുന്നു. അപ്പോൾ അടുത്ത ആശ്ചര്യകരമായ വികാസത്തിന് സമയമായി.
അമേരിക്കൻ ആഭ്യന്തരയുദ്ധം (1861-65) കൂടുതൽ ആസക്തി ഉളവാക്കുന്ന പുക അവതരിപ്പിച്ചു. ജറോം ഈ. ബ്രൂക്ക്സ് എന്ന പുകയില വിദഗ്ദ്ധൻ വിളിക്കുന്ന പ്രകാരമുള്ള “സ്ഫോടനാത്മകശക്തി”യോടെയാണ് അങ്ങനെ ചെയ്തത്. ഒരിക്കൽകൂടി യുദ്ധം ചെലവു കുറഞ്ഞ സിഗറ്ററ് പടയാളികളിലേക്കേത്തിച്ചു—ആദ്യം കോൺഫഡറ്റേറും, പിന്നീട് യൂണിയനും. എന്നാൽ ഈ പ്രാവശ്യം അത് ക്ഷണികമായ ഭ്രമായിരുന്നില്ല.
ഈ സിഗറ്ററുകളിൽ അമേരിക്കൻ പുകയിലയാണ് ഉപയോഗിച്ചത്. അവയ്ക്കു എന്തോ വ്യത്യസ്തത ഉണ്ടായിരുന്നു. അമേരിക്കൻ കർഷകർ പുതിയ ഇനം പുകയില കൃഷി ചെയ്തു, അവ നൈട്രജൻ കുറവായ അവരുടെ മണ്ണിൽ നന്നായി വളരുമായിരുന്നു. അവർ ഒരു നോർത്ത് കരോളിനാ കൃഷിയിടത്തിൽ വികൃതവളർച്ചയുടെ ഒരു യാദൃച്ഛിക സംഭവത്താൽ ഒരു രോഗചികിത്സാ പ്രക്രിയ കണ്ടുപിടിച്ചു. അത് അവരുടെ ഇലയെ തിളങ്ങുന്ന മഞ്ഞനിറത്തിൽ വീര്യം കുറഞ്ഞതും മധുരമുള്ളതുമാക്കിത്തീർത്തു. 1860-ൽ യു. എസ്. സെൻസസ് ബ്യൂറോ “കൃഷിയിൽ ലോകം അറിഞ്ഞിട്ടുള്ളതിലേക്കും അത്യന്തം അസാധാരണമായ വികാസങ്ങളിലൊന്ന്” എന്നാണ് അതിനെ വിളിച്ചത്. ഈ പുതിയ പുകയില കൊണ്ടുള്ള ചുരുക്കം ചില സിഗറ്ററുകൾ വലിച്ചുകഴിഞ്ഞപ്പോൾ പുതിയ വലിക്കാർക്ക് വീണ്ടും ഒന്നു കത്തിക്കാനുള്ള നിർബ്ബന്ധിതമായ ആവേശം തോന്നി.
കുരുക്കിലായി!
ആ സമയത്ത് മനസ്സിലായിരുന്നില്ലെങ്കിലും, ചെറുതെങ്കിലും അനവരതം വളർന്നുകൊണ്ടിരുന്ന വിപണി അത്യന്തം ആസക്തകമായ ഒരു വസ്തുവിൽ ശാരീരികമായി ആശ്രിതമായി, അതെ, കുരുക്കിലായി. “കൗമാരത്തിൽ രണ്ടോ അധികമോ സിഗറ്ററുകൾ അശ്രദ്ധമായി വലിക്കുന്നത്” “നിരന്തര ആസക്തിയോടുകൂടിയ പുകവലി”യിലേക്ക് മിക്കവാറും തീർച്ചയായി നയിക്കുന്നുവെന്ന് ആസക്തി ഗവേഷകനായ ഡോ. മൈക്കൾ ഏ. എച്ച്. റസ്സൽ പറയുന്നു. ആദ്യം വാരത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഹിറോയിൻ ഉപയോഗിക്കുന്ന യുവാവിൽ നിന്ന് വ്യത്യസ്തമായി യുവ പുകവലിക്കാരൻ തന്റെ ആദ്യത്തെ സിഗറ്ററ് പാക്കറ്റ് വലിച്ചുതീർക്കുന്നതിനുമുൻപ് ഏതാണ്ട് ഇരുനൂറ് തുടർച്ചയായ നിക്കോട്ടിൻ ‘ലഹരി’ അനുഭവിക്കും.”
അതെ, അകത്തേക്ക് വലിക്കുന്നതായിരുന്നു രഹസ്യം. നിക്കോട്ടിൻ ക്ഷാരാത്മക അവസ്ഥകളിൽ മാത്രമേ ശ്ലേഷ്മചർമ്മങ്ങളിൽ തുളച്ചു കയറുകയും പ്രകോപനം സൃഷ്ടിക്കുകയുമുള്ളു. സിഗറ്ററ് പുക അല്പമായി അമ്ലമയമായതുകൊണ്ട് അതു മാത്രമേ, പതിവായി വലിക്കുന്നതിന് വായിലും തൊണ്ടയിലും ആസ്വാദ്യമായ പുകയിലപ്പുകയായിരിക്കുന്നുള്ളു. എന്നാൽ ശ്വാസകോശത്തിൽ അമ്ലം നിർവീര്യമാകുന്നു, നിക്കോട്ടിൻ രക്തപ്രവാഹത്തിൽ സ്വതന്ത്രമായി അടിയുന്നു. വെറും ഏഴുസെക്കണ്ടകൊണ്ട് നിക്കോട്ടിൻസമൃദ്ധമായ രക്തം തലച്ചോറിലെത്തുന്നു, തന്നിമിത്തം ഓരോ പുകയും നിമിഷംകൊണ്ട് നിക്കോട്ടിൻ ഉളവാക്കുന്നു. ഒന്നിലധികം സിഗറ്ററ് വലിക്കുന്ന യുവാക്കൾ വലിക്കാരല്ലാതെ കഴിയുന്നതിന് 15 ശതമാനം സാദ്ധ്യതയേ ഉള്ളുവെന്ന് ഒരു ബ്രിട്ടീഷ് ഗവൺമെൻറ് പഠനം റിപ്പോർട്ടു ചെയ്യുന്നു.
അങ്ങനെ ക്രിമിയൻ യുദ്ധത്തിന്റെ അതേ ദശാബ്ദത്തിൽ സിഗറ്ററ് വ്യവസായം ഒരു ശക്തമായ ശീലം ഉളവാക്കിയിരുന്നു. 20 വർഷത്തിനകം പുകയില വ്യാപാരികൾ ആകർഷകമായ വർത്തമാനപ്പത്രപ്പരസ്യങ്ങളും സാക്ഷ്യങ്ങളുമുപയോഗിച്ച് പുതിയ പതിവുകാരെ ആകർഷിക്കുകയെന്ന ആശയം സ്വീകരിച്ചു. 1880-ൽ പേറ്റൻറ്റ് വാങ്ങിയ ഒരു യന്ത്രം സിഗറ്ററ് വൻതോതിൽ ഉല്പാദിപ്പിക്കുകയും വില താഴ്ത്തി നിർത്തുകയും ചെയ്തു. അതേ സമയം പുഞ്ചിരിതൂകുന്ന വനിതകളുടെയും സ്പോട്സ് വീരൻമാരുടെയും ചിത്രങ്ങൾ പുരുഷവർഗ്ഗത്തിന് സിഗറ്ററ് പ്രതിച്ഛായ വിറ്റുകൊണ്ടിരുന്നു. എന്നാൽ കൂടുതൽ വാങ്ങാൻ അവരെ തിരിച്ചുവരുത്തിയതെന്തായിരുന്നു? നിക്കോട്ടിൻ ആശ്രയം! ആരോഗ്യ എഴുത്തുകാരനായ വില്യം ബന്നറ്റ് എം. ഡി. പ്രസ്താവിക്കുന്നപ്രകാരം “യന്ത്രവൽക്കരണവും വിദഗ്ദ്ധമായ പരസ്യവും വിപണന തന്ത്രങ്ങളും അവയുടെ സംഭാവന ചെയ്തു, എന്നാൽ [നിക്കോട്ടിൻ ഇല്ലായിരുന്നെങ്കിൽ] അവർ ഉണങ്ങിയ ഇത്രയധികം ക്യാബേജ് വിറ്റഴിക്കുകയില്ലായിരുന്നു.”
ഇപ്പോൾത്തന്നെ സാർവ്വദേശീയമായിക്കഴിഞ്ഞിരുന്ന ആധുനിക സിഗറ്ററ് 1900 ആയതോടെ ലോകസമുദായത്തിൻമേൽ അതിന്റെ പിടി മുറുക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു (g86 4/8)
[5-ാം പേജിലെ ആകർഷകവാക്യം]
ഒരു പുതിയ പുകവലിക്കാരന് അയാളുടെ ആദ്യസിഗറ്ററ് പായ്ക്കറ്റിൽനിന്നുതന്നെ 200 നിക്കോട്ടിൻ “ലഹരി” അനുഭവപ്പെടുന്നു