ശീലം എതിർപ്പിനെ മുക്കിക്കളയുന്നു
വലി നിർത്തുകയില്ലാത്ത വിമുഖനായ ഒരു വലികാരനെപ്പോലെ സിഗറ്ററ് വിപണി ചില സമയങ്ങളിൽ പുകവലി ഹാനികരവും ആസക്തിയുളവാക്കുന്നതുമായിരിക്കാമെന്നുള്ള ഭീതിയാൽ ഉപഭോഗം കുറച്ചിട്ടുണ്ട്, എന്നെത്തേതിലുമധികം പ്രതിജ്ഞാബദ്ധമായി തിരിച്ചുവരുമെന്നു മാത്രം. എന്തു യാന്ത്രിക പ്രവർത്തനമാണ് അങ്ങനെയുള്ള ഭയങ്ങളെ കീഴമർത്തുന്നത്? പരസ്യവും യുദ്ധവും! ചരിത്രകാരനായ റോബർട്ട് സോബൽ പറയുന്നതനുസരിച്ച് അവയാണ് “സിഗറ്ററിന്റെ ഉപയോഗം വ്യാപിപ്പിക്കുന്ന അത്യന്തം പ്രധാനമായ രണ്ടു വിധങ്ങൾ.”
ഒന്നാം ലോകമഹായുദ്ധത്തിൽ ‘ജനതക്കെതിരായി’ എഴുന്നേറ്റതോടെ സിഗറ്ററ് ഉപയോഗം കുതിച്ചുയർന്നു. (മത്തായി 24:7) അമേരിക്കൻ ഉല്പാദനം 1914-ലെ 1800 കോടി സിഗറ്ററിൽനിന്ന് 1918-ലെ 4700 കോടിയിലേക്ക് ഉയരാൻ ഇടയാക്കിയതെന്താണ്? പടയാളികൾക്ക് സൗജന്യമായി സിഗറ്ററ് നൽകുന്നതിനുള്ള ഒരു കുരിശുയുദ്ധം! യുദ്ധമുന്നണിയിൽ ഏകാന്തതയോടു പൊരുതാൻ മയക്കുമരുന്നിന്റെ സ്വാധീനം സഹായകമെന്ന് കരുതപ്പെട്ടു.
“നിങ്ങളുടെ അസ്വസ്ഥതകൾ നിങ്ങളുടെ യാത്രാസഞ്ചിയിൽ പൊതിഞ്ഞിടുക⁄അതേസമയം നിങ്ങളുടെ സിഗറ്ററ് കത്തിക്കാൻ തീപ്പെട്ടിയുണ്ടായിരിക്കട്ടെ” എന്ന് ബ്രിട്ടീഷ് യുദ്ധകാലഗാനം ഉപദേശിച്ചു. ഗവൺമെൻറ് ഏജൻസികളും ദേശഭക്തിയുള്ള സ്വകാര്യസമൂഹങ്ങളും പോരാളികൾക്ക് സൗജന്യ സിഗറ്ററുകൾ പ്രദാധം ചെയ്തപ്പോൾ സിഗരറ്റ് വിരുദ്ധ പ്രതിഷേധകർപോലും വിമർശിക്കാൻ മുതിർന്നില്ല.
പിടി മുറുക്കുന്നു
പുതിയ വലികാർ യുദ്ധാനന്തരം നല്ല പതിവുകാരായിത്തീർന്നു. 1925-ൽ മാത്രം അമേരിക്കക്കാർ ആളാം പ്രതി ശരാശരി 700 സിഗറ്ററുകളോളം ഉപയോഗിച്ചു. യുദ്ധാനന്തര ഗ്രീസ് ഐക്യനാടുകളിലെ പ്രതിശീർഷ ഉപയോഗത്തിന്റെ പകുതികൂടെ ഉപയോഗിച്ചു. അമേരിക്കൻ സിഗറ്ററുകൾ അനേകം രാജ്യങ്ങളിൽ ജനപ്രീതി നേടി. എന്നാൽ ഇൻഡ്യാ, ചൈനാ, ജപ്പാൻ, ഇറ്റലി, പോളണ്ട് എന്നീ മറ്റു രാജ്യങ്ങൾ തങ്ങളുടെ പ്രാദേശിക ആവശ്യം നിറവേറ്റാൻ സ്വന്തദേശത്തു വളർത്തിയ പുകയിലയെ ആശ്രയിച്ചു.
അമേരിക്കൻ കമ്പോളത്തിൻമേലുള്ള തങ്ങളുടെ പിടി വർദ്ധിപ്പിക്കുന്നതിന് പരസ്യക്കാർ വനിതകളിൽ ലക്ഷ്യം വെച്ചു. “1920-കളുടെ ഒടുവിൽ പുകയില പരസ്യങ്ങൾക്ക് ഭ്രാന്തു പിടിച്ചതായി” ജറോം ഈ. ബ്രൂക്ക്സ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ പരസ്യങ്ങൾ 1929-ലെ സാമ്പത്തിക മാന്ദ്യവേളയിലും ശേഷവും അമേരിക്കക്കാരെക്കൊണ്ട് സിഗറ്ററ് വാങ്ങിപ്പിച്ചുകൊണ്ടിരുന്നു. വമ്പിച്ച ബജറ്റുകൾ (1931-ൽ 75000000 ഡോളർ) കൃശഗാത്രരായിരിക്കുന്നതിനുള്ള ഒരു സഹായമെന്ന നിലയിലും മിഠായിക്കു പകരമായും സിഗറ്ററിനെ പ്രോത്സാഹിപ്പിച്ചു. മർലീൻ ഡയട്രിച്ച് പോലെ സിഗറ്ററ് വലിക്കുന്ന താരങ്ങളെ പുകഴ്ത്തുന്ന ചലചിത്രങ്ങൾ ഒരു പരിഷ്കൃത പ്രതിച്ഛായ സൃഷ്ടിക്കുന്നതിനു സഹായകമായി. അങ്ങനെ 1939-ൽ ഒരു പുതിയ ലോകയുദ്ധത്തിനും തൊട്ടുമുൻപ് 18000 കോടിയോളം വരുന്ന സിഗറ്ററിന്റെ ഉപയോഗത്തിൽ അമേരിക്കൻ സ്ത്രീകൾ പുരുഷൻമാരോടു ചേർന്നു.
മറ്റൊരു യുദ്ധം! പടയാളികൾക്ക് അവരുടെ ഫീൽഡ് റേഷനിൽപോലും വീണ്ടും സൗജന്യസിഗറ്ററുകൾ ലഭിച്ചു. ദേശഭക്തിപരമായ വികാരത്തെ മുതലെടുത്തുകൊണ്ട് നല്ല പ്രോത്സാഹനം ലഭിച്ചു ഒരു പരസ്യം “ലക്കി സ്ട്രൈക്ക് ഗ്രീൻ യുദ്ധത്തിനു പോയിരിക്കുന്നു!” എന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനമായതോടെ ഐക്യനാടുകളിലെ സിഗറ്ററ് ഉപയോഗം 40000 കോടിയെന്ന് കണക്കാക്കപ്പെട്ടിരിക്കുമ്പോൾ ലോകത്തിലെ പുകയിലയുടെ സ്ഥാനത്തെ ആർക്ക് ചോദ്യം ചെയ്യാൻ കഴിയും?
തീർച്ചയായും, യുദ്ധാനന്തര യൂറോപ്പിലെ സിഗറ്ററുകളുടെ പ്രാധാന്യത്തെ ആർക്കു ചോദ്യം ചെയ്യാൻ കഴിയും, അവിടെ ഒരു ഘട്ടത്തിൽ കരിഞ്ചന്തയിൽ കറൻസിക്കു പകരം പെട്ടിക്കണക്കിന് സിഗറ്ററുകൾ കൈമാറിയിരുന്നു. യൂറോപ്പിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ പടയാളികൾ സബ്സിഡിയോടുകൂടിയ സിഗറ്ററുകൾ ഒരു പായ്ക്കറ്റിന് അഞ്ച് സെൻറ് എന്ന കുറഞ്ഞ വിലയ്ക്കു കൊണ്ടുവരികയും പുതിയ ഷൂ മുതൽ ഗേൾ ഫ്രൺഡ്സ് വരെ സകലത്തിനും അവ കൊടുക്കുകയും ചെയ്തിരുന്നു. നികുതിയില്ലാത്ത സൈനിക സിഗറ്ററുകളുടെ വില്പന 1945-ലെ പ്രതിശീർഷ എണ്ണമായ 5400-ൽ നിന്ന് വെറും രണ്ടുവർഷംകൊണ്ട് 21250-ലേക്ക് കുതിച്ചുയർന്നു.
പുകയില ഉപയോഗത്തിന്റെ പ്രതിഷേധാർഹമായ ഏതു വശങ്ങളും ദശാബ്ദങ്ങളായി പൊതുജനശ്രദ്ധയിൽ നിന്ന് വിജയകരമായി മറച്ചവെച്ചിരുന്നു—ഖണ്ഡിക്കപ്പെടാതെ ജനരഞ്ജകമായ ഒരു ശീലത്തിന്റെ നിരന്തര വളർച്ചയാൽ അവഗണിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, രഹസ്യമായി ഇങ്ങനെയുള്ള ചോദ്യങ്ങൾ അവശേഷിച്ചിരുന്നു: “പുകയില ഹാനികരമാണോ? അത് ശുദ്ധമാണോ, അതോ, പ്രദൂഷകമാണോ?
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിരണ്ടിൽ ആരോഗ്യത്തിന്റെ നീറുന്ന പ്രശ്നം പെട്ടെന്നു പൊങ്ങിവന്നു. വലിയ പുകവലിക്കാർക്ക് കാൻസറിനിരയാകുന്നതിനുള്ള പ്രവണതയുണ്ടെന്ന് പ്രകടമാക്കിക്കൊണ്ട് ബ്രിട്ടീഷ് ഡോക്ടർമാർ ഒരു പുതിയ പഠനം പ്രസിദ്ധീകരിച്ചു. റീഡേഴ്സ് ഡയജസ്റ്റ് ഈ കഥ ഏറ്റുപിടിക്കുകയും തുടർന്ന് വമ്പിച്ച പ്രസിദ്ധി ഉണ്ടാകുകയും ചെയ്തു. 1953 ആയതോടെ ഒരു സിഗറ്ററ് വിരുദ്ധപ്രസ്ഥാനം വിജയത്തിലേക്ക് മുന്നേറുന്നതായി തോന്നി. ലോകം ഈ ശീലത്തെ ഒഴിവാക്കുമോ?
അതിശക്തമായ സിഗറ്ററ വ്യവസായം
സിഗറ്ററ്നെതിരായ കേസ് തെളിയിക്കപ്പെടാത്ത വെറും സ്ഥിതിവിവരക്കണക്കാണെന്ന് സിഗറ്ററ് വ്യവസായം പരസ്യമായി ശഠിച്ചു. എന്നാൽ അത് പെട്ടെന്ന്—വിരോധാഭാസമായി—അതിന്റെ രഹസ്യായുധം പുറത്തുകൊണ്ടുവന്നു—റ്റാർ കുറവുള്ള സിഗറ്ററ്. പുതിയ ഉല്പന്നം വലി നിർത്താനാഗ്രഹിക്കാത്ത ഭയവിഹ്വലരായ പുകവലിക്കാർക്കായി ഭദ്രതയുടെയും ആരോഗ്യത്തിന്റെയും ഒരു പ്രതിച്ഛായ പ്രദാനം ചെയ്തു; അതേ സമയം പരസ്യം ഒരു പ്രതിച്ഛായ വിൽക്കുന്നതിൽ അതിന്റെ പ്രാപ്തി വീണ്ടും തെളിയിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ റ്റാർ കുറഞ്ഞ ഇനങ്ങൾ പുകവലിക്കാരന്റെ ആരോഗ്യത്തെക്കാൾ മനഃസാക്ഷിക്കാണ് കൂടുതൽ ആശ്വാസദായകമായിരിക്കുന്നത്. കൂടുതൽ ആഴത്തിൽ ഉള്ളിലേക്കു വലിക്കുന്നതിനാലും മുമ്പെന്നത്തേതുംപോലെ നിക്കോട്ടിൻ കിട്ടുന്നതുവരെ ശ്വാസകോശങ്ങളിൽ പുകനിർത്തുന്നതിനാലും അനേകം പുകവലിക്കാർ നഷ്ടം നികത്തുന്നതായി ശാസ്ത്രജ്ഞൻമാർ പിന്നീട് കണ്ടെത്തി. എന്നാൽ ഗവേഷകർ ഇത് തെളിയിക്കുന്നതിന് മറ്റൊരു കാൽ നൂറ്റാണ്ട് എടുക്കുമായിരുന്നു. ഇതിനിടയിൽ, സിഗറ്ററുകൾ ലോകത്തിലെ ഏറ്റം ആദായകരമായ വ്യവസായങ്ങളിലൊന്നായി പുറത്തുവന്നു. ഇപ്പോൾ 4000 കോടി ഡോളർ വാർഷിക വില്പനയാണ് അതിനുള്ളത്.
ഈ വ്യവസായം സാമ്പത്തികമായി എന്നെത്തേതിലും ശക്തമാണ്. പതിവുകാർ വാങ്ങിച്ചുകൊണ്ടിരുന്നു. വ്യവസായവൽകൃത രാജ്യങ്ങളിൽ വാർഷിക ഉപയോഗം 1 ശതമാനവും മൂന്നാം ലോകത്തിലെ വികസ്വര രാജ്യങ്ങളിൽ 3-ൽ പരം ശതമാനവും ഉയർന്നുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലും ബ്രസീലിലും വളർച്ച മിക്ക പാശ്ചാത്യരാജ്യങ്ങളെയും അപേക്ഷിച്ച് യഥാക്രമം ആറും എട്ടും ഇരട്ടി വേഗതയിലാണ്. തായ്ലണ്ടിലെ വ്യക്തിഗത ആദായത്തിന്റെ അഞ്ചിലൊന്ന്. സിഗറ്ററ് വാങ്ങാൻ ഉപയോഗിക്കപ്പെടുന്നു.
ഇപ്പോഴും ചിന്താശീലരായ അനേകം വ്യക്തികൾക്ക് ലോകത്തിന്റെ 100-വർഷം സിഗറ്ററ് പ്രേമത്തിന്റെ നീരാളിപ്പിടുത്തം യാതൊരു പ്രകാരത്തിലും കഥയുടെ അവസാനമായിരിക്കുന്നില്ല. വിശേഷിച്ച് 1914 മുതലുള്ള പുകയില ഉപയോഗത്തിലെ പ്രാതിഭാസിക വർദ്ധനയും ഒട്ടേറെ പേർ അതിനെ അന്ധമായി സ്വീകരിക്കുന്നതും സംബന്ധിച്ച് ദൃഷ്ടിക്ക് വിഷയീഭവിക്കുന്നതിലധികം ഉണ്ടായിരിക്കാൻ കഴിയുമോ? ഈ ശീലത്തിന്റെ ധാർമ്മികതപോലെ അപൂർവ്വമായി പരിഗണിക്കപ്പെടുന്ന പ്രശ്നങ്ങൾ സംബ്ബന്ധിച്ചെന്ത്? പുകവലി ധാർമ്മികമായി നിർവീര്യമാണോ? അതോ അത് കുറ്റകരമാണോ? ഞങ്ങളുടെ അടുത്ത ലേഖനം കുറെ ഉൾക്കാഴ്ച കാഴ്ചവെക്കുന്നു. (g86 4/8)
[7-ാം പേജിലെ ചിത്രം]
പരസ്യവും യുദ്ധവും—സിഗറ്ററ് ഉപയോഗം പ്രചരിപ്പിക്കുന്നതിനുള്ള രണ്ട് അതിപ്രധാനവിധങ്ങൾ