ചെറുപ്പക്കാർ ചോദിക്കുന്നു . . .
എന്റെ മനഃസാക്ഷി എന്നെ അലട്ടുന്നതെന്തുകൊണ്ട്?
പതിമൂന്ന് വയസ്സുള്ള സോര്യായുടെ ഭാരം കുറഞ്ഞുകൊണ്ടേയിരുന്നു—എന്നാൽ ആഹാരത്തിലെ ഏതെങ്കിലും ക്രമക്കേട് നിമിത്തമല്ല. സോര്യാ വിശദീകരിക്കുന്നു: “ഞാൻ സ്കൂളിലെ മോശമായ ഒരു കൂട്ടത്തിൽ ഉൾപ്പെട്ടുപോയി. നല്ലതെന്തെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ സമപ്രായക്കാരുടെ തുടർച്ചയായ സമ്മർദ്ദമുണ്ടായിരുന്നു. അധികം താമസിയാതെ ഞാൻ മയക്കു മരുന്നുകൾ ഉപയോഗിക്കുന്ന ഒരു പുരുഷ സുഹൃത്തിനെ വഞ്ചിച്ചു.” പക്ഷേ അവളുടെ ഭാരക്കുറവുമായി ഇതിനെന്ത് ബന്ധമാണുണ്ടായിരുന്നത്? “എന്റെ മനഃസാക്ഷി എന്നെ വളരെയധികം ശല്യപ്പെടുത്തി. അതുകൊണ്ട് എനിക്ക് ആഹാരം കഴിക്കാൻ കഴിഞ്ഞില്ല.”
ഏഴ് വയസ്സുള്ള അലക്സ് സ്വയം ദണ്ഡിപ്പിക്കുന്നതായി കണ്ടെത്തി. അവൻ അരി തറയിൽ വിതറിയിട്ട് അതിൻമേൽ തന്റെ നഗ്നമായ മുട്ടുകൾ കുത്തി വേദന സഹിച്ചുകൊണ്ട് ഉറച്ചു നിന്നു. കാരണമെന്തായിരുന്നു? അലക്സ് തന്റെ മാതാപിതാക്കളോട് അനുസരണക്കേട് കാണിച്ചതിനാൽ സ്വയം ശിക്ഷിക്കാൻ തീരുമാനിച്ചു.
ഈ രണ്ട് ചെറുപ്പക്കാരും മനഃസാക്ഷി എന്ന് ബൈബിൾ വിളിക്കുന്നതിനോട് കഠോരമായി പ്രതിപ്രവർത്തനം നടത്തുകയായിരുന്നു. ദൈവദാസൻമാർ തെറ്റുചെയ്തപ്പോൾ അവരെപ്പോലും ഒരു ആന്തരിക ശക്തി ദണ്ഡിപ്പിച്ചിട്ടുണ്ട്. ദാവീദ് വ്യഭിചാരം ചെയ്തശേഷം “എന്റെ അസ്ഥികളിൽ സമാധാനമില്ല” എന്ന് എഴുതി. (സങ്കീർത്തനം 38:3) യോസേഫിന്റെ സഹോദരൻമാർ ഉഗ്രമായ അസൂയ നിമിത്തം അവനെ അടിമത്വത്തിലേക്ക് വിറ്റുകഴിഞ്ഞ് അവർക്ക് സമാനമായ കുറ്റബോധം അനുഭവപ്പെട്ടു. 20-ലധികം വർഷങ്ങൾക്കുശേഷവും യോസേഫ് എങ്ങനെയാണ് ‘അവരുടെ പക്ഷത്തെ അനുകമ്പക്കായി കെഞ്ചിയ’തെന്ന് അവർക്ക് ഇപ്പോഴും ഓർമ്മിക്കാൻ കഴിഞ്ഞു. അത് എത്രകണ്ട് വേദനിപ്പിക്കുന്ന ഒരു ഓർമ്മയായിരുന്നിരിക്കണം!—ഉല്പത്തി 37:18-36; 42:21.
അതെ, ഒരു വ്രണിത മനഃസാക്ഷിയ്ക്ക് വേദനയും വൈകാരികാഘാതവും കൈവരുത്താൻ കഴിയും. വിപരീതമായി, ശുദ്ധമായ ഒരു മനഃസാക്ഷി സന്തോഷവും സംതൃപ്തിയും കൈവവരുത്തുന്നു! നിഃസംശയമായും അതുകൊണ്ടാണ് ജീവിതത്തിലെ മൂല്യങ്ങളെ സംബന്ധിച്ചുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഒരു സോവിയറ്റ് സർവ്വേയിൽ “ഒരു ശുദ്ധമായ മനഃസാക്ഷി പരമപ്രധാനമായി കണക്കാക്കിയത്.” (സോവിയറ്റ് പ്രതിമാസ സംഗ്രഹം, 1973 ജൂലൈ) എന്നാൽ “ഒരു നല്ല മനഃസാക്ഷി മുറുകെപ്പിടിക്കാൻ” ബൈബിൾ പറയുന്നു എന്നതാണ് ക്രിസ്ത്യാനികളെ സംബ്ബന്ധിച്ചിടത്തോളം പ്രമുഖ ചിന്താവിഷയം. (1 പത്രോസ് 3:10) പക്ഷേ നിങ്ങൾക്കത് എങ്ങനെ ചെയ്യാൻ കഴിയും? ആദ്യംതന്നെ, മനഃസാക്ഷി എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
മനഃസാക്ഷി—അതെന്താണ്?
നൂറിലധികം വർഷങ്ങൾക്ക്മുമ്പ് ഇറ്റാലിയൻ ഗ്രന്ഥകാരനായിരുന്ന കാർലോ കൊളോഡി തന്റെ പ്രശസ്ത ബാലകഥയായ പിനോക്കിയോ—പ്രശ്നത്തിൽനിന്ന് കയറാൻ സാമർത്ഥ്യമുള്ള മരപ്പാവച്ചെറുക്കൻ—തയ്യാറാക്കി. പിനോക്കിയേയെ തിരുത്തുന്നതിനും നന്നാക്കുന്നതിനും എല്ലായ്പ്പോഴും ഉണ്ടായിരുന്നത് സംസാരജീവിയായിരിക്കുന്ന ജിമിനി ക്രിക്കറ്റാണ്. ഫലത്തിൽ, അവൻ പിനോക്കിയോയുടെ മനഃസാക്ഷിയായിരുന്നു. സമാനമായി, നിങ്ങൾ നിങ്ങളുടെ മനഃസാക്ഷിയെ ശരിയോ തെറ്റോ ചെയ്യുന്നതിനു മുൻപോ പിൻപോ നിന്നുപോകുന്ന ഒരു ശബ്ദത്തോടോ ഒരു മണിനാദത്തോടോ താരതമ്യപ്പെടുത്തിയേക്കാം.
ഒരു കണ്ടുപിടുത്തക്കാരൻ ഭക്ഷ്യം മനഃസാക്ഷി എന്ന് വിളിക്കപ്പെടുന്ന ഒരു കണ്ടുപിടുത്തം ഉപയോഗിച്ചുകൊണ്ട് ഈ പൊതുധാരണ പരമാവധി വ്യാപിപ്പിച്ചിരിക്കയാണ്. ആ കണ്ടുപിടുത്തം റെഫ്രിജിറ്റേറ്റിന്റെയോ അടുക്കള വാതിലിന്റെയോ അകത്ത് സ്ഥിതിചെയ്യുന്ന ബാറ്ററി കൊണ്ടോടുന്ന ഒരു ഉപകരണമാണ് ഓരോ പ്രാവശ്യവും വാതിൽ തുറക്കുമ്പോൾ അത് ഇപ്രകാരം ശബ്ദിക്കുന്നു: “നിങ്ങൾ വീണ്ടും ഭക്ഷിക്കുകയാണോ? അയ്യേ നാണം.”
എന്നാൽ നിങ്ങളുടെ മനഃസാക്ഷി ജിമിനി ക്രിക്കറ്റോ ഏതെങ്കിലും മനുഷ്യ നിർമ്മിത കണ്ടുപിടുത്തമോ പോലെയല്ല, മറിച്ച് അത് നിങ്ങളുടെ ഉള്ളിലുള്ള എന്തോ ആണ്. മന:സാക്ഷിയെ ഒരു പ്രവർത്തനത്തിന്റെ ശരിയും തെറ്റും സാക്ഷ്യപ്പെടുത്തുന്ന ഒരു ആന്തരിക ‘സാക്ഷിവാഹകനായി’ ബൈബിൾ വിവരിക്കുന്നു. (റോമർ 2:15) എന്നാൽ മനഃസാക്ഷിയുടെ ഈ പ്രാപ്തി എവിടെനിന്നാണ് വരുന്നത്?
ജൻമസിദ്ധമായ ഒരു പ്രാപ്തി
നാം നമ്മുടെ മാതാപിതാക്കൻമാരിൽ നിന്നും മറ്റുള്ളവരിൽനിന്നും ശരിയും തെറ്റും സംബ്ബന്ധിച്ച് വളരെയധികം പഠിക്കുന്നു എന്നത് സത്യമാണ്. എന്നിരുന്നാലും, മനഃസാക്ഷി ജൻമസിദ്ധമാണെന്ന് ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. റോമർ 2:14-ൽ “ജനതകളിലെ ആളുകൾ . . . പ്രകൃത്യാ ന്യായപ്രമാണത്തിലെ കാര്യങ്ങൾ ചെയ്യു”ന്നതെങ്ങനെയെന്ന് അത് പറയുന്നു.
അതിൽനിന്ന് അടിസ്ഥാനപരമായിരിക്കുന്ന ധാർമ്മിക നിലവാരങ്ങൾ മനുഷ്യന്റെ ചിന്തയിൽ പതിപ്പിച്ചിരിക്കുന്നതയി കാണുന്നു. മനുഷ്യൻ “ദൈവത്തിന്റെ പ്രതിച്ഛായയിൽ” ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാൽ ദൈവീക ജ്ഞാനവും നീതിയും ഒരളവുവരെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഓർമ്മിക്കുക. (ഉല്പത്തി 1:27) നിഃസംശയമായും അതുകൊണ്ടാണ് ലോകവ്യാപകമായി രാഷ്ട്രങ്ങളക്ക് കൊലപാതകവും മോഷണവും അഗമ്യഗമനവും പോലുള്ള കാര്യങ്ങൾക്കെതിരെ നിയമങ്ങളുള്ളത്.
നിസ്സാര കാര്യങ്ങളിൽപോലും മനഃസാക്ഷിയുടെ ശബ്ദം കേൾക്കാൻ കഴിയും. ഒരു ഡിപ്പാർട്ട്മെൻറ് സ്റ്റോർ പൂട്ടില്ലാത്ത ഒരു തുറന്ന മുറിയിൽ ഷോപ്പിംഗ് ബാഗുകൾ വിൽക്കുന്നതിലൂടെ ആളുകളുടെ മനഃസാക്ഷിയെ ആകർഷിച്ചു. ചില്ലറയിടാനുള്ള സുഷിരത്തിന്റെ മുകളിൽ ഒരു സൈൻ ബോർഡ് തൂങ്ങിക്കിടക്കുന്നു. അത് ഇപ്രകാരം വായിക്കുന്നു: “നിങ്ങളുടെ മനഃസാക്ഷിയാണ് എന്റെ ഏകമാത്ര സംരക്ഷണം.” അതെ, മിക്ക ആളുകൾക്കും ഒരു ക്രിയാത്മകമായ മനഃസാക്ഷിയുണ്ടെന്നുള്ള വസ്തുത നമ്മുടെ പ്രയോജനത്തിനുതകുന്നു. അല്ലെങ്കിൽ, നമ്മുടെ ജീവനും സ്വത്തും ദാരുണമായ അപകടത്തിലായിരിക്കും!
അതിനെ പരിശീലിപ്പിക്കുക!
മനഃസാക്ഷി ജൻമസിദ്ധമാണെങ്കിലും അത് അപ്രമാദഗതിയിൽനിന്ന് വിദൂരത്തിലാണ്. ഉദാഹരണത്തിന്, ഒരു “ദുർബ്ബല” മനഃസാക്ഷിയുള്ളവരെക്കുറിച്ച് ബൈബിൾ സംസാരിക്കുന്നു. (1 കൊരിന്ത്യർ 8:7) അറിവില്ലായ്മ നിമിത്തം; അത്തരക്കാർ ചില പ്രത്യേക സാഹചര്യങ്ങളിൽ അമിതമായി പ്രതികരിക്കാൻ ചായ്വ് കാണിക്കുകയും അനാവശ്യമായ ഭീതി അനുഭവിക്കുകയും ചെയ്തേക്കാം. നേരെ മറിച്ച് ചിലർ “അവരുടെ മനഃസാക്ഷിയിൽ ചൂടുവെച്ചവരാണ്.” (1 തിമൊഥെയോസ് 4:2) അവരുടെ മനഃസാക്ഷി ചൂടുവെച്ച് തഴമ്പിച്ച ശരീരഭാഗംപോലെ അചേതനമാണ്.
നാസി യുദ്ധത്തിലെ കുറ്റപ്പുള്ളിയായിരുന്ന അഡോൾഫ് ഇച്ച്മേനെക്കുറിച്ച് ചിന്തിക്കുക. 60-ലക്ഷം യഹൂദൻമാരെ കൊലപ്പെടുത്തിയതിലെ അയാളുടെ പങ്ക് നിമിത്തം കുറ്റം ചുമത്തപ്പെടുകയും അയാളെ തൂക്കിക്കൊല്ലുകയും ചെയ്തു. അയാൾക്ക് എന്നെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? അതേ ചോദ്യം മനോരോഗ വിദഗ്ദ്ധനായിരിക്കുന്ന ഐ. എസ്. കുൽസ്കാർ ഇച്ച്മേനോട് ചോദിച്ചു. അയാളുടെ ഉത്തരം ഇതായിരുന്നു: “ഉണ്ട്, ഒന്നോ രണ്ടോ പ്രാവശ്യം, സ്കൂൾ ചാടിക്കടന്നതിനാൽ.” എത്രയോ വിചിത്രം! സ്പഷ്ടമായും ഇച്ച്മേൻ അയാളുടെ മനഃസാക്ഷിയെ നശിപ്പിക്കാൻ പഠിച്ചു. മനോരോഗ വിദഗ്ദ്ധനായിരിക്കുന്ന വില്യാർഡ് ഗെയ്ലിൻ പറയുന്നു: “കുറ്റബോധം തോന്നാനുള്ള പരാജയമാണ് ചിത്തരോഗിയിലോ സാമൂഹ്യവിരുദ്ധവ്യക്തിയിലോ ഉള്ള അടിസ്ഥാനപരമായ ന്യൂനത.”
അങ്ങനെയെങ്കിൽ, നിങ്ങളുടെ മന:സാക്ഷി ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? ആദ്യമായി, അത് ശരിയായി അഭ്യസിപ്പിക്കപ്പെടേണ്ടതുണ്ട്. എങ്ങനെ? ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ. ദൈവത്തിന്റെ നിലവാരങ്ങൾ അറിയുകയും “നിങ്ങളുടെ മനസ്സ് പുതുക്കി രൂപാന്തരപ്പെടുക”യും ചെയ്യുന്നത് നിങ്ങളുടെ മനഃസാക്ഷിയെ നന്നായി രൂപപ്പെടുത്താൻ സഹായിക്കുന്നു. (റോമർ 12:2) നിങ്ങളുടെ മനഃസാക്ഷി ശരിയായി പരിശീലിപ്പിക്കപ്പെട്ടാൽ, അത് നിങ്ങൾ തെറ്റു ചെയ്തു കഴിയുമ്പോൾ നിങ്ങളെ കേവലം തിരുത്തുന്നതിലധികം ചെയ്യുന്നു. അത് പ്രഥമ ഘട്ടത്തിൽതന്നെ തെറ്റ് ഒഴിവാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു—നിങ്ങളുടെ പ്രവർത്തനത്തെ അംഗീകരിക്കുന്നതിനോ അംഗീകരിക്കാതിരിക്കുന്നതിനോ മറ്റാരും സമീപത്തില്ലെങ്കിൽപോലും.
അതിനെ ശ്രദ്ധിക്കുക!
എന്നാൽ ശരിയും തെറ്റും കേവലം അറിയുന്നത് സർവ്വവുമായിരിക്കുന്നില്ല. മനഃസാക്ഷി നിങ്ങളെ സഹായിക്കണമെങ്കിൽ, നിങ്ങൾ അതിനെ ശ്രദ്ധിക്കാൻ പഠിക്കണം. അതുകൊണ്ട്, അത് എല്ലായ്പ്പോഴും കുറ്റബോധത്തോടെ കറങ്ങി നടക്കുന്നതോ സ്വയം ശിക്ഷിക്കാൻ അങ്ങേയറ്റത്തേ നടപടികൾ സ്വീകരിക്കുന്നതോ അർത്ഥമാക്കുന്നില്ല. നാം അപൂർണ്ണരാണെന്ന്. അംഗീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ സങ്കീർത്തനം 103:13-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “ഒരു പിതാവ് തന്റെ മക്കളോട് കരുണ കാണിക്കുന്നതുപോലെ, യഹോവ തന്റെ ഭക്തൻമാരോട് കരുണ കാണിക്കുന്നു.” നാം അപൂർണ്ണരായിരിക്കെ വിജയപ്രദമായി കഴിഞ്ഞുകൂടാൻ ദൈവത്തിന്റെ കരുണയും ക്ഷമയും നമ്മെ സഹായിക്കുന്നു.
എന്നിരുന്നാലും, ചിലപ്പോൾ നമ്മുടെ മനഃസാക്ഷിയുടെ രോദനം ശരിയായ പ്രവർത്തനത്തിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ഉയർന്ന തത്വശാസ്തത്തിൽ ലെസ്റ്റർ ഡേവിഡ് എഴുതുന്നു: “നിങ്ങൾ ഒരു വാഗ്ദാനത്തിൽനിന്ന് ഒഴിഞ്ഞു മാറുകയോ ഒരു നിയമം ലംഘിക്കുകയോ ഒരു നിരോധനം തകർക്കുകയോ ആരെയെങ്കിലും മുറിപ്പെടുത്തുകയോ നുണപറയുകയോ കബളിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? . . . കഴിയുമെങ്കിൽ തെറ്റ് സമ്മതിക്കുക, ഉചിതമായ വിധത്തിൽ തെറ്റ് തിരുത്തുക. അത് സംബ്ബന്ധിച്ച് ആരോടെങ്കിലും സംസാരിക്കുക.” ഇതാണ് ആദ്യ ഖണ്ഡികയിൽ വിവരിച്ച സോര്യാ ചെയ്തത്. വെറുതെ കുറ്റബോധം തോന്നുന്നതിനുപകരം, അവൾ കാര്യങ്ങൾ തന്റെ മാതാപിതാക്കളുമായി സംസാരിച്ചു. അവൾ തന്റെ മാതാപിതാക്കളുടെ ബുദ്ധ്യുപദേശം ബാധകമാക്കിയപ്പോൾ “വളരെ ആശ്വാസം തോന്നിത്തുടങ്ങി” എന്ന് അവൾ റിപ്പോർട്ട് ചെയ്യുന്നു.
അതെ, നിങ്ങൾ നിങ്ങളുടെ ബൈബിൾ പരിശീലിത മനഃസാക്ഷിയുടെ കുത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴാണ് അതിൽനിന്ന് പ്രയോജനമനുഭവിക്കുന്നത്. ഉദാഹരണത്തിന്, ബിൽ എന്നു പേരുള്ള ഒരു യുവാവ് കൗമാരപ്രായക്കാരുടെ ഒരു കൂട്ടത്തിൽ ഉൾപ്പെട്ടു. പക്ഷേ, ബിൽ ഇപ്രകാരം പറയുന്നു: “കൊലപാതകത്തിന്റെ പേരിൽ എന്റെ ഒരു കൂട്ടുകാരനെ ജയിലിലേക്ക് കൊണ്ടുപോകുന്നത് ഞാൻ കണ്ടു. ഇതെല്ലാം ഭോഷത്ത്വമായിരുന്നുവെന്ന് ഇപ്പോൾ എന്റെ മനഃസാക്ഷി എന്നോട് പറഞ്ഞു—ഇത് എനിക്കുള്ളതല്ല!” എന്നാൽ ബില്ലിന് കേവലം കുറ്റബോധം തോന്നിയതേയുള്ളോ, ഇതുപോലങ്ങ് പോട്ടെ എന്ന് വിചാരിച്ചതേയുള്ളോ? ഒരിക്കലുമല്ല, “ഞാൻ ആ കൂട്ടത്തിൽനിന്ന് വിട്ടുപോന്നു” എന്ന് അവൻ പറയുന്നു.
റ്റോണി എന്ന് പേരുള്ള മറ്റൊരു യുവാവ് തന്നെ മറ്റൊരു വിധത്തിൽ സഹായിക്കാൻ തന്റെ മന:സാക്ഷിയെ അനുവദിച്ചു. റ്റോണി യഹോവയുടെ സാക്ഷികളിൽപെട്ട ഒരാളാണ്. ആളുകളുടെ ഭവനത്തിൽ സന്ദർശിച്ചുകൊണ്ടും അവരെ ബൈബിൾ പഠിപ്പിച്ചുകൊണ്ടും പ്രതിമാസം 90 മണിക്കൂർ സ്വമേധയാ ചെലവിടാൻ അവന്റെ മനഃസാക്ഷി അവനെ പ്രേരിപ്പിച്ചു. (മത്തായി 24:14; 28:19, 20) “ആളുകളുമായി സമ്പർക്കത്തിൽ വരുന്നത് ഞാൻ യഥാർത്ഥമായി ആസ്വദിച്ചു” എന്ന് റ്റോണി പറയുന്നു. “അത് കൂടാതെ എനിക്ക് നല്ല ഒരു അംശകാല ജോലിയും സ്വന്തമായി ഒരു കാറും ഉണ്ടായിരുന്നു. ഞാൻ താമസിക്കുന്നിടം എനിക്ക് ഇഷ്ടമായിരുന്നു. എന്നിട്ടും കൂടുതൽ ചെയ്യാത്തതിന്റെ പേരിൽ എനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി—എന്നെപ്പോലുള്ള ചെറുപ്പക്കാരെക്കൊണ്ട് കൂടുതൽ ആവശ്യമുള്ള എവിടെയെങ്കിലും സേവിക്കാത്തതിൽ.”
മനഃസാക്ഷിയുടെ എത്ര മഹോന്നതമായ പ്രകടനം! അതിനോട് പ്രതികരിച്ചുകൊണ്ട് റ്റോണി യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തിൽ സേവിക്കാൻ അപേക്ഷിച്ചു. അവിടെയാണ് ബൈബിളുകളും ഈ മാസികപോലുള്ള ബൈബിൾ പഠനസഹായികളും ഉല്പാദിപ്പിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷം അവൻ അവിടെ സേവിച്ചു.
നിങ്ങൾ നിങ്ങളുടെ മനഃസാക്ഷിയെ ശ്രദ്ധിക്കുന്നുണ്ടോ? ഒരു ചെറുപ്പക്കാരൻ പറഞ്ഞപ്രകാരം, അതിന് “നിങ്ങളെ തിരുത്തുന്നതിന് സമയവും ശ്രമവും ഉപയോഗപ്പെടുത്തുന്ന ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ” ആയിരിക്കാൻ കഴിയും. ഇതിന് വ്യക്തിപരവും ക്രിസ്തീയവുമായ ഉത്തരവാദിത്വങ്ങൾ നിവർത്തിക്കുന്നതിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയും. എന്നാൽ നിങ്ങൾ അതിനെ ശരിയായി അഭ്യസിപ്പിക്കുകയും അതിനെ ശ്രദ്ധിക്കുകയും വേണം! വാസ്തവത്തിൽ, മനഃസാക്ഷി അത്ഭുതകരമായ ഒരു ദാനമാണ്. അതിനെ ആദരിക്കുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്യുക. (g86 4/8)
[13-ാം പേജിലെ ആകർഷകവാക്യം]
ഒരു വ്രണിത മനഃസാക്ഷിക്ക് വലിയ വൈകാരിക ദുഃഖം കൈവരുത്താൻ കഴിയും
[12-ാം പേജിലെ ചിത്രം]
മനഃസാക്ഷി ജൻമസിദ്ധമാണെങ്കിലും അത് അപ്രമാദഗതിയിൽ നിന്ന് വിദൂരത്തിലാണ്. അത് ഉചിതമായി അഭ്യസിപ്പിക്കേണ്ടതുണ്ട്