ഭീകരപ്രവർത്തനം—എന്താണ് പരിഹാരം?
നിങ്ങൾ എല്ലായിടത്തേക്കും വിമാനത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ, നിങ്ങൾ ഭീകരപ്രവർത്തനത്തിന്റെ ഫലങ്ങൾ കണ്ടിട്ടുണ്ട്. മിക്കവാറുമെല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സുരക്ഷാപരിശോധനകൾ നിർബ്ബന്ധിതമാണ്. ഭീകരപ്രവർത്തനം ഗവൺമെൻറുകൾക്കും വിമാന സർവ്വീസുകൾക്കും സുരക്ഷിതത്വ നടപടികൾക്കായി വളരെ ചെലവു വരുത്തുന്നു. 1984-ൽ ലോസ് ആഞ്ചലീസിൽ നടന്ന ഒളിമ്പിക്ക് ഗയിംസിൽ സുരക്ഷിതത്വത്തിനുവേണ്ടി യു. എസ്. ഗവൺമെൻറിന് ഏതാണ്ട് 80 കോടി രൂപയോളം ചെലവായി. ഈ നടപടികൾ എത്ര ഫലപ്രദമാണ്?
ചില വശങ്ങളിൽ അത് പ്രതിഫലദായകമാണ്. കഴിഞ്ഞ 20 വർഷങ്ങളിൽ, ഐക്യനാടുകളിൽ മാത്രം ഏതാണ്ട് 35,000 ചെറുതോക്കുകളോ സ്ഫോടകവസ്തുക്കളോ കണ്ടെടുത്തിട്ടുണ്ട്. 13,000 അറസ്റ്റുകളും നടന്നു. (ഡിപ്പാർട്ട്മെൻറ് ഓഫ് സ്റേറ്റ ബുള്ളറ്റിൻ) യിസ്രായേലി വിമാനസർവ്വീസായ എൽ ആൽ ആകാശത്തിലെ ഭീകരപ്രവർത്തന വിജയത്തെ കർശനമായി കുറച്ചിട്ടുണ്ട്, ഒരുപക്ഷെ എല്ലാവരെക്കാളും ഏറ്റവും കർശനമായ സുരക്ഷിതത്വ പരിശോധനയാണ് അതിനുള്ളത്.
എന്നിരുന്നാലും, ഗവൺമെൻറുകളും ഏജൻസികളും യഥാർത്ഥത്തിൽ കാരണങ്ങളല്ല, ലക്ഷണങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അവരുടെ പരിഹാരങ്ങൾ ആധുനിക സമുദായത്തിൽ ആഴത്തിൽ ബാധിച്ചിരിക്കുന്ന ഒരു രോഗത്തിന്റെ മൂല കാരണത്തിൽ എത്തുന്നില്ല—സ്വാർത്ഥതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ഒരു രോഗമാണിത്. അനീതികളും അസമത്വങ്ങളും വർദ്ധിച്ചുപെരുകുന്നു—നിലവിലുള്ള പ്രത്യയശാസ്ത്രം എന്തുതന്നെയായാലും. തന്നിമിത്തം, ഒരു പരിഹാരം എവിടെ കണ്ടെത്താൻ കഴിയും? മതത്തിന് വിദ്വേഷത്തെ സ്നേഹമാക്കി മാറ്റാൻ കഴിയുമോ? രാഷ്ട്രീയത്തിന് അനൈക്യത്തിൽനിന്ന് ഐക്യം കൈവരുത്താൻ കഴിയുമോ? ഐക്യരാഷ്ട്രങ്ങൾക്ക് യഥാർത്ഥമായി രാഷ്ട്രങ്ങളെ ഐക്യത്തിലാക്കാൻ കഴിയുമോ? അതോ, മറ്റെന്തെങ്കിലും പരിഹാരമുണ്ടോ?
മതത്തിന് പരിഹാരമുണ്ടോ?
വടക്കൻ അയർലണ്ടിൽ 1969 മുതൽ പ്രബലപ്പെട്ടിരിക്കുന്ന ഭീകരപ്രവർത്തനം 2000-ത്തിൽപരം പേരുടെ ജീവൻ ഒടുക്കി. ഏതാണ്ടു 15 ലക്ഷം പേരുള്ള ആ രാജ്യത്ത് 20,000 പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതിയോഗികൾ “ദൈവം സ്നേഹമാകുന്നു” എന്ന തത്വത്തിലധിഷ്ഠിതമായ ഒരേ ക്രിസ്തീയ പൈതൃകത്തിന്റെ അവകാശികളെന്ന് അഭിമാനിക്കുന്നു. (1 യോഹന്നാൻ 4:8) എന്നിരുന്നാലും, കത്തോലിക്കരാലും പ്രോട്ടസ്റ്റൻറുകാരാലുമുള്ള ഭീകരപ്രവർത്തനം തുടരുകയാണ്. മതവും വടക്കൻ അയർലണ്ടിലെ പ്രശ്നവും എന്ന പുസ്തകത്തിൽ ജോൺ ഹിക്കി എഴുതുന്നു: “കേവലം ഒരു റോമൻ കത്തോലിക്കനോ ഒരു പ്രോട്ടസ്റ്റൻറുകാരനോ ആയിരിക്കുന്നതിന്റെ ഭവിഷ്യത്തെന്നനിലയിൽ ഇപ്പോൾ അപകടമോ മരണമോ . . . വരിക്കുക സാദ്ധ്യമാണ്; ‘ഭിതിയുടെ സമനില’ സംബന്ധിച്ച വടക്കൻ അയർലണ്ടിന്റെ പ്രത്യേക ഭാഷ്യം നിലനിർത്താനുള്ള മാർഗ്ഗമായി കിരാതമായ പ്രതികാരത്തെ—കക്ഷിപരമായ കൊലപാതകത്തെ—വരിക്കുക സാദ്ധ്യമാണ്.”
ഇതേ എഴുത്തുകാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “[വടക്കൻ അയർലണ്ടിലെ] രാഷ്ട്രീയം മതത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയമല്ല, . . . അത് അധികവും മതം രാഷ്ട്രീയത്തെ പ്രചോദിപ്പിക്കുന്നതിന്റെ പ്രശ്നമാണ്.” അതാണ് വാസ്തവമെങ്കിൽ, അത് പരസ്പര സംഹാരത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയമാണ്.
മിക്കമതങ്ങളും ഒരു അടിസ്ഥാനതത്വമായി സ്നേഹം പഠിപ്പിക്കുന്നു. ഒരു നല്ല ശതമാനം ഭീകരപ്രവർത്തകർക്ക് മതപരമായ ബന്ധമുണ്ട്—അവകാശപ്പെടുന്നതനുസരിച്ച് ക്രിസ്ത്യാനികളോ യഹൂദൻമാരോ മുസ്ലീങ്ങളോ ബുദ്ധമതക്കാരോ ഹിന്ദുക്കളോ സിക്കുകാരോ മറ്റു മതസ്ഥരോ ആണ് അവർ. എന്നാൽ അവരുടെ മതം അവരുടെ പ്രവർത്തനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു? ആത്യന്തികായുധം—ഭീകരപ്രവർത്തകരും ലോകക്രമവും എന്ന പുസ്തകത്തിൽ ജാൻ ഷ്റീബർ ഐ ആർ എ നേതാവായ റുവൈറി ഓബ്രാഡായിയെ ഉദ്ധരിക്കുന്നു: “ഞാൻ ഒരിക്കൽ ഒരു വളരെ കഠിനനായ മനുഷ്യനോടുകൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു മൈൻ സ്ഥാപിച്ചിരുന്നു, ബ്രിട്ടീഷ് പടയാളികളുടെ സംഘത്തിനടിയിൽ സ്ഫോടനം ചെയ്യാൻവേണ്ടിയായിരുന്നു. തീർച്ചയായും അത് ലക്ഷ്യത്തിൽ കൊണ്ടു. ഈ കഠിന മനുഷ്യൻ എന്തു ചെയ്തു? മൈൻ പൊട്ടി അവരെയെല്ലാം തരിപ്പണമാക്കുന്നതിനുള്ള ബന്ധമുണ്ടാക്കുന്നതിനു തൊട്ടുമുമ്പ് അയാൾ കണ്ണുകളടച്ചു. പിന്നീട് അയാൾ കുരിശു വരച്ചശേഷം ഭക്തിപൂർവ്വം ‘കർത്താവേ, ഇപ്പോൾ അവരുടെ ദേഹികളോടു കനിവു തോന്നേണമേ!’ എന്നു മന്ത്രിച്ചു.”
ഗറില്ലറോസ് ഡൽ ക്രിസ്റ്റോ റേ അഥവാ ക്രിസ്തുരാജാവിന്റെ ഗറില്ലകൾ എന്നറിയപ്പെടുന്ന തങ്ങളുടെ സ്വന്തം ഭീകരസംഘം രൂപവൽക്കരിക്കുന്നതിൽനിന്ന് മതം സ്പെയിനിലെ വലതുപക്ഷ കത്തോലിക്കരെ തടഞ്ഞിട്ടില്ല. ഭീകരപ്രവർത്തകർ, എന്ന പുസ്തകത്തിന്റെ രചയിതാക്കൾ പറയുന്നതനുസരിച്ച്, ഗറില്ലകൾ തങ്ങളുടെ അസ്തിത്വത്തിന് രാഷ്ട്രീയത്തോളംതന്നെ മതത്തോടും കടപ്പെട്ടിരിക്കുന്നു.”
ഭീകരപ്രവർത്തനത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിലുള്ള മതത്തിന്റെ പരാജയം നമ്മെ അതിശയിപ്പിക്കണമോ? കാലിഫോർണിയാ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രമീമാംസാ വകുപ്പിലെ പ്രൊഫസ്സർ സി. ഈ. സോപ്പോ ഇങ്ങനെ എഴുതുന്നു: “പാശ്ചാത്യദേശത്തെ സംഘടിതമതങ്ങൾ രാഷട്രീയോദ്ദേശ്യങ്ങൾക്കായുള്ള അക്രമത്തിന്റെ ഉപയോഗത്തെ അഭിമുഖീകരിച്ചപ്പോൾ, തങ്ങളുടെ അനുയായികളുടെ ഇടയിൽ അവർ പ്രോത്സാഹിപ്പിച്ച ധാർമ്മികാവകാശങ്ങൾ തങ്ങളുടെ മതശത്രുക്കൾക്കു നിഷേധിക്കുകയും . . . ‘അവിശ്വാസികൾ’ക്കെതിരെ ഭീകരപ്രവർത്തനത്തെ അനുവദിക്കുകപോലും ചെയ്തു.” അർബൻ രണ്ടാമൻ പാപ്പായുടെ കാലത്തെ വിശുദ്ധ കുരിശുയുദ്ധത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു: “കുരിശുയുദ്ധം ഇസ്ലാമിനെ സ്ഥിരമായി കീഴടക്കാൻ പ്രതീക്ഷിച്ചിരുന്നു, ‘യുദ്ധങ്ങളെ അവസാനിപ്പിക്കാനുള്ള യുദ്ധ’മായി പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്ലാം സകല ദുഷ്ടശക്തികളുടെയും അവതാരമായി കരുതപ്പെട്ടിരുന്നു. ഒരു ക്രിസ്തീയ ശത്രുപടയാളിയെ കൊല്ലുമ്പോൾ ഒരു ക്രിസ്തീയ പടയാളിക്ക് നാല്പതു ദിവസത്തെ ദോഷപരിഹാരം ലഭിക്കുമ്പോൾ മുസ്ലീങ്ങളെ കൊല്ലുന്നത് ‘സകല ദോഷപരിഹാരങ്ങളുടെയും സാരാംശം’ ആയിത്തീർന്നു.—ദ റാഷണലൈസേഷൻ ഓഫ് റ്റെറ്റസം.
മറ്റു മതങ്ങളും ഒരു അവിശ്വാസിയെ കൊല്ലുന്നതിനു പുണ്യം കൽപ്പിക്കുന്നു. അത് അവരുടെ സ്വർഗ്ഗീയ പരദീസയിലേക്കുള്ള ഒരു പാസ്പോർട്ടാണെന്ന് അവർ വിശ്വസിക്കുന്നു. തന്നിമിത്തം, ഒരു ഭീകരപ്രവർത്തകന്റെ മതവിശ്വാസത്തിന് യഥാർത്ഥത്തിൽ കൊലചെയ്യാനും ആത്മഹത്യാബോംബിംഗ് നടത്താനുംപോലുമുള്ള പ്രേരണയെ ബലിഷ്ഠമാക്കാൻ കഴിയും.
ഒരു രാഷ്ട്രീയ പരിഹാരമുണ്ടോ?
പാശ്ചാത്യദേശത്തെ രാഷ്ട്രീയ, സൈനിക, വിദഗ്ദ്ധർക്ക് ഭീകരപ്രവർത്തനത്തിന് അവരുടേതായ പരിഹാരങ്ങൾ ഉണ്ട്, അവയുടെ പ്രയോഗത്തിൽ എല്ലായ്പ്പോഴും ഏകീഭാവമില്ലെങ്കിലും. ഇപ്പോൾത്തന്നെ ഇരകളായിരിക്കുന്ന രാഷ്ട്രങ്ങളുടെ നയം തീയെ തീകൊണ്ടു പോരാടുക എന്നതാണ്. അമേരിക്കയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഡയറക്ടറായ വില്യം കേസി ഇങ്ങനെ പ്രസ്താവിക്കുന്നു: “ശക്തിപ്രയോഗം അർഹിക്കുന്ന അവസ്ഥകൾ ഉള്ളടത്ത്, ഭീകരപ്രവർത്തനങ്ങളെ തടയുന്നതിനോ അവയോടു പ്രതികരിക്കുന്നതിനോ ശക്തമായ പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കാൻ ഞങ്ങൾക്കു കഴികയില്ല, മാറിനിൽക്കുകയുമില്ല. ഐക്യനാടുകൾ ഉൾപ്പെടെ അനേകം രാജ്യങ്ങൾക്ക് ഭീകര സംഘങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക സേനകളും പ്രാപ്തികളുമുണ്ട്.”—ഹൈഡ്രാ ഓഫ് കാർനിജ്.
ഒരു ബർലിൻ നൈറ്റ് ക്ലബ്ബിലെ ഒരു ഭീകരപ്രവർത്തന ബോംബുസ്ഫോടനത്തിന്റെ പകരം വീട്ടലായി 1986 ഏപ്രിലിൽ ഐക്യനാടുകൾ ലിബിയയിൽ നടത്തിയ ആക്രമണം ആ നയത്തെ വിശദമാക്കുന്നു. എന്നാൽ അത് ഒരു സത്വര വിലയും ഒടുക്കാനിടയാക്കുന്നു. യു. എസ് അധികൃതർ അനിവാര്യമെന്നു കണ്ട ലിബിയയിലെ പൗരജന മരണവും ജീവനക്കാർ സഹിതമുള്ള യു. എസ്. വിമാനത്തിന്റെ നഷ്ടവും. ഭീകരപ്രവർത്തനത്തിനും ഭീകരപ്രതിപ്രവർത്തനത്തിനും അതിന്റെ നിഗൂഢ വിലയുണ്ട്—അന്തസ്സും വിശ്വാസ്യതയും.
ഇത്തരം രഹസ്യയുദ്ധ രീതിയിൽ ഇവ സാധാരണഗതിയിലുള്ള ത്യാഗങ്ങളാണെന്ന് രാജ്യതന്ത്രജ്ഞൻമാരും സൈനിക പ്രവർത്തകരും വീക്ഷിക്കുന്നു. ബഞ്ചമിൻ നെതന്യാഹു എഴുതുന്നതുപോലെ, “ഭീകരപ്രവർത്തനത്താൽ ഭീഷണിപ്പെടുത്തപ്പെടുന്ന ഒരു ജനാധിപത്യരാജ്യത്തെ സകല പൗരൻമാരും ഒരർത്ഥത്തിൽ ഒരു പൊതുയുദ്ധത്തിലെ ഭടൻമാരായി തങ്ങളേത്തന്നെ കാണേണ്ടതാണ്. ഭീകരപ്രവർത്തനത്തിന് കീഴടങ്ങാനോ അടിയറ പറയാനോ അവർ തങ്ങളുടെ ഗവൺമെൻറിന്റെമേൽ സമ്മർദ്ദം ചെലുത്തരുത്. ഭീകരപ്രവർത്തനത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ നാം സഗൗരവം ആഗ്രഹിക്കുന്നുവെങ്കിൽ ജനങ്ങൾ ത്യാഗങ്ങൾ സഹിക്കാൻ, പ്രിയപ്പെട്ടവരുടെ നഷ്ടമുണ്ടാകുന്നുവെങ്കിൽ, അളവറ്റ വേദന സഹിക്കാൻ തയ്യാറായിരിക്കണം.”—ഭീകരപ്രവർത്തനം—പാശ്ചാത്യലോകത്തിന് എങ്ങനെ വിജയിക്കാം.
അപ്പോൾ, ഭീകരപ്രവർത്തനത്തിൽ അന്തർഭവിച്ചിരിക്കുന്ന കാരണങ്ങൾ നീക്കം ചെയ്യാൻ രാഷ്ട്രീയത്തിനു കഴിയുമോ? അനീതികൾക്കു പരിഹാരമുണ്ടാക്കാനും സാഹചര്യത്തെ സാധാരണനിലയിലാക്കാനും കഴിയുമോ? രാഷ്ട്രീയ ഭാഷ്യകാരൻമാർ പറയുന്നതനുസരിച്ചു കഴികയില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, നാം നമ്മുടെ മുൻലേഖനത്തിൽ കണ്ടതുപോലെ, ഭീകരപ്രവർത്തനത്തിലധികവും രണ്ടു വൻ രാഷ്ട്രീയ വ്യവസ്ഥിതികൾ തമ്മിലുള്ള സംഘട്ടനത്തിലെ മറ്റൊരായുധം മാത്രമാണ്. തന്നിമിത്തം രാഷ്ട്രീയം ഭീകരപ്രവർത്തനത്തിനു ജൻമമേകുന്നു.
ഒരു ദൃഷ്ടാന്തമെന്നനിലയിൽ ഫ്രഞ്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജീൻ—ഫ്രാങ്കോയിസ് റെവൽ ഇങ്ങനെ എഴുതി: “ഭീകരപ്രവർത്തകർ തങ്ങളുടെ പ്രകടനപത്രികകളിലും പുസ്തകങ്ങളിലും ജനാധിപത്യങ്ങളുടെമേലുള്ള തങ്ങളുടെ ആക്രമണത്തെ ‘സംഘർഷനയം’ എന്നു വർണ്ണിക്കുന്നു. ജനാധിപത്യത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്കു പോകുന്നതിനെക്കാൾ വളരെ എളുപ്പമാണ് ഫാഷിസത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്കു പോകുന്നത് എന്നതാണ് ആശയം. തന്നിമിത്തം ‘വിപ്ലവവാദികൾ,’ രണ്ടാമത്തെ ദശയിൽ ഫാഷിസത്തിന്റെ ചാമ്പലിൻമേൽ സോഷ്യലിസം കെട്ടുപണി ചെയ്യത്തക്കവണ്ണം ആദ്യം ജനാധിപത്യങ്ങളെ ഒരു ഫാഷിസ്റ്റ് പ്രവർത്തന മാതൃകയിലേക്ക് തള്ളി നീക്കേണ്ടതാണ്.” അങ്ങനെ, ചില രാജ്യങ്ങളിൽ, ഒരു വലതുപക്ഷ പട്ടാള വിപ്ലവം ഉണ്ടാക്കുന്നതിന് ഭീകരപ്രവർത്തകർ കരുതികൂട്ടി സൈനിക ഉദ്യോഗസ്ഥൻമാരെ കൊല ചെയ്യും.
യു. എൻ—ന് വേലിയേറ്റത്തെ തടയാൻ കഴിയുമോ?
രാഷ്ട്രീയ ശാസ്ത്രജ്ഞനായ സി. ഈ. സോപ്പോ യു. എൻ ചെന്നെത്തിയിരിക്കുന്ന പ്രയാസസാഹചര്യത്തെ വിശദീകരിച്ചു: “സാർവ്വദേശീയ ഭീകരപ്രവർത്തനം എന്താണെന്നുള്ളതു സംബന്ധിച്ചോ അംഗരാഷ്ട്രങ്ങളുടെ ഉചിതമായ പ്രതിവർത്തനങ്ങൾ എന്തായിരിക്കാമെന്നതു സംബന്ധിച്ചോ ഐക്യരാഷ്ട്രങ്ങൾക്ക് യാതൊരു യോജിപ്പിലും എത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് . . . ആശ്ചര്യമല്ല.” ഐക്യരാഷ്ട്രങ്ങൾ യുദ്ധം ചെയ്യുന്ന ഒരുതരം കലമാനുകളെപ്പോലെ, യുദ്ധത്തിൽ വൻശക്തികൾ കൊമ്പുകളുടക്കുന്നതും പദങ്ങളുടെ അർത്ഥം സംബന്ധിച്ച് നിശ്ചലമാകുന്നതുമായ ഒരു അന്താരാഷ്ട്രപോർക്കളമാണെന്നു തിരിച്ചറിയുമ്പോൾ അത് ഏതൊരുവനും ആശ്ചര്യമായിരിക്കരുത്.
യു. എന്നിൽ ഭീകരപ്രവർത്തനത്തിനിരയായിരിക്കുന്ന ജനാധിപത്യങ്ങൾ ന്യൂനപക്ഷമാണെന്നുള്ളതാണ് മറ്റൊരു വസ്തുത. സോപ്പോ വിശദീകരിച്ചപ്രകാരം “സാർവ്വദേശീയ ഭീകരപ്രവർത്തനം സംബന്ധിച്ച ഒരു യു. എൻ. പൊതുസഭാപ്രമേയം . . . ‘സാർവ്വദേശീയ ഭീകരപ്രവർത്തനങ്ങളാൽ അഗാധമായി അസ്വസ്ഥമെങ്കിലും, അധിനിവേശ ഭരണങ്ങളുടെയും വർഗ്ഗീയാധിപത്യങ്ങളുടെയും മറ്റ് വിദേശീയാധിപത്യങ്ങളുടെയും കീഴിലെ സകല ജനങ്ങൾക്കും സ്വയം നിർണ്ണയത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അന്യാധീനമാക്കാവതല്ലാത്ത അവകാശത്തെ വീണ്ടും ശരിവയ്ക്കുകയുണ്ടായി.” “സ്വയം നിർണ്ണയത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ആളുകളുടെ ന്യായമായ അവകാശത്തെ നിഷേധിക്കുന്ന കൊളോണിയൽ, വർഗ്ഗീയ വിദേശീയ ഭരണങ്ങളുടെ മർദ്ദനപരവും ഭീകരവുമായ പ്രവർത്തനങ്ങളുടെ തുടർച്ചയെ” ഇതേ പ്രമേയം കുറ്റംവിധിച്ചു.
അങ്ങനെ, സോപ്പോ പറയുന്നതനുസരിച്ച്, യു. എൻ. ഭീകരപ്രവർത്തനം സംബന്ധിച്ച് ഒരു ഇരട്ടത്താപ്പു നയത്തെ അംഗീകരിച്ചിരിക്കുന്നു. അദ്ദേഹം തുടരുന്നു: “വ്യക്തമായി പറഞ്ഞാൽ ഭീകരപ്രവർത്തനം ദേശീയ സ്വയം നിർണ്ണയത്തിനുള്ള ഒരു മാർഗ്ഗമായിരിക്കുമ്പോൾ അനുകൂലിക്കപ്പെടുകയും സ്വാതന്ത്ര്യത്തെ തടയുന്നതിനുള്ള സംസ്ഥാന ഭീകരപ്രവർത്തനമായിരിക്കുമ്പോൾ കുറ്റംവിധിക്കപ്പെടുകയും ചെയ്യുന്നു. പുതുതായി സ്ഥാപിതമായ രാഷ്ട്രങ്ങൾ വിമോചനത്തിനുള്ള ഒരു ആയുധമായി ഭീകരപ്രവർത്തനത്തെ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട്, മറ്റുള്ള രാഷ്ട്രങ്ങളിൽ അതിനെ കുറ്റംവിധിക്കുന്നത് ബുദ്ധിമുട്ടാണെന്നു അവ കണ്ടെത്തുന്നു.” (ദ റാഷണലൈസേഷൻ ഓഫ് റ്റെറ്റസം) അതുകൊണ്ട്, ഭീകരപ്രവർത്തനത്തിനെതിരെ ഫലപ്രദമായ ഒരു ഉപകരണമെന്നനിലയിൽ യു. എൻ. കൂടിയാലോചനക്കു വിധേയമാക്കപ്പെടുന്നു. ധാർമ്മികത വിജയിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ, സോപ്പോ നിഗമനം ചെയ്യുന്നതുപോലെ, “ധാർമ്മികമെന്തെന്ന് അടിസ്ഥാനപരമായി നിർവ്വചിക്കുന്നത് രാഷ്ട്രീയമാണ്.” ഇതിനിടയിൽ, ഭീകരപ്രവർത്തനത്തിന്റെ നിർദ്ദോഷികളായ ഇരകൾ കഷ്ടപ്പെടുകയും മരണമടയുകയും ചെയ്യുന്നു.
ഭീകരതയില്ലാത്ത ഒരു സാഹോദര്യം
ജാൻ ഷ്റീബർ രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന വിഷമസ്ഥിതിയെ വിശദീകരിക്കുന്നു: “ലോകത്തിൽനിന്ന് ഭീകരപ്രവർത്തനത്തെ തുടച്ചുനീക്കാനാഗ്രഹിക്കുന്ന രാജ്യങ്ങൾ—അവ ഭൂരിപക്ഷമുണ്ടെന്നു കാണപ്പെടുന്നില്ല—അർദ്ധദൂര നടപടികൾകൊണ്ടു തൃപ്തിപ്പെടാൻ നിർബ്ബന്ധിതരാക്കപ്പെടുകയാണ്. ഒന്നുകിൽ ഒരു പ്രത്യയശാസ്ത്രത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാൻ സമർപ്പിതരായിരിക്കുന്ന ഭീകരരിൽ സാധാരണ ശിക്ഷകൾ ആഞ്ഞുപതിക്കുന്നില്ല, അല്ലെങ്കിൽ അവ പിന്നെയും പോരാടാൻ കഴിവുള്ളവരിൽനിന്ന് ഉഗ്രമായ പ്രതികരണം ക്ഷണിച്ചുവരുത്തുന്നു.”—ആത്യന്തിക ആയുധം—ഭീകരപ്രവർത്തനവും ലോകക്രമവും.
പ്രശ്നം സംബന്ധിച്ച തന്റെ വിശകലനത്തിൽ പ്രൊഫസ്സർ സോപ്പോ ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഭീകരത കൂടാതെ യാതൊരു ആധുനിക രാഷ്ട്രവും ഉടലെടുത്തിട്ടില്ല.” അത് രാഷ്ട്രീയ വിജയത്തിന്റെ ഒരു അനുപേക്ഷണീയ ഘടകമാണെന്നു സൂചിപ്പിക്കുന്നതായി തോന്നുന്നു. എന്നാൽ ഭീകരതയോ അക്രമമോ രാഷ്ട്രീയ ഇടപെടലോ കൂടാതെ രൂപം കൊണ്ടിരിക്കുന്ന ഒരു “ജനത” ഉണ്ടെന്ന് നമുക്ക് സ്ഥിരീകരിച്ചു പറയാൻ കഴിയും. അത് മുപ്പതു ലക്ഷത്തിൽപരം പേർ അടങ്ങുന്ന ഒരു ജനതയാണ്. സർവ്വലോകത്തിൽനിന്നുമുള്ള ആളുകൾ അതിൽ ഉൾപ്പെടുന്നു. അവർ വ്യത്യസ്തസംസ്ക്കാരങ്ങളിൽനിന്നും ഭാഷകളിൽനിന്നും മതങ്ങളിൽനിന്നും വന്നിട്ടുള്ളവരാണ്. അവർ ആരാണ്? നിങ്ങളെ ഈ മാസികയുമായി സന്ദർശിക്കുന്ന ആളുകൾ—യഹോവയുടെ സാക്ഷികൾ.
അവർ ഒരു സാർവ്വദേശീയ ജനസമൂഹം മാത്രമല്ല. അവർ ഒരു ദേശീയാതീത സഹോദരവർഗ്ഗമാണ്. അവർക്ക് ഇപ്പോൾ ഒരു പൊതുവിശ്വാസവും ദൈവദത്തമായ പ്രത്യാശയുമുണ്ട്. അവർ ലോക വ്യാപകമായി തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഭീകരപ്രവർത്തനത്താലല്ല, പിന്നെയോ സമാധാനപരമായ ബൈബിൾ വിദ്യാഭ്യാസത്താൽ. ഭൂമിയിലെ മിക്കവാറുമെല്ലാ രാഷ്ട്രങ്ങളിലും അവർ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്നനിലയിൽ ദൈവരാജ്യഗവൺമെൻറിനെ ശുപാർശചെയ്യുകയാണ്.—മത്തായി 6:9, 10.
അതെ, യഹോവയുടെ സാക്ഷികൾ യുദ്ധങ്ങളിലും ഭീകരപ്രവർത്തനത്തിലും കലാശിക്കുന്ന വിഭാഗീയ രാഷ്ട്രീയത്തിനും ദേശീയതക്കും ഉപരിയായി ഉയർന്നിട്ടുണ്ട്. അവർ ഇപ്പോൾ യഥാർത്ഥസമാധാനത്തിൽ ജീവിക്കുന്ന ഒരു ജനമാണ്. അവർ വളരെ പെട്ടെന്നുതന്നെ, ദൈവരാജ്യത്താൽ മാത്രം ഭൂമി ഭരിക്കപ്പെടുന്ന കാലത്തിന് വേണ്ടി ഒരുങ്ങുകയാണ്. ഒരു ലോകപരിവർത്തനത്താലല്ല അതു കൈവരുത്തപ്പെടുന്നത് പിന്നെയോ ദൈവത്തിന്റെ അർമ്മഗെദ്ദോൻ യുദ്ധത്താലുള്ള ഒരു ലോകശുദ്ധീകരണത്താലായിരിക്കും.—മത്തായി 24:37-39; വെളിപ്പാട് 16:14, 16.
അപ്പോൾ, യഥാർത്ഥ സമാധാനവും നിത്യജീവനും ഭൂമിയിലെ സൗമ്യതയുള്ളവരുടെ ഓഹരിയായിരിക്കും. (തീത്തോസ് 1:2; വെളിപ്പാട് 21:3, 4) മേലാൽ ഭീകരപ്രവർത്തനം ഉണ്ടായിരിക്കുകയില്ലാത്ത ഈ രാജ്യത്തെക്കുറിച്ച് കൂടുതലറിയാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ദയവായി നിങ്ങളുടെ ജനസമുദായത്തിലെ യഹോവയുടെ സാക്ഷികളെ സമീപിക്കുകയോ നിങ്ങളുടെ രാജ്യത്ത് ഈ മാസിക പ്രസിദ്ധപ്പെടുത്തുന്നവർക്ക് എഴുതുകയോ ചെയ്യുക. (g87 1/8)
[11-ാം പേജിലെ ആകർഷകവാക്യം]
കഴിഞ്ഞ 20 വർഷങ്ങളിൽ ഐക്യനാടുകളിൽ മാത്രം ഏതാണ്ട് 35000 ചെറുതോക്കുകളോ സ്പോടക വസ്തുക്കളോ കണ്ടെടുത്തിട്ടുണ്ട്. 13,000 അറസ്റ്റുകളും നടന്നു.—ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റ് ബുള്ളറ്റിൻ
[12-ാം പേജിലെ ആകർഷകവാക്യം]
“മൈൻ പൊട്ടി അവരെയെല്ലാം തരിപ്പണമാക്കുന്നതിനുള്ള ബന്ധമുണ്ടാക്കുന്നതിനു തൊട്ടുമുമ്പ് അയാൾ കണ്ണുകളടച്ചു. പിന്നീട് അയാൾ കുരിശുവരച്ചശേഷം ഭക്തിപൂർവ്വം: ‘കർത്താവേ, ഇപ്പോൾ അവരുടെ ദേഹികളോടു കനിവു തോന്നേണമേ!’ എന്നു മന്ത്രിച്ചു.”
[14-ാം പേജിലെ ചതുരം]
ക്രിസ്തുയേശു മുഖാന്തരമുള്ള ദൈവരാജ്യം ഭീകരപ്രവർത്തനത്തെ നിർമ്മാർജ്ജനം ചെയ്യും
ഭീകരപ്രവർത്തനം പ്രാതികൂല്യമനുഭവിക്കുന്നവരെന്നു വിചാരിക്കുന്ന നിരാശിതരുടെ യുദ്ധമാണെന്നു പറയപ്പെടുന്നു. ക്രിസ്തുയേശുവിനാലുള്ള ഭരണത്തെ സംബന്ധിച്ച ചുവടെ ചേർക്കുന്ന പ്രവചനങ്ങളിൽനിന്നു കാണാവുന്നതുപോലെ, ദൈവരാജ്യത്തിൻ കീഴിൽ ആരും പ്രാതികൂല്യമനുഭവിക്കുന്നവരെന്ന് വിചാരിക്കേണ്ട ആവശ്യമില്ല:
“ദൈവമേ, നിന്റെ സ്വന്തം ന്യായത്തീർപ്പുകൾ രാജാവിനും നിന്റെ നീതി രാജകുമാരനും കൊടുക്കേണമേ. അവൻ നിന്റെ ജനത്തിന്റെ പക്ഷം നീതിയോടെയും നിന്റെ പീഡിതരുടേത് ന്യായത്തീർപ്പോടെയും വാദിക്കട്ടെ. ജനത്തിലെ പീഡിതരെ അവൻ ന്യായം വിധിക്കട്ടെ, ദരിദ്രന്റെ പുത്രൻമാരെ അവൻ രക്ഷിക്കട്ടെ, അവൻ വഞ്ചകനെ തകർക്കട്ടെ. സഹായത്തിനായി നിലവിളിക്കുന്ന ദരിദ്രനെയും പീഡിതനെയും സഹായി ഇല്ലാത്ത ഏവനെയും അവൻ വിടുവിക്കുമല്ലോ. എളിയവനോടും ദരിദ്രനോടും അവനു സങ്കടംതോന്നും, ദരിദ്രരുടെ ദേഹികളെ അവൻ രക്ഷിക്കും. അവൻ അവരുടെ ദേഹിയെ മർദ്ദനത്തിൽനിന്നും അക്രമത്തിൽനിന്നും വീണ്ടെടുക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടികളിൽ വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:1, 2, 4, 12-14. (g87 1/8)