ബൈബിളിന്റെ വീക്ഷണം
ദൈവത്തിനു എനിക്കുവേണ്ടി സമയം ഉണ്ടോ?
“ഒരു ദൈവമുണ്ടെങ്കിൽ, അവൻ എന്നിലും നിങ്ങളിലും തൽപരനല്ല!” ആളുകൾ അതു പറയുന്നതു നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? ദൈവം സ്ഥിതിചെയ്യുന്നുവെന്ന് അനേകരും വിശ്വസിക്കുന്നു, എന്നാൽ തങ്ങളെക്കുറിച്ച് പരിഗണനയുള്ളവനായിരിക്കുന്നതിന് അവന് സമയമുണ്ടായിരിക്കാൻ സാദ്ധ്യതയില്ലെന്നു അനേകരും വിചാരിക്കുന്നു.
ദൈവം കരുതുന്നുവെന്ന് നമുക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? നമ്മുടെ ജീവൻ ഉൾപ്പെടെയുള്ള സ്നേഹദാനങ്ങൾ അവൻ നമുക്ക് നൽകിയിരിക്കുന്നു. ആഹാരത്തിന്റെ രുചി, സംഗീതത്തിന്റെ ശബ്ദം, പ്രകൃതിയുടെ അത്ഭുതങ്ങൾ, കുന്നിൻ ചെരുവിൽനിന്നുള്ള ശീതളകാറ്റ്, സ്നേഹിക്കുന്നവരാലുള്ള ഒരു തലോടൽ, കുട്ടികളുടെ ചിരി, ശിശുക്കളുടെ ചിരിയുടെ മൃദുവായ സൗന്ദര്യം മുതലായ ആസ്വാദ്യകരമായവ അവൻ നമുക്കായി സൃഷ്ടിച്ചിരിക്കുന്നു. ഇവയെല്ലാം ദൈവത്തിൽനിന്നുള്ള ദാനങ്ങളാണ്. നാം ഇവ ആസ്വദിക്കുന്നത് അവൻ നമുക്ക് സ്നേഹനിർഭരമായി നൽകിയിരിക്കുന്ന പഞ്ചേന്ദ്രിയങ്ങളുടെ പ്രാപ്തിയാലാണ്.—യാക്കോബ് 1:17.
കൂടാതെ, ദൈവം മനുഷ്യന് വേണ്ടി കരുതുന്നില്ലെങ്കിൽ, അവൻ എന്തുകൊണ്ട് വളരെയധികം മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും അവന്റെ വഴികളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും അടങ്ങുന്ന ബൈബിൾ പ്രധാനം ചെയ്തു?—2 തിമൊഥെയോസ് 3:16, 17.
ദൈവം വ്യക്തികളിൽ തല്പരനാണെന്ന് ബൈബിൾ കാണിക്കുന്നു അതായത് അവൻ നിങ്ങളിൽ തല്പരനാണ്. അവന്റെ എഴുതപ്പെട്ട വചനം എങ്ങനെ നിങ്ങൾക്ക് ഒരു സന്തോഷപ്രദമായ ജീവിതവും, ഒരു നല്ല കുടുംബവും, നല്ലവരായ കുട്ടികളും ഉണ്ടായിരിക്കാൻ കഴിയുമെന്ന് പ്രതിപാദിക്കുന്നു. അതെ, ബൈബിൾ നിങ്ങൾക്ക് സന്തോഷത്തിലേയ്ക്കും സംതൃപ്തിയിലേയ്ക്കുമുള്ള വഴികാണിച്ചു തരുന്നു. അത് ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ച് വിവരിക്കുകയും അവന്റെ വാഗ്ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതു ഭാവിയിലേക്കുള്ള ഒരു ഉറച്ച പ്രത്യാശ നൽകുന്നു. അതു കരുതലില്ലാത്ത എതെങ്കിലും ഒരാളിൽ നിന്നുള്ള ഒരു സഹായമായി പ്രതിധ്വനിക്കുന്നുവോ?
കൂടാതെ, നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു വ്യക്തി അടുക്കാൻ കഴിയുന്ന ഒരാളായിരിക്കണം. ദൈവത്തെക്കുറിച്ച് അതു സത്യമല്ലേ? ഈ ബൈബിൾ എഴുത്തുകാർ പറയുന്നതെന്താണെന്ന് പരിഗണിക്കുക ദാവീദ് എഴുതി: “യഹോവ നല്ലവനാണെന്ന് രുചിച്ചറിയുക,” കൂടാതെ ശിഷ്യനായ യാക്കോബ് പ്രബോധിപ്പിച്ചു: “ദൈവത്തോട് അടുത്തിരിക്കുക, അവൻ നിങ്ങളോടും അടുത്തിരിക്കും.” അപ്പോസ്തലനായ പൗലോസ് പറഞ്ഞത്: “മനുഷ്യൻ ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുമോ എന്നുവെച്ച് അന്വേഷിക്കേണ്ടതിനു അവനെ നിർമ്മിച്ചു. വാസ്തവത്തിൽ അവൻ നമ്മിൽ ഓരോരുത്തരിൽനിന്നും അകന്നിരിക്കുന്നില്ലതാനും.”—സങ്കീർത്തനം 34:8; യാക്കോബ് 4:8; പ്രവൃത്തികൾ 17:24-27.
നിങ്ങൾ ദൈവത്തിനുവേണ്ടി സമയം ഉണ്ടാക്കുന്നുണ്ടോ?
അതു താല്പര്യജനകമല്ലേ? ഈ ബൈബിൾ പ്രസ്താവനകൾ ദൈവം സമീപസ്ഥനാകുന്നു പക്ഷേ നാം അവനുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് സമയമുണ്ടാക്കുന്നതിനുവേണ്ടി തുടർന്നു പരിശ്രമിക്കണമെന്നു പറയുന്നു. അവൻ കരുതുന്നു, പക്ഷേ നാം പ്രയത്നിക്കണം, ഉത്സാഹം കാണിക്കേണ്ടതാണ്!
യേശു പറഞ്ഞു: “യാചിച്ചുകൊണ്ടിരിക്കുക, . . . അന്വേഷിച്ചുകൊണ്ടിരിക്കുക, . . . മുട്ടികൊണ്ടിരിക്കുക, അതു നിങ്ങൾക്കായി തുറക്കപ്പെടും.” അവൻ പറഞ്ഞു നിന്റെ മകൻ അപ്പത്തിനായി ചോദിക്കുമ്പോൾ നീ അവന് ഒരു കല്ല് കൊടുക്കുകയില്ല. അവൻ ഒരു മത്സ്യത്തിനുവേണ്ടി യാചിക്കുമ്പോൾ നീ അവന് പാമ്പിനെ കൊടുക്കുകയില്ല. “അതുകൊണ്ട്” യേശു തുടർന്നു, ദുഷ്ടൻമാരായിരിക്കേ, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ലദാനങ്ങൾ കൊടുക്കാൻ നിങ്ങൾക്കറിയാമെങ്കിൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് എത്രയധികം നല്ലദാനങ്ങൾ അവനോട് അപേക്ഷിക്കുന്നവർക്ക് നൽകും?”—മത്തായി 7:7-11.
യേശു പറഞ്ഞതിനെക്കുറിച്ച് ചിന്തിക്കുക—നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുകയാണെങ്കിൽ മാതാപിതാക്കൾ തങ്ങളുടെ സ്വന്തമക്കളിൽ കാണിക്കുന്നതിലും കൂടുതൽ താല്പര്യം അവൻ നിങ്ങളോട് കാണിക്കും!
‘ദൈവം എന്നെയും ശ്രദ്ധിക്കുമോ?’
ഏതായാലും, ചിലർ ദൈവത്തിന്റെയും മനുഷ്യന്റെയും കണ്ണിൽ വളരെ മോശമായ സംഗതികൾ ചെയ്തിട്ടുണ്ട്. ഉറപ്പായി, ദൈവം ഒരിക്കലും എന്നെ ശ്രദ്ധിക്കുകയില്ല” എന്ന് അവർ പറഞ്ഞേക്കാം.
എന്നാൽ അത്തരം ആളുകൾക്ക് അവരുടെ ജീവനെക്കുറിച്ച് ചിലത് ചെയ്യാൻ സാധിക്കും. അവർക്ക് മാറ്റം വരുത്താൻ സാധിക്കും. ബൈബിൾ പറയുന്നു: “ദുഷ്ടൻ അവന്റെ വഴിയെ വിടട്ടെ, ദ്രോഹിയായ മനുഷ്യൻ അവന്റെ ചിന്തകളെ വിടട്ടെ; അവൻ യഹോവയിലേക്ക് തിരിയട്ടെ, അവന് അവരിൽ കരുണയുണ്ടാകും, നമ്മുടെ ദൈവം വളരെയധികം ക്ഷമിക്കും.”—യെശയ്യാവ് 55:7.
ആളുകൾ ചെയ്തിരുന്നേക്കാവുന്ന ചില സംഗതികളുടെ പട്ടിക ബൈബിൾ നൽകുന്നു. അതു പറയുന്നു: “വ്യഭിചാരികൾ, വിഗ്രഹാരാധികൾ, പരസംഗക്കാർ, പ്രകൃതിവിരുദ്ധ ഉദ്ദേശങ്ങൾക്കായ് സൂക്ഷിച്ചിരിക്കുന്ന പുരുഷൻമാർ, പുരുഷൻമാരോടുകൂടി ശയിക്കുന്ന പുരുഷൻമാർ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപാനികൾ, ചീത്തവാക്കു സംസാരിക്കുന്നവർ, കവർച്ചക്കാർ, എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളിൽ ചിലർ അങ്ങനെയുള്ളവർ ആയിരുന്നു.” അവർ മാറ്റം വരുത്തി. അവർ അവരുടെ പഴയ വഴികളെ ഉപേക്ഷിച്ചു. അവർ അതിൽനിന്ന് തിരിഞ്ഞ്, കഴുകി, വിശുദ്ധിവരുത്തി, നമ്മുടെ ദൈവത്തിന്റെ ആത്മാവ് മുഖാന്തിരം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ നൻമയുള്ളവരായി പ്രഖ്യാപിച്ചിരിക്കുന്നു.” അതുകൊണ്ട് യഥാർത്ഥത്തിൽ ദൈവത്തിന്റെ കരുതൽ ആവശ്യമുള്ള എല്ലാവർക്കും അതിനുള്ള പ്രത്യാശയുണ്ട്.—1 കൊരിന്ത്യർ 6:9-11.
‘നിങ്ങൾക്കുവേണ്ടി ഒരുവൻ മരിച്ചു’
ഏതായാലും, ദൈവം വ്യക്തികൾക്കുവേണ്ടി കരുതുന്നുവെന്നതിന് വളരെ നല്ല തെളിവുകളുണ്ട്—അതായത് അവന് നിങ്ങൾക്കുവേണ്ടി സമയം ഉണ്ട്. വിലമതിക്കുന്നവർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുന്നതിനുവേണ്ടി മുഴു അഖിലാണ്ഡത്തിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ ദൈവം അയച്ചു. തിരുവെഴുത്ത് പറയുന്നു: “നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാൽ ദൈവം അവന്റെ സ്നേഹം നമുക്ക് ശുപാർശ ചെയ്യുന്നു. റോമർ 5:8.
സ്നേഹത്തിന്റെ ആ മഹത്തായ പ്രവൃത്തിയെക്കുറിച്ച് നാം യഥാർത്ഥത്തിൽ വിലമതിപ്പ് കാണിക്കുന്നുണ്ടോ? നമ്മെക്കുറിച്ച് ഇത്രയധികം കരുതുന്ന ദൈവത്തോട് സംസാരിക്കുന്നതിനും നന്ദി കൊടുക്കുന്നതിനും നാം സമയം കണ്ടെത്തുന്നുണ്ടോ? അവനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിന് നാം സമയം എടുക്കാറുണ്ടോ?—1 യോഹന്നാൻ 4:16, 19.
അവൻ എന്തു പ്രതീക്ഷിക്കുന്നു
അങ്ങനെ, തിരുവെഴുത്തുകൾ ദൈവം അടുത്തിരിക്കുന്നുവെന്നും പക്ഷേ നാം അവനെ കണ്ടെത്തുന്നതിനുവേണ്ടി പ്രയത്നിക്കുന്നവരായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നുവെന്നും പറയുന്നു. നാം ക്രിയാത്മകരായിരിക്കാൻ അവ അനുശാസിക്കുന്നു: “രുചിക്കുക, അന്വേഷിക്കുക, തേടുക, തിരയുക, യാചിക്കുക, മുട്ടുക” ഇത്തരം പ്രവൃത്തികൾ ആഗ്രഹവും, തീരുമാനവും, വിലമതിപ്പും, വിശ്വാസവും കാണിക്കുന്നു.
ദൈവത്തെക്കുറിച്ച് പഠിക്കുന്നതിനും, നമ്മുടെ ജീവിതം അവന്റെ വഴികൾക്കനുരൂപപ്പെടുത്തുന്നതിനും, അവന്റെ പുത്രനെ വിമോചകനായി സ്വീകരിക്കുന്നതിനും രക്ഷയ്ക്കുവേണ്ടി ദൈവത്തിന്റെ ക്രമീകരണത്തിൻ കീഴിൽ വരുന്നതിനും, തിരുവെഴുത്തുകൾ പരിശോധിക്കുന്നതിന് നാം ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിന് നിങ്ങൾ പരിശ്രമിക്കുകയാണെങ്കിൽ യഥാർത്ഥത്തിൽ ദൈവത്തിന് നിങ്ങൾക്കുവേണ്ടി സമയമുണ്ടെന്ന് നിങ്ങൾ കണ്ടെത്തും. (g87 1/8)
[26-ാം പേജിലെ ചിത്രം]
ദൈവത്തിനു നിങ്ങൾക്കുവേണ്ടി സമയം ഉണ്ട്. നിങ്ങൾ ദൈവത്തിനുവേണ്ടി സമയം ഉണ്ടാക്കുന്നുണ്ടോ?