വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 1 പേ. 8-18
  • ദൈവം ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം ആരാണ്‌?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവം നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നോ അതോ ക്രൂര​നോ?
  • മനുഷ്യർ കഷ്ടപ്പെ​ടു​മ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു?
  • നിങ്ങൾ ദൈവത്തെ അറിയാൻ ദൈവം ആഗ്രഹി​ക്കു​ന്നു
  • നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​കാൻ കഴിയു​മോ?
  • സത്യദൈവം ആരാണ്‌?
    2011 വീക്ഷാഗോപുരം
  • ദൈവ​ത്തെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള സത്യം
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സത്യ​ദൈവം ആരാണ്‌?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
  • ദൈവം ആരാണ്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 1 പേ. 8-18

അധ്യായം ഒന്ന്‌

ദൈവം ആരാണ്‌?

1, 2. ആളുകൾ മിക്ക​പ്പോ​ഴും ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാ​റുണ്ട്‌?

കുട്ടികൾ പൊതു​വേ ഒരുപാ​ടു ചോദ്യ​ങ്ങൾ ചോദി​ക്കാ​റുണ്ട്‌. നിങ്ങൾ ഒരു മറുപടി കൊടു​ത്തെ​ന്നി​രി​ക്കട്ടെ. അപ്പോൾ അവർ ചോദി​ക്കും, ‘അതെന്താ അങ്ങനെ?’ അതിന്‌ ഉത്തരം പറയു​മ്പോൾ ഉടനെ വരും അടുത്ത ചോദ്യം, ‘അതെന്താ?’

2 മുതിർന്ന​വ​രാ​യാ​ലും കുട്ടി​ക​ളാ​യാ​ലും ശരി, നമു​ക്കെ​ല്ലാം ചോദ്യ​ങ്ങ​ളുണ്ട്‌. എന്തു കഴിക്കും, എന്തു ധരിക്കും, എന്തു വാങ്ങും എന്നൊക്കെ നമ്മൾ ചിന്തി​ച്ചേ​ക്കാം. അതല്ലെ​ങ്കിൽ ജീവി​ത​ത്തെ​യും ഭാവി​യെ​യും കുറി​ച്ചുള്ള ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ നമ്മുടെ മനസ്സിൽ വന്നിട്ടു​ണ്ടാ​കാം. എന്നാൽ പെട്ടെ​ന്നൊ​ന്നും തൃപ്‌തി​ക​ര​മായ ഉത്തരം കിട്ടു​ന്നി​ല്ലെ​ങ്കിൽ ഉത്തരം കണ്ടെത്താ​നുള്ള ശ്രമം നമ്മൾ ഉപേക്ഷി​ച്ചേ​ക്കാം.

3. ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ പറ്റി​ല്ലെന്നു പലരും കരുതു​ന്നത്‌ എന്തു​കൊണ്ട്‌?

3 നമ്മൾ ചോദി​ക്കുന്ന പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ബൈബി​ളി​ലു​ണ്ടോ? ഉണ്ടെന്നു സമ്മതി​ക്കുന്ന ചിലർതന്നെ, ബൈബിൾ മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ ബുദ്ധി​മു​ട്ടാ​ണെന്നു കരുതു​ന്നു. അവരുടെ അഭി​പ്രാ​യ​ത്തിൽ പുരോ​ഹി​ത​ന്മാർക്കോ ആത്മീയ​ഗു​രു​ക്ക​ന്മാർക്കോ മാത്ര​മാണ്‌ അതിന്റെ ഉത്തരം അറിയാ​വു​ന്നത്‌. ഇനി, ഉത്തരം അറിയി​ല്ലെന്നു സമ്മതി​ക്കു​ന്നതു നാണ​ക്കേ​ടാ​ണെന്നു വിചാ​രി​ക്കു​ന്ന​വ​രാ​ണു മറ്റു ചിലർ. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

4, 5. പ്രധാ​ന​പ്പെട്ട ഏതു ചോദ്യ​ങ്ങ​ളാ​ണു നിങ്ങളു​ടെ മനസ്സി​ലു​ള്ളത്‌? അതിന്‌ ഉത്തരം കണ്ടുപി​ടി​ക്കാ​നുള്ള ശ്രമം നിങ്ങൾ ഉപേക്ഷി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

4 ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌, മരിക്കു​മ്പോൾ എന്തു സംഭവി​ക്കും, ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌ തുടങ്ങിയ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹ​മി​ല്ലേ? പ്രശസ്‌ത​നായ ഒരു അധ്യാ​പ​ക​നാ​യി​രുന്ന യേശു പറഞ്ഞു: “ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.” (മത്തായി 7:7) അതു​കൊണ്ട്‌ ആശ്രയ​യോ​ഗ്യ​മായ ഉത്തരം ലഭിക്കു​ന്ന​തു​വരെ അന്വേ​ഷണം തുടരുക.

5 അതെ, ‘അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നാൽ’ ബൈബി​ളിൽനി​ന്നുള്ള ഉത്തരം നിങ്ങൾക്കു കണ്ടെത്താം. (സുഭാ​ഷി​തങ്ങൾ 2:1-5) ഈ ഉത്തരങ്ങൾ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​വയല്ല. നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ഇപ്പോ​ഴത്തെ ജീവിതം സന്തോ​ഷ​മു​ള്ള​താ​ക്കും. കൂടാതെ ശോഭ​ന​മായ ഒരു ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രത്യാ​ശ​യും നൽകും. നമുക്ക്‌ ഇപ്പോൾ, അനേകരെ വിഷമി​പ്പി​ച്ചി​ട്ടുള്ള ഒരു ചോദ്യം നോക്കാം.

ദൈവം നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നോ അതോ ക്രൂര​നോ?

6. ദൈവം നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​ന​ല്ലെന്നു പലരും വിചാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച്‌ ഒരു ചിന്തയു​മി​ല്ലെ​ന്നാ​ണു പലരും കരുതു​ന്നത്‌. ദൈവ​ത്തി​നു ചിന്തയു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ലോകം ഈ അവസ്ഥയിൽ ആകുമാ​യി​രു​ന്നി​ല്ല​ല്ലോ എന്ന്‌ അവർ പറയുന്നു. എവിടെ നോക്കി​യാ​ലും യുദ്ധവും വിദ്വേ​ഷ​വും ദുരി​ത​വും മാത്രം. ആളുകൾ രോഗി​ക​ളാ​കു​ന്നു, കഷ്ടപ്പെ​ടു​ന്നു, മരിക്കു​ന്നു. ‘നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ങ്കിൽ ദൈവ​ത്തിന്‌ ഇതൊക്കെ തടയാ​മാ​യി​രു​ന്നി​ല്ലേ’ എന്നു പലരും വിചാ​രി​ക്കു​ന്നു.

7. (എ) ദൈവം ക്രൂര​നാ​ണെന്നു മതനേ​താ​ക്ക​ന്മാർ ആളുകളെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) എന്തു​കൊ​ണ്ടാണ്‌ മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ നമ്മൾ ദൈവത്തെ കുറ്റ​പ്പെ​ടു​ത്ത​രു​താ​ത്തത്‌?

7 ദൈവം ക്രൂര​നാ​ണെന്ന്‌ ആളുകൾ വിശ്വ​സി​ക്കാൻ ചില​പ്പോൾ മതനേ​താ​ക്ക​ന്മാർ ഇടയാ​ക്കു​ന്നു. ജീവി​ത​ത്തിൽ എന്തെങ്കി​ലും ദുരന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ‘അതു ദൈവ​നി​ശ്ച​യ​മാണ്‌,’ ‘വിധി​യാണ്‌’ എന്നൊക്കെ അവർ പറയുന്നു. അങ്ങനെ പറയു​മ്പോൾ അവർ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​ക​യല്ലേ ചെയ്യു​ന്നത്‌? എന്നാൽ ദോഷ​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവമല്ല എന്നാണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. കഷ്ടത വരുത്തി​ക്കൊണ്ട്‌ ദൈവം ആരെയും പരീക്ഷി​ക്കു​ന്നി​ല്ലെന്ന്‌ യാക്കോബ്‌ 1:13 വ്യക്തമാ​ക്കു​ന്നു. അവിടെ പറയുന്നു: “പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ, ‘ദൈവം എന്നെ പരീക്ഷി​ക്കു​ക​യാണ്‌’ എന്ന്‌ ആരും പറയാ​തി​രി​ക്കട്ടെ. ദോഷ​ങ്ങൾകൊണ്ട്‌ ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല.” മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​ന്നതു ദൈവം തടഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും അതി​നൊ​ന്നും കാരണ​ക്കാ​രൻ ദൈവമല്ല എന്നാണ്‌ അതിന്റെ അർഥം. (ഇയ്യോബ്‌ 34:10-12 വായി​ക്കുക.) നമുക്ക്‌ ഒരു ഉദാഹ​രണം നോക്കാം.

8, 9. നമ്മുടെ പ്രശ്‌ന​ങ്ങൾക്കു ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നതു ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

8 വീട്ടിൽ മാതാ​പി​താ​ക്ക​ളു​ടെ​കൂ​ടെ താമസി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​രന്റെ കാര്യ​മെ​ടു​ക്കാം. അപ്പന്‌ അവനെ വലിയ ഇഷ്ടമാണ്‌. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവനെ പഠിപ്പി​ച്ചി​ട്ടു​മുണ്ട്‌. പക്ഷേ പിന്നീട്‌ അവൻ അപ്പനെ ധിക്കരിച്ച്‌ വീടു വിട്ട്‌ പോകാൻ തീരു​മാ​നി​ക്കു​ന്നു. അവൻ മോശ​മായ കാര്യങ്ങൾ ചെയ്‌ത്‌ കുഴപ്പ​ത്തി​ലാ​കു​ന്നു. വീടു വിട്ട്‌ പോകുന്ന മകനെ തടഞ്ഞില്ല എന്നതു​കൊണ്ട്‌, ഉണ്ടായ കുഴപ്പ​ങ്ങൾക്കെ​ല്ലാം അപ്പനെ നിങ്ങൾ കുറ്റ​പ്പെ​ടു​ത്തു​മോ? ഒരിക്ക​ലു​മില്ല! (ലൂക്കോസ്‌ 15:11-13) മനുഷ്യർ ദൈവത്തെ ധിക്കരിച്ച്‌ തെറ്റായ കാര്യങ്ങൾ ചെയ്യാൻ തീരു​മാ​നി​ച്ച​പ്പോൾ ആ അപ്പനെ​പ്പോ​ലെ ദൈവ​വും അവരെ തടഞ്ഞില്ല. അതു​കൊണ്ട്‌ മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ ദൈവമല്ല അതു വരുത്തു​ന്നത്‌ എന്നു നമ്മൾ ഓർക്കണം. അതെ, ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നത്‌ ഒട്ടും ശരിയല്ല.

9 മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​ന്നതു ദൈവം ഇതുവരെ തടയാ​ത്ത​തി​നു പിന്നിൽ തക്കതായ കാരണ​മുണ്ട്‌. അതെക്കുറിച്ച്‌ ബൈബിൾ എന്തു പറയു​ന്നെന്ന്‌ 11-ാം അധ്യാ​യ​ത്തിൽ നമ്മൾ പഠിക്കും. എന്നാൽ ഇതു മനസ്സിൽപ്പി​ടി​ക്കുക: ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു, നമ്മുടെ പ്രശ്‌ന​ങ്ങൾക്ക്‌ ഒരിക്ക​ലും ദൈവത്തെ കുറ്റ​പ്പെ​ടു​ത്താ​നാ​കില്ല. ശരിക്കും പറഞ്ഞാൽ ദൈവ​ത്തി​നു മാത്രമേ നമ്മുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയൂ.—യശയ്യ 33:2.

10. ഇന്നു ദുഷ്ടമ​നു​ഷ്യർ വരുത്തി​വെ​ച്ചി​ട്ടുള്ള എല്ലാ പ്രശ്‌ന​ങ്ങ​ളും ദൈവം പരിഹ​രി​ക്കു​മെ​ന്ന​തിന്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

10 ദൈവം പരിശു​ദ്ധ​നാണ്‌. (യശയ്യ 6:3) തെറ്റായ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യ​രെ​പ്പോ​ലെയല്ല ദൈവം. ശരിയായ, നല്ല കാര്യങ്ങൾ മാത്രമേ ദൈവം ചെയ്യു​ക​യു​ള്ളൂ. അതു​കൊണ്ട്‌ ദൈവത്തെ നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാം. ഇന്നുള്ള മോശ​മായ എല്ലാ കാര്യ​ങ്ങൾക്കും ദൈവം ഒരു പരിഹാ​രം കൊണ്ടു​വ​രു​മെന്ന്‌ ഉറപ്പാണ്‌. ഇനി, ഒരു ഭരണാ​ധി​കാ​രി എത്രതന്നെ സത്യസ​ന്ധ​നാ​ണെ​ങ്കി​ലും ഇന്നു കാണുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാ​നുള്ള പ്രാപ്‌തി അദ്ദേഹ​ത്തി​നില്ല. പക്ഷേ ദൈവം മറ്റാ​രെ​ക്കാ​ളും ശക്തനാണ്‌. അതു​കൊണ്ട്‌ ദുഷ്ടമ​നു​ഷ്യർ വരുത്തി​വെ​ച്ചി​ട്ടുള്ള പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കൊണ്ടു​വ​രാൻ ദൈവ​ത്തി​നു കഴിയും. ദൈവം അതു ചെയ്യും. അതെ, ദൈവം എല്ലാ ദുഷ്ടത​യും തുടച്ചു​നീ​ക്കും, എന്നേക്കു​മാ​യി!—സങ്കീർത്തനം 37:9-11 വായി​ക്കുക.

മനുഷ്യർ കഷ്ടപ്പെ​ടു​മ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു?

11. നിങ്ങൾ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു?

11 ഇന്നു ലോക​ത്തിൽ നടക്കുന്ന കാര്യ​ങ്ങ​ളും നിങ്ങൾ അനുഭ​വി​ക്കുന്ന വേദന​യും കാണു​മ്പോൾ ദൈവ​ത്തിന്‌ എന്തായി​രി​ക്കും തോന്നു​ന്നത്‌? ദൈവം “നീതിയെ സ്‌നേ​ഹി​ക്കു​ന്നു” എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (സങ്കീർത്തനം 37:28) അതിന്‌ അർഥം ഒരു കാര്യം ശരിയാ​ണോ തെറ്റാ​ണോ എന്നതിൽ ദൈവ​ത്തി​നു വളരെ​യ​ധി​കം താത്‌പ​ര്യ​മുണ്ട്‌ എന്നാണ്‌. ആളുകൾ കഷ്ടപ്പെ​ടു​ന്നതു കാണാൻ ദൈവ​ത്തിന്‌ ഒട്ടും ഇഷ്ടമല്ല. പണ്ട്‌ ഭൂമി ദുഷ്ടത​കൊണ്ട്‌ നിറഞ്ഞ​പ്പോൾ “ദൈവ​ത്തി​ന്റെ ഹൃദയ​ത്തി​നു ദുഃഖ​മാ​യി” എന്നു ബൈബിൾ പറയുന്നു. (ഉൽപത്തി 6:5, 6) ദൈവ​ത്തി​നു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) ദൈവ​ത്തി​നു നിങ്ങളു​ടെ കാര്യ​ത്തിൽ വളരെ​യ​ധി​കം ചിന്തയു​ണ്ടെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌.—1 പത്രോസ്‌ 5:7 വായി​ക്കുക.

ദൈവത്തിന്റെ സൃഷ്ടികൾ: മലകൾ, തടാകം, മീൻ, പക്ഷികൾ, മരങ്ങൾ

യഹോവ പ്രപഞ്ച​ത്തി​ന്റെ സ്‌നേ​ഹ​മുള്ള സ്രഷ്ടാ​വാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു

12, 13. (എ) എന്തു​കൊ​ണ്ടാണ്‌ നമ്മൾ മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​വും പരിഗ​ണ​ന​യും കാണി​ക്കു​ന്നത്‌? ഭൂമി​യി​ലെ കഷ്ടപ്പാടു കാണു​മ്പോൾ നമുക്ക്‌ എന്തു തോന്നു​ന്നു? (ബി) നമ്മൾ അനുഭ​വി​ക്കുന്ന എല്ലാ കഷ്ടപ്പാ​ടും അനീതി​യും ദൈവം നീക്കം ചെയ്യു​മെ​ന്ന​തിന്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

12 ദൈവം നമ്മളെ സൃഷ്ടി​ച്ചതു തന്റെ ഛായയി​ലാ​ണെ​ന്നും ബൈബിൾ പറയുന്നു. (ഉൽപത്തി 1:26) അതിന്റെ അർഥം ദൈവ​ത്തി​നുള്ള അതേ നല്ല ഗുണങ്ങ​ളോ​ടെ​യാ​ണു നമ്മളെ ഉണ്ടാക്കി​യത്‌ എന്നാണ്‌. അതു​കൊണ്ട്‌ നിരപ​രാ​ധി​കൾ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ നിങ്ങൾക്കു വേദന തോന്നു​ന്നെ​ങ്കിൽ അതി​ലേറെ വേദന ദൈവ​ത്തി​നു തോന്നും. നമുക്ക്‌ അത്‌ എങ്ങനെ അറിയാം?

13 “ദൈവം സ്‌നേ​ഹ​മാണ്‌” എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (1 യോഹ​ന്നാൻ 4:8) സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി​ട്ടാ​ണു ദൈവം എല്ലാം ചെയ്യു​ന്നത്‌. ദൈവ​ത്തി​നു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ നമുക്കും സ്‌നേ​ഹ​മെന്ന ഗുണമുണ്ട്‌. ഇതെക്കു​റിച്ച്‌ ഒന്നു ചിന്തിച്ചേ: ഭൂമി​യി​ലെ കഷ്ടപ്പാ​ടും അനീതി​യും എല്ലാം നീക്കാൻ നിങ്ങൾക്കു ശക്തിയു​ണ്ടെ​ങ്കിൽ നിങ്ങൾ അതു ചെയ്യില്ലേ? ചെയ്യും. കാരണം നിങ്ങൾക്ക്‌ ആളുക​ളോ​ടു സ്‌നേ​ഹ​മുണ്ട്‌. അങ്ങനെ​യെ​ങ്കിൽ ദൈവ​ത്തി​ന്റെ കാര്യ​മോ? ദൈവ​ത്തി​നു ശക്തിയുണ്ട്‌, നമ്മളോ​ടു സ്‌നേ​ഹ​വു​മുണ്ട്‌. അതു​കൊണ്ട്‌ നമ്മൾ അനുഭ​വി​ക്കുന്ന എല്ലാ കഷ്ടപ്പാ​ടും അനീതി​യും ദൈവം നീക്കം ചെയ്യും. ഈ പുസ്‌ത​ക​ത്തി​ന്റെ ആമുഖ​ത്തിൽ പറഞ്ഞി​രി​ക്കുന്ന, ദൈവ​ത്തി​ന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും യാഥാർഥ്യ​മാ​യി​ത്തീ​രും! ആ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്നു വിശ്വ​സി​ക്ക​ണ​മെ​ങ്കിൽ നിങ്ങൾ ആദ്യം ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കണം.

നിങ്ങൾ ദൈവത്തെ അറിയാൻ ദൈവം ആഗ്രഹി​ക്കു​ന്നു

രണ്ടു സ്‌ത്രീകൾ പരസ്‌പരം പരിചയപ്പെടുന്നു

നിങ്ങൾ ആരു​ടെ​യെ​ങ്കി​ലും സ്‌നേ​ഹി​ത​നാ​കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആദ്യം​തന്നെ നിങ്ങളു​ടെ പേര്‌ പറയും. ദൈവം ബൈബി​ളി​ലൂ​ടെ തന്റെ പേര്‌ പറഞ്ഞി​രി​ക്കു​ന്നു

14. ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌, നമ്മൾ അത്‌ ഉപയോ​ഗി​ക്കേ​ണ്ട​തു​ണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

14 നിങ്ങൾ ആരു​ടെ​യെ​ങ്കി​ലും സ്‌നേ​ഹി​ത​നാ​കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആദ്യം​തന്നെ പേര്‌ പറയും, ശരിയല്ലേ? ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ? ദൈവ​ത്തി​ന്റെ പേര്‌ ‘കർത്താവ്‌’ എന്നാണ്‌ അല്ലെങ്കിൽ ‘ദൈവം’ എന്നുത​ന്നെ​യാണ്‌ എന്നൊക്കെ പല മതങ്ങളും പറയുന്നു. പക്ഷേ അതൊ​ന്നും പേരു​കളല്ല. മറിച്ച്‌ സ്ഥാന​പ്പേ​രു​ക​ളാണ്‌, ‘രാജാവ്‌,’ ‘പ്രസി​ഡന്റ്‌’ എന്നൊക്കെ പറയു​ന്ന​തു​പോ​ലെ. തന്റെ പേര്‌ യഹോവ എന്നാ​ണെന്നു ദൈവം നമ്മളോ​ടു പറഞ്ഞി​രി​ക്കു​ന്നു. സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.” ബൈബി​ളെ​ഴു​ത്തു​കാർ ആയിര​ക്ക​ണ​ക്കി​നു തവണ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. നിങ്ങൾ ആ പേര്‌ അറിയ​ണ​മെ​ന്നും അത്‌ ഉപയോ​ഗി​ക്ക​ണ​മെ​ന്നും യഹോവ ആഗ്രഹി​ക്കു​ന്നു. നിങ്ങൾ ദൈവ​ത്തി​ന്റെ ഒരു സ്‌നേ​ഹി​ത​നാ​യി​ത്തീ​രാ​നാ​ണു ദൈവം തന്റെ പേര്‌ നിങ്ങ​ളോ​ടു പറഞ്ഞി​രി​ക്കു​ന്നത്‌.

15. യഹോവ എന്ന പേരിന്റെ അർഥം എന്താണ്‌?

15 യഹോവ എന്ന ദൈവ​നാ​മ​ത്തിന്‌ ആഴമായ അർഥമുണ്ട്‌. ദൈവ​ത്തി​നു തന്റെ ഏതു വാഗ്‌ദാ​ന​വും പാലി​ക്കാൻ കഴിയു​മെ​ന്നും തന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റാൻ ദൈവം പ്രാപ്‌ത​നാ​ണെ​ന്നും ആണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. അതിനു തടയി​ടാൻ ആർക്കും കഴിയില്ല. യഹോവ എന്ന ആ പേരിനു യോഗ്യ​നാ​യി മറ്റാരു​മില്ല.a

16, 17. (എ) ‘സർവശക്തൻ,’ (ബി) ‘നിത്യ​ത​യു​ടെ രാജാവ്‌,’ (സി) ‘സ്രഷ്ടാവ്‌’ എന്നീ സ്ഥാന​പ്പേ​രു​കൾ എന്ത്‌ അർഥമാ​ക്കു​ന്നു?

16 നമ്മൾ നേരത്തേ കണ്ടതു​പോ​ലെ സങ്കീർത്തനം 83:18-ൽ “അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ” എന്നാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌. കൂടാതെ, വെളി​പാട്‌ 15:3 പറയുന്നു: “സർവശ​ക്ത​നാം ദൈവ​മായ യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌. നിത്യ​ത​യു​ടെ രാജാവേ, അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!” ‘സർവശക്തൻ’ എന്ന സ്ഥാന​പ്പേ​രു​കൊണ്ട്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? യഹോ​വ​യാ​ണു പ്രപഞ്ച​ത്തിൽ മറ്റാ​രെ​ക്കാ​ളും ശക്തൻ എന്നാണ്‌ അതിന്റെ അർഥം. ‘നിത്യ​ത​യു​ടെ രാജാവ്‌’ എന്ന സ്ഥാന​പ്പേര്‌ യഹോവ എന്നെന്നു​മു​ണ്ടാ​യി​രു​ന്നു എന്ന്‌ അർഥമാ​ക്കു​ന്നു. ദൈവ​ത്തിന്‌ ആരംഭ​വു​മില്ല അവസാ​ന​വു​മില്ല എന്ന്‌ സങ്കീർത്തനം 90:2 സൂചി​പ്പി​ക്കു​ന്നു. ഓർത്തിട്ട്‌ അത്ഭുതം തോന്നു​ന്നു, അല്ലേ?

17 യഹോവ മാത്ര​മാ​ണു സ്രഷ്ടാവ്‌. വെളി​പാട്‌ 4:11 പറയുന്നു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌; അങ്ങയുടെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാം ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും.” സ്വർഗ​ത്തി​ലെ ദൈവ​ദൂ​ത​ന്മാർ, ആകാശ​ത്തി​ലെ നക്ഷത്രങ്ങൾ, പല തരം പഴവർഗങ്ങൾ, കടലിലെ മീനുകൾ എന്നിങ്ങനെ എല്ലാം, അതെ എല്ലാം ഉണ്ടാക്കി​യത്‌ യഹോ​വ​യാണ്‌!

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​കാൻ കഴിയു​മോ?

18. ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​കാൻ ഒരിക്ക​ലും കഴിയി​ല്ലെന്നു ചിലർ ചിന്തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? പക്ഷേ ബൈബിൾ അതെക്കു​റിച്ച്‌ എന്തു പറയുന്നു?

18 ദൈവ​ത്തി​ന്റെ മഹനീ​യ​ഗു​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ, ‘നമ്മളിൽനിന്ന്‌ ഇത്ര അകലത്തിൽ വസിക്കുന്ന, ഇത്ര ശക്തനും ശ്രേഷ്‌ഠ​നും ആയ ദൈവം എന്നെ ഓർക്കു​മോ’ എന്നു പലരും ചിന്തി​ക്കാ​റുണ്ട്‌. ചിലർക്കു പേടി​പോ​ലും തോന്നി​യേ​ക്കാം. എന്നാൽ നമ്മൾ അങ്ങനെ ചിന്തി​ക്കാ​നാ​ണോ ദൈവം ആഗ്രഹി​ക്കു​ന്നത്‌? ഒരിക്ക​ലു​മല്ല. നമ്മളോട്‌ അടുത്ത്‌ വരാനാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. “ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല”എന്നു ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 17:27) നിങ്ങൾ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അപ്പോൾ ദൈവ​വും “നിങ്ങ​ളോട്‌ അടുത്ത്‌ വരും” എന്നു ദൈവം ഉറപ്പു നൽകുന്നു.—യാക്കോബ്‌ 4:8.

19. (എ) നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​കാം? (ബി) യഹോ​വ​യു​ടെ ഏതു ഗുണമാ​ണു നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടം?

19 നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​കാം? യേശു പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രിസ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.” (യോഹ​ന്നാൻ 17:3) അതു​കൊണ്ട്‌ ബൈബിൾ പഠിക്കു​ന്നത്‌ തുടരുക. അപ്പോൾ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ നിങ്ങൾക്ക്‌ അറിയാ​നാ​കും. അങ്ങനെ നിങ്ങൾക്കു നിത്യ​ജീ​വൻ നേടാം. ഉദാഹ​ര​ണ​ത്തിന്‌, “ദൈവം സ്‌നേ​ഹ​മാണ്‌” എന്നു നമ്മൾ ഇതി​നോ​ടകം പഠിച്ചു. (1 യോഹ​ന്നാൻ 4:16) എന്നാൽ ദൈവ​ത്തി​നു മറ്റ്‌ അനേകം നല്ല ഗുണങ്ങ​ളുണ്ട്‌. “കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചലസ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ” എന്നൊക്കെ യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയുന്നു. (പുറപ്പാട്‌ 34:6) യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണ്‌. (സങ്കീർത്തനം 86:5) അതു​പോ​ലെ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​വ​നും വിശ്വസ്‌ത​നു​മാണ്‌. (2 പത്രോസ്‌ 3:9; വെളി​പാട്‌ 15:4) ബൈബി​ളിൽനിന്ന്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ നിങ്ങൾ ഇനിയും ദൈവ​ത്തി​ന്റെ ഹൃദ്യ​മായ ഗുണങ്ങ​ളെ​പ്പറ്റി മനസ്സി​ലാ​ക്കും.

20-22. (എ) ദൈവത്തെ കാണാ​നാ​കി​ല്ലെ​ങ്കിൽപ്പി​ന്നെ ദൈവ​ത്തോ​ടു നമുക്ക്‌ എങ്ങനെ അടുപ്പം തോന്നും? (ബി) നിങ്ങൾ ബൈബിൾ പഠിക്കു​ന്നതു നിറു​ത്താൻ മറ്റുള്ളവർ പറയു​ന്നെ​ങ്കിൽ എന്തു ചെയ്യണം?

20 ദൈവത്തെ കാണാ​നാ​കി​ല്ലെ​ങ്കിൽപ്പി​ന്നെ ദൈവ​ത്തോ​ടു നിങ്ങൾക്ക്‌ എങ്ങനെ അടുപ്പം തോന്നും? (യോഹ​ന്നാൻ 1:18; 4:24; 1 തിമൊ​ഥെ​യൊസ്‌ 1:17) ബൈബി​ളിൽ യഹോ​വ​യെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ ഒരു യഥാർഥ​വ്യ​ക്തി​യാ​യി യഹോ​വയെ നിങ്ങൾ അറിയും. (സങ്കീർത്തനം 27:4; റോമർ 1:20) യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കു​മ്പോൾ നിങ്ങൾ യഹോ​വയെ കൂടു​തൽക്കൂ​ടു​തൽ സ്‌നേ​ഹി​ക്കും. അങ്ങനെ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ ഏറെ അടുപ്പം തോന്നും.

ഒരു അപ്പനും മകനും സൃഷ്ടിയെ നിരീക്ഷിക്കുന്നു, മകൻ അപ്പന്റെ തോളിൽ

പിതാവ്‌ മക്കളെ സ്‌നേ​ഹി​ക്കു​ന്നു. എന്നാൽ സ്വർഗീ​യ​പി​താവ്‌ നമ്മളെ അതി​നെ​ക്കാ​ളൊ​ക്കെ സ്‌നേ​ഹി​ക്കു​ന്നു

21 യഹോവ നമ്മുടെ പിതാ​വാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കും. (മത്തായി 6:9) ദൈവം നമുക്കു ജീവൻ നൽകി. സാധ്യ​മാ​യ​തി​ലേ​ക്കും ഏറ്റവും നല്ലൊരു ജീവിതം നമുക്കു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ദൈവം ആഗ്രഹി​ക്കു​ന്നു. അതായി​രി​ക്കി​ല്ലേ സ്‌നേ​ഹ​മുള്ള ഒരു പിതാവ്‌ മക്കൾക്കു​വേണ്ടി ആഗ്രഹി​ക്കുക? (സങ്കീർത്തനം 36:9) അതെ, നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​കാൻ കഴിയു​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (യാക്കോബ്‌ 2:23) ഒന്നോർത്തു​നോ​ക്കി​യേ, മുഴു​പ്ര​പ​ഞ്ച​ത്തി​ന്റെ​യും സ്രഷ്ടാ​വായ യഹോവ, നിങ്ങളെ തന്റെ സ്‌നേ​ഹി​ത​നാ​ക്കാൻ ആഗ്രഹി​ക്കു​ന്നു!

22 നിങ്ങൾ ബൈബിൾ പഠിക്കു​ന്നതു നിറു​ത്താൻ ചിലർ പറഞ്ഞേ​ക്കാം. നിങ്ങൾ മതം മാറാൻ പോകു​ക​യാ​ണെന്ന്‌ അവർ കരുതു​ന്നു​ണ്ടാ​കും. എന്നാൽ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടയാൻ ആരെയും അനുവ​ദി​ക്ക​രുത്‌. നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല സ്‌നേ​ഹി​ത​നാണ്‌ യഹോവ.

23, 24. (എ) നിങ്ങൾ ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

23 ബൈബിൾ പഠിക്കു​മ്പോൾ ചില കാര്യങ്ങൾ നിങ്ങൾക്കു മനസ്സി​ലാ​യെന്നു വരില്ല. അപ്പോൾ ചോദ്യ​ങ്ങൾ ചോദി​ക്കാ​നോ സഹായം ആവശ്യ​പ്പെ​ടാ​നോ നാണ​ക്കേടു വിചാ​രി​ക്ക​രുത്‌. കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു യേശു പറഞ്ഞു. (മത്തായി 18:2-4) കുട്ടികൾ പൊതു​വേ ഒരുപാ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​വ​രാ​ണ​ല്ലോ. നിങ്ങളു​ടെ ചോദ്യ​ങ്ങൾക്കു നിങ്ങൾ ഉത്തരം കണ്ടെത്താൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങൾ പഠിക്കു​ന്നതു സത്യമാ​ണെന്ന്‌ ഉറപ്പാ​ക്കാൻ ശ്രദ്ധ​യോ​ടെ ബൈബിൾ പഠിക്കുക.—പ്രവൃ​ത്തി​കൾ 17:11 വായി​ക്കുക.

24 യഹോ​വയെ അറിയാ​നുള്ള ഏറ്റവും നല്ല മാർഗം ബൈബിൾ പഠിക്കുക എന്നതാണ്‌. മറ്റെല്ലാ പുസ്‌ത​ക​ങ്ങ​ളിൽനി​ന്നും ബൈബിൾ വ്യത്യസ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ പഠിക്കും.

a നിങ്ങളുടെ ബൈബി​ളിൽ യഹോവ എന്ന പേര്‌ ഇല്ലെങ്കി​ലോ, ആ പേരിന്റെ അർഥവും ഉച്ചാര​ണ​വും സംബന്ധിച്ച്‌ നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലോ ദയവായി പിൻകു​റിപ്പ്‌ 1 കാണുക.

ചുരുക്കം

സത്യം 1: ദൈവം ആരാണ്‌?

“അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌.”—വെളി​പാട്‌ 4:11

ദൈവത്തെക്കുറിച്ച്‌ ബൈബിൾ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

  • വെളിപാട്‌ 15:3

    ദൈവം സർവശ​ക്ത​നാണ്‌, പ്രപഞ്ച​ത്തി​ലെ ഏറ്റവും ശക്തൻ.

  • സങ്കീർത്തനം 90:2

    ദൈവം എന്നെന്നു​മു​ള്ളവൻ.

  • മത്തായി 6:9

    ദൈവം നമ്മുടെ പിതാ​വാണ്‌.

    ഏറ്റവും നല്ലൊരു ജീവിതം നമുക്കു​ണ്ടാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

  • പ്രവൃത്തികൾ 17:27

    നമ്മളോട്‌ അടുത്ത്‌ വരാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

സത്യം 2: ദൈവത്തിന്‌ ഒരു പേരുണ്ട്‌

“യഹോവ . . . ഇത്‌ എന്നേക്കു​മുള്ള എന്റെ പേരാണ്‌.” —പുറപ്പാട്‌ 3:15

ദൈവത്തിന്റെ പേര്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • സങ്കീർത്തനം 83:18

    തന്റെ പേര്‌ യഹോവ എന്നാ​ണെന്നു ദൈവം പറയുന്നു. “ദൈവം,” “കർത്താവ്‌” ഇവയൊ​ന്നും പേരു​കളല്ല, സ്ഥാന​പ്പേ​രു​ക​ളാണ്‌; “രാജാവ്‌,” “പ്രസി​ഡന്റ്‌” എന്നിവ​പോ​ലെ. നിങ്ങൾ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

  • പുറപ്പാട്‌ 3:14

    ദൈവനാമത്തിന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. എല്ലാം സൃഷ്ടി​ച്ച​തു​കൊണ്ട്‌ യഹോ​വയ്‌ക്കു തന്റെ ഏതു വാഗ്‌ദാ​ന​വും പാലി​ക്കാ​നും ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റാ​നും കഴിയും.

സത്യം 3: യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു

“ദൈവം സ്‌നേ​ഹ​മാണ്‌.”—1 യോഹ​ന്നാൻ 4:8

ദൈവത്തിനു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജ​ന​മുണ്ട്‌?

  • പുറപ്പാട്‌ 34:6; സങ്കീർത്തനം 37:28

    ദൈവം കരുണ​യും അനുക​മ്പ​യും ഉള്ളവനാണ്‌. സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നു.

  • സങ്കീർത്തനം 86:5

    ദൈവം ക്ഷമിക്കാൻ സന്നദ്ധനാണ്‌.

  • 2 പത്രോസ്‌ 3:9

    ദൈവം ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​വ​നാണ്‌.

  • വെളിപാട്‌ 15:4

    ദൈവം നമ്മളോ​ടു വിശ്വസ്‌ത​നാണ്‌.

സത്യം 4: ദൈവത്തിനു നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുണ്ട്‌

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌കണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7

ദൈവത്തിനു ശരിക്കും നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ അറിയാം?

  • സങ്കീർത്തനം 37:9-11

    കഷ്ടപ്പാടുകൾക്ക്‌ അറുതി വരുത്തു​മെ​ന്നും ദുഷ്ടമ​നു​ഷ്യർ വരുത്തി​വെ​ച്ചി​ട്ടുള്ള പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കൊണ്ടു​വ​രു​മെ​ന്നും ദൈവം വാഗ്‌ദാ​നം ചെയ്യുന്നു.

  • യാക്കോബ്‌ 4:8

    നിങ്ങൾ തന്നോട്‌ അടുത്ത്‌ വരാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

  • യോഹന്നാൻ 17:3

    ദൈവത്തെക്കുറിച്ച്‌ എത്രയ​ധി​കം പഠിക്കു​ന്നു​വോ അത്രയ​ധി​കം നിങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക