പുകവലിക്കുന്നവർക്കും പുകവലിക്കാത്തവർക്കും പുകയിലയുടെ ക്രൂരത
പുകവലിക്കുന്നവർക്കും പുകവലിക്കാത്തവർക്കും പുകയില ദോഷത്തിന്റെ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. തുടർന്നു പറയുന്നത് പരിഗണിക്കുക.
◼ ആഹാരത്തിനുപകരം പുകയില
ഒരു പതിറ്റാണ്ടിനകം അനേകം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് “ശ്വാസകോശാർബുദത്തിന്റെ ഒരു മഹാമാരി പ്രവചിക്കുവാൻ കഴിയും” എന്ന് ലോകാരോഗ്യം എന്ന പ്രസിദ്ധീകരണം പറയുന്നു. പുകയിലയുടെ വിനിയോഗം മൂന്നാം ലോകത്തിൽ വർഷം തോറും 2.1 ശതമാനം വർദ്ധിക്കുന്നതിൽ തുടർന്നുകൊണ്ടിരിക്കുന്നു എന്ന് ഐക്യരാഷ്ട്രങ്ങളുടെ ആഹാരവും കൃഷിയും എന്ന സംഘടന കൂട്ടിച്ചേർക്കുന്നു. ഇപ്പോൾതന്നെ ലോകത്തിലെ പുകയിലയുടെ 63 ശതമാനം അവിടെ കൃഷി ചെയ്യപ്പെടുന്നു; 25 കൊല്ലം മുമ്പ് 50 ശതമാനമായിരുന്നതിൽ നിന്നാണ് ഈ വർദ്ധനവ്. ഈ പോക്ക് വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ അപകടത്തിലാക്കുന്നു. എങ്ങനെയെന്ന് ലണ്ടനിലെ “ദി ടൈംസ്” വിശദീകരിക്കുന്നു: “മൂന്നാം ലോകം മുഴുവൻ നാണ്യവിളയായി സ്വീകരിച്ചിരിക്കുന്ന പുകയില ഉല്പാദനം അർബുദനിരക്ക് വർദ്ധിപ്പിക്കുകയും വന നശീകരണത്തിന് കാരണമാക്കിക്കൊണ്ട് ഗാർഹികാവശ്യത്തിന് അത്യന്താപേക്ഷിതമായ ഭക്ഷ്യവിളകൾ ഉല്പാദിപ്പിക്കുന്നതിനുതകുന്ന ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നു.
◼ പുകയും അർബുദവും
1986-ൽ ഹംഗറിയിൽ കൂടിയ അന്തർദേശീയ കാൻസർ—കോൺഗ്രസ്സിൽ ആ വർഷം കൊണ്ടുതന്നെ അർബുദം കൊണ്ട് 35,00,000 പേർ മരിക്കുമെന്ന് വിദഗ്ദ്ധൻമാർ കണക്കുകൂട്ടി. WHO [ലോകാരോഗ്യ സംഘടന]യുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് “ഈ മരണങ്ങളിൽ 10 ലക്ഷം പുകവലി മൂലമായിരിക്കും” എന്ന് ജർമ്മൻ മെഡിക്കൽ പ്രസിദ്ധീകരണമായ ആർസിലികി പ്രാക്സിസ്സ് പ്രസ്താവിക്കുന്നു.
ഓക്സ്ഫോർഡ് സർവ്വകലാശാലയിൽനിന്ന് മാന്യമായി വിമുക്തനായ മെഡിസിൻ പ്രൊഫസർ സർ റിച്ചാർഡ് ഡോൾ, പുകയില പുകയിൽ അടങ്ങിയിരിക്കുന്ന 3,800 രാസവസ്തുക്കളിൽ 50 അർബ്ബുദജന്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മുന്നറിയിപ്പ് നൽകി. ഈ രാസവസ്തുക്കളിൽ ചിലത് ശ്വസിക്കാത്ത പുകയിൽ കൂടുതൽ സാന്ദ്രതയിലാണെന്ന് കാണപ്പെട്ടു. അറിയാതെ പുക ശ്വസിക്കേണ്ടി വരുന്ന മറ്റുള്ളവരേ അങ്ങനെ പുകവലിക്കാർ അർബ്ബുദജനകമായ വസ്തുക്കളുമായി സമ്പർക്കത്തിൽ വരുവാൻ ഇടയാക്കുന്നു. പുകവലിക്കുന്നവരുടെകൂടെ താമസിക്കുന്ന പുകവലിക്കാത്തവരെപ്പറ്റി ഒരു ബ്രിട്ടീഷ് പഠനം, ശ്വാസകോശ അർബുദം കൊണ്ടുമരിക്കുന്ന രണ്ടുപേരിൽ ഒരാൾ അറിയാതെ പുകശ്വസിക്കുന്നവരാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ഐക്യനാടുകളുടെ സർജൻ ജനറൽ പുകവലിക്കാത്ത തൊഴിലാളികൾക്ക് പുകയില്ലാത്ത ഒരു തൊഴിൽ ശാല തയ്യാറാക്കി കൊടുക്കുവാൻ കമ്പനികളോടു ആവശ്യപ്പെട്ടു. പുകവലി ആരോഗ്യത്തെ ബാധിക്കുന്നതിനെപ്പറ്റിയുള്ള 1986-ലെ തന്റെ റിപ്പോർട്ടിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പുകവലിക്കാത്ത അരോഗദൃഢഗാത്രരിൽ, അറിയാതെ പുകശ്വസിക്കുന്നത് അർബുദമുൾപ്പെടെയുള്ള രോഗങ്ങൾക്കു കാരണമാണ്.” കൂടാതെ, “ഒരേ വായുമണ്ഡലത്തിൽ പുകവലിക്കുന്നവരേയും പുകവലിക്കാത്തവരേയും ലഘുവായി വേർതിരിക്കുന്നത് പുകവലിക്കാത്തവരെ പരിസര പുകയിലപ്പുകയുടെ സമ്പർക്കത്തിന് കുറവുവരുത്തുന്നതല്ലാതെ, അത് ഇല്ലായ്മ ചെയ്യുന്നില്ല.”
◼ ജാതരാകാത്തവർ ബാധിതർ
ആസ്ട്രേലിയായിലെ സിഡ്നി സർവ്വകലാശാലയിൽ നിന്നുള്ള ഒരു മെഡിക്കൽ ഗവേഷകസംഘം, പുകവലി ഗർഭപാത്രത്തിലെ ശിശുക്കളെ ആവശ്യമായ പോഷക പദാർത്ഥങ്ങളിൽ പട്ടിണിയാക്കുന്നു എന്ന് അവകാശപ്പെടുന്നു. പുകവലിക്ക് മറുപിള്ള—(പിറക്കാത്ത ശിശുവിന് ഭക്ഷണവും പ്രാണവായുവും പ്രദാനം ചെയ്കയും ഉപയോഗശൂന്യമായ വസ്തുക്കൾ പൊക്കിൾ വള്ളി മുഖാന്തരം വഹിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന അവയവം) യിലേക്കുള്ള രക്തപ്രവാഹത്തിൻമേലുള്ള ഫലത്തെ ഗവേഷകർ പഠിക്കയായിരുന്നു. പൊക്കിൾ വള്ളിയിൽക്കൂടിയുള്ള രക്തപ്രവാഹത്തെ ഗവേഷകർ സൂക്ഷ്മപഠനം കഴിച്ചതിൽ, അമ്മ ഒരു സിഗററ്റു വലിച്ച് രണ്ടു മിനിട്ടു കൃത്യം കഴിഞ്ഞപ്പോൾ രക്തപ്രവാഹം മോശമായി എന്നും ആ ഫലം ഒരു മണിക്കൂറോളം നിലനിൽക്കുന്നു എന്നും അവർ കണ്ടെത്തി.
സിഡ്നി സർവ്വകലാശാലാ വാർത്തയിൽ റിപ്പോർട്ട് ചെയ്തതുപോലെ, സൂതികർമ്മവിദ്യയിലും സ്ത്രീരോഗ വൈദ്യശാസ്ത്രത്തിലും സീനിയർ ലക്ചറർ ആയ ഡോ. ബ്രിയാൻ ട്രൂഡിൻജർ ഇങ്ങനെ പറഞ്ഞു: “ഗർഭകാലം മുഴുവൻ ദിവസംപ്രതി പത്തു സിഗററ്റു വലിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് പുകവലിക്കാത്ത അമ്മമാരുടെ കുഞ്ഞുങ്ങളേക്കാൾ ശരാശരി 300 ഗ്രാം (10 ഔൺസ്) കുറവേ തൂക്കമുണ്ടായിരുന്നുള്ളു. എന്നാൽ ഇത്രയും നാൾ ഇത് പുകവലിയെ അല്ല, ഏതോ വിധത്തിൽ പുകവലിക്കാരിയെയാണ് ആശ്രയിച്ചിരിക്കുന്നത്, എന്ന് വാദിക്കാമായിരുന്നു—ഗർഭകാലത്ത് പുകവലിച്ച ഏതോ പ്രത്യേകതയുള്ള സ്ത്രീക്ക്, ചെറിയ ശിശുക്കൾക്ക് കാരണമുണ്ടാക്കിയ മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഞങ്ങളുടെ ഗവേഷണം, പുകവലി ഗർഭസ്ഥ ശിശുവിനെ നേരിട്ടു ബാധിക്കുന്നു എന്ന്, അതിൽനിന്നു മറുപിള്ളയിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കുന്നതുകൊണ്ട്, അവിതർക്കിതമായി തെളിയിക്കുന്നു.
കൂടാതെ, ബ്രിട്ടീഷ് മെഡിക്കൽ മാസികയായ ദി ലാൻസെറ്റ് ബാല്യകാല അർബുദത്തെപ്പറ്റിയുള്ള പഠനത്തിന്റെ ഫലം അടുത്ത കാലത്തു പ്രസിദ്ധപ്പെടുത്തി. ഗർഭകാലത്ത് അമ്മ ദിവസംപ്രതി വലിച്ച സിഗററ്റ് വർദ്ധിക്കുന്നതോടെ അവളുടെ പ്രജയിലുള്ള അർബുദത്തിന്റെ സാദ്ധ്യതയും വർദ്ധിക്കുന്നു എന്ന് പഠനം തെളിയിച്ചു. എല്ലാ വീക്കമുള്ള സ്ഥാനങ്ങളും പരിഗണിച്ചപ്പോൾ ഗർഭകാലത്ത് ദിവസം പത്തോ അതിലധികമോ സിഗററ്റ് ഉപയോഗിച്ച് സമ്പർക്കത്തിൽ വന്ന ശിശുക്കൾക്ക് ആകെക്കൂടിയുള്ള അർബുദ സാദ്ധ്യത 50 ശതമാനത്തോളം വർദ്ധിച്ചു, എന്ന് ദി ലാൻസെറ്റ് പ്രസ്താവിച്ചു.
അവർ ജനിച്ചുകഴിഞ്ഞാൽ പുകവലിക്കുന്നവരുടെ കുട്ടികൾ ആരോഗ്യ അപകടങ്ങളെ അധികമായി അഭിമുഖീകരിക്കുന്നു. മറ്റൊരു ലക്കത്തിൽ ദി ലാൻസെറ്റ് ഇങ്ങനെ കുറിക്കൊണ്ടു: “അറിയാതുള്ള പുകശ്വാസവും, ബാല്യകാല ആസ്തമയും തുടരെയുള്ള വിമ്മിഷ്ട ശ്വസനവും ജീവിതത്തിന്റെ ഒന്നും രണ്ടും വർഷങ്ങളിലെ ശ്വാസകോശരോഗവും തമ്മിൽ നേരിട്ടുള്ള ബന്ധമാണുള്ളത് എന്ന് പഠനം തെളിയിച്ചു.”
◼ പുകവലി വ്യയം പ്രവൃത്തി സ്ഥലത്ത്
ആസ്ട്രേലിയായിലെ ന്യൂസൗത്ത് വെയ്ൽസ് ആരോഗ്യ സർവ്വേയേഴ്സ് സംഘടന ഇങ്ങനെ പറയുന്നു: “പുകവലിക്കുന്നവർ അവരുടെ മുതലാളികൾക്ക് ആളൊന്നിന് ഒരു വർഷം 3,44,50 രൂപ എന്ന നിരക്കിൽ അധികച്ചെലവാണ്. പുകവലിക്കുന്നവർ പുകവലിക്കാത്തവരേക്കാൾ രോഗികളായി ജോലിയിൽനിന്ന് ദൂരത്തായിരിക്കും എന്നും അവർക്ക് രണ്ടുമടങ്ങ് അപകടങ്ങൾ സംഭവിക്കും എന്നും തെളിവിനെ അടിസ്ഥാനമാക്കി ആ സംഘടന അവകാശപ്പെടുന്നു. അപകടങ്ങൾ പുകവലിക്കുന്നവർക്ക് ഉണ്ടാകാനാണ് ഏറെ സാദ്ധ്യത എന്ന് ആ സംഘടന പറയുന്നു. ജോലിക്കാരുടെ കണ്ണിൽ പുകയാകുന്നതിനാലോ അല്ലെങ്കിൽ ഒരു കയ്യിൽ സിഗററ്റു പിടിച്ചുകൊണ്ട് മറ്റെ കൈകൊണ്ട് മാത്രം ജോലി ചെയ്യുന്നതിനാലോ പുകവലിക്കാരുടെ ഇടയിലാണ് അപകടത്തിനുള്ള ഏറെ സാദ്ധ്യത എന്ന് ആ സംഘടന പറയുന്നു. (g87 6/22)