ഭവനരഹിതർ—എന്നാൽ ജീവിച്ചിരിക്കുന്നു!
ജപ്പാനിലെ “ഉണരുക!” ലേഖകൻ
നവംബർ 21-ലെ രാത്രിയിൽ ഇസുപെനിൻസുലായിലെ തുറമുഖങ്ങളിൽ ഒഴിഞ്ഞുപോകുന്നവരെ കയറ്റിയ ആദ്യബോട്ടുകളെത്തി. ഒഷിമാ ടോക്കിയോ മെട്രോപ്പോലീറ്റൻ ഗവൺമെൻറിന്റെ ഭരണാതൃത്തിയിലായിരുന്നതുകൊണ്ട് അവരെ ടോക്കിയോയിലേക്ക് അയക്കണമെന്ന് പിന്നീട് തീരുമാനിക്കപ്പെട്ടു. മെട്രോപ്പോലീറ്റൻ ഗവൺമെൻറും ദേശീയ ഗവൺമെൻറും ഒത്തുചേർന്ന് ദുരിതാശ്വാസവേല സംഘടിപ്പിക്കുന്നതിനു മുൻകൈ എടുത്തു. ഇസു പ്രദേശത്തും ടോക്കിയോ പ്രദേശത്തും അതുപോലെതന്നെ മൗണ്ട് മഹിറായിൽ നിന്ന് ഏതാണ്ട് 50 മൈൽ (80 കി.മീ.) മാത്രം അകലെയുള്ള എബീനാ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിലുമുള്ള യഹോവയുടെ സാക്ഷികളും ദുരിതാശ്വാസ പ്രവർത്തനം സംഘടിപ്പിച്ചു.
ഈ സംഭവത്തെക്കുറിച്ചുള്ള വാർത്താറിപ്പോർട്ടുകൾ നിരന്തര റ്റെലിവിഷൻ പരിപാടികളെ തടസ്സപ്പെടുത്തിയതോടെ സമീപവാസികളായ യഹോവയുടെ സാക്ഷികൾ ദ്വീപിലെ തങ്ങളുടെ ആത്മീയ സഹോദരീ സഹോദരൻമാരെ സംബന്ധിച്ച് വിശേഷാൽ ഉൽക്കണ്ഠപ്പെട്ടു. ഇറ്റോ സഭയിലെ നൊബുമസാ ഒബാറ്റായും മറ്റുചിലരും ഇസു പ്രദേശത്തെ സാക്ഷികളുമായി സമ്പർക്കം പുലർത്തുകയും അഭയാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനം സംഘടിപ്പിക്കുകയും ചെയ്തു. അന്നു വൈകുന്നേരം 6:30 ആയതോടെ സാക്ഷികൾ ഇസു പെനിൻസുലാ, അറ്റാമി എന്നിവിടങ്ങളിലെ ഓരോ തുറമുഖത്തുമെത്തി ഒഷിമായിൽ നിന്നുള്ള തങ്ങളുടെ സഹോദരൻമാരെ സ്വീകരിക്കാൻ തയ്യാറായി നിന്നു.
അന്നു രാത്രി ഏതാണ്ടു പത്തു മണിക്ക് ജിറോ നിഷിമുറായും വേറെ നാലുപേരും അറ്റാമിയിലെത്തിയപ്പോൾ അവിടത്തെ സാക്ഷികൾ കൈകളിൽ വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുമായി അവരെ സ്വീകരിച്ചു. ഗവൺമെൻറ് അധികൃതർ എന്തു ചെയ്യണമെന്ന് അതുവരെ തീരുമാനിച്ചിട്ടില്ലാഞ്ഞതുകൊണ്ട്, അഭയാർത്ഥികൾക്ക് ഇഷ്ടമുള്ളവരോടുകൂടെ പാർക്കാൻ അവർ അനുവദിക്കപ്പെട്ടു, അവർ നിഷിമുറായുടെ പുത്രൻ സ്ഥലത്തെ സഭയിലെ ഒരു മൂപ്പനായി സേവിക്കുന്ന യുഗവരായിലേക്കു നീങ്ങി. അവർ താമസിച്ച ബഹുശാലാ ഭവനം ഒഷിമാ സഭയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒരു ഏകോപന കേന്ദ്രമായിത്തീർന്നു.
അടുത്ത ദിവസം രാവിലെ 8 മണിക്ക് എബീനായിലെ വാച്ച്റ്റവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിലെ ബ്രാഞ്ച് കമ്മിറ്റി പെട്ടെന്നു തന്നെ രണ്ടു ബ്രാഞ്ച് പ്രതിനിധികളെ ഇസു പ്രദേശത്തേക്കും രണ്ടു പേരെ ടോക്കിയോ പ്രദേശത്തേക്കും അയച്ച് ദുരിതാശ്വാസപ്രവർത്തനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ബ്രാഞ്ച് പ്രതിനിധികൾ നിഷിമുറായുമായി ദുരിതാശ്വാസപ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കെ, മിറ്റ്സുവോ ഷായോസാക്കി നുമാസുവിലെ തന്റെ സഭയിൽ നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായി വന്നെത്തി. പലർക്കും തങ്ങൾ ദ്വീപുവിട്ടുപോന്നപ്പോൾ ധരിച്ചിരുന്നതൊഴിച്ച് യാതൊരു വസ്ത്രവുമില്ലാഞ്ഞതുകൊണ്ട് അയാൾ വിതരണം ചെയ്ത വസ്ത്രങ്ങളെ അഭയാർത്ഥികൾ വിശേഷാൽ വിലമതിച്ചു. അയാൾ കൊണ്ടുവന്ന ആഹാരത്തെയും അവർ നന്ദിപൂർവ്വം സ്വീകരിച്ചു.
ഒഷിമാ സഭയിലെ അംഗങ്ങൾക്ക് ആവശ്യമായ പണം വിതരണം ചെയ്യുന്നതിന് ഇസുവിലും ടോക്കിയോയിലും ദുരിതാശ്വാസ കമ്മിറ്റികൾ രൂപവൽക്കരിക്കപ്പെട്ടു. അങ്ങനെയുള്ള കമ്മിറ്റികൾ അഭയാർത്ഥികളുടെ ആത്മീയാവശ്യങ്ങളിലും ശ്രദ്ധിക്കണമായിരുന്നു.
ടോക്കിയോയിലെ ദുരിതാശ്വാസ പ്രവർത്തനം
നവംബർ 21-ാം തീയതി ഉച്ചകഴിഞ്ഞ് 9:55-ന് ഇസു പെനിൻസുലായിലെ നഗരങ്ങളിലേക്ക് ചില കപ്പലുകൾ പോയശേഷം എല്ലാ അഭയാർത്ഥികളെയും ടോക്കിയോയിലേക്ക് അയക്കണമെന്ന് ടോക്കിയോയിലെ ഗവർണർ ഉത്തരവിട്ടു. ടോക്കിയോയിലെ യഹോവയുടെ സാക്ഷികളുടെ മിറ്റാ സഭയിലെ ഒരു മൂപ്പനായ യോഷിയോ നകാമുറായോട് അവിടുത്തെ ദുരിതാശ്വാസ പ്രവർത്തനം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. നകാമുറായുടെ ബഹുശാലാഭവനം ടോക്കിയോയിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഹെഡ്ക്വാർട്ടേഴ്സായിത്തീർന്നു.
തന്റെ സഭയിൽനിന്നും ഷിനാഗവാ സഭയിൽ നിന്നുമുള്ള ചിലർ തന്നോടുകൂടെ വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇവരിൽ പത്തുപേർ ശനിയാഴ്ച രാവിലെ ഏതാണ്ടു രണ്ടുമണിയോടുകൂടെ നകാമുറായുടെ വീട്ടിൽ നിന്ന് പോയി. അവർ ഒഷിമായിൽ നിന്നുള്ള ബോട്ടുകൾ വന്നെത്താനിരുന്ന കടൽപ്പാലങ്ങളിലേക്കു നീങ്ങി. “യഹോവയുടെ സാക്ഷികളുടെ ഒഷിമാ സഭയിലെ അംഗങ്ങൾ ദയവായി ഞങ്ങളോട് സമ്പർക്കം പുലർത്തുക” എന്ന ബോർഡുകൾ സഹോദരൻമാർ വഹിച്ചിരുന്നു.
അവസാനത്തെ കപ്പൽ വരുന്നതുവരെ അവർ ബോട്ടുകൾ വന്നെത്തുന്ന രണ്ട് കടൽപ്പാലങ്ങൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. അപ്പോൾ ശനിയാഴ്ച രാവിലെ പത്തുമണി കഴിഞ്ഞിരുന്നു. ചുവോ സഭയിലെ യഹോവയുടെ സാക്ഷികളും ഒഷിമായിൽനിന്നുള്ള കപ്പലുകൾ വരുന്ന മറ്റൊരു കടൽപ്പാലത്തിലേക്കു പോയി. തങ്ങളുടെ സഹവിശ്വാസികൾ ഏതു കപ്പലിലാണു വരുന്നതെന്ന് അറിയാൻ പാടില്ലാഞ്ഞതുകൊണ്ട് സാക്ഷികൾ ടോക്കിയോയിലേക്കു വന്ന എല്ലാ കപ്പലുകളിലും അന്വേഷിക്കാൻ ശ്രമിച്ചു.
“തങ്ങളുടെ സഹവിശ്വാസികളെ കണ്ടുമുട്ടാൻ വന്ന ഒരു മതസമൂഹത്തിന്റെ ഏകപ്രതിനിധികൾ യഹോവയുടെ സാക്ഷികളായിരുന്നു. അഭയാർത്ഥികളെ ചെന്നു കണ്ട വേറെ ഏക സംഘം അദ്ധ്യാപക യൂണിയനിൽ നിന്നുള്ളവരായിരുന്നു”വെന്ന് കസുയുക്കി അനുസ്മരിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം ആയപ്പോഴേക്കും മിറ്റാ സഭയിലെയും ഷിനഗാവാ സഭയിലേയും അംഗങ്ങൾ ഒഷിമായിൽ നിന്നുള്ള തങ്ങളുടെ ആത്മീയ സഹോദരൻമാർക്കുവേണ്ടി ഉടനെ വിതരണം ചെയ്യാനുള്ള വസ്ത്രങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും സ്വമേധയാ സംഘടിപ്പിച്ചു. സാക്ഷികൾ ഈ സാധനങ്ങൾ ഒരു വാനിൽ കയറ്റുകയും അഭയാർത്ഥിസാക്ഷികളെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഒഷിമായിൽ നിന്നുള്ള സാക്ഷികൾക്കും സാക്ഷികളല്ലാത്തവർക്കും ദുരിതാശ്വാസ സാമഗ്രികളുടെ പ്രയോജനം ലഭിച്ചു.
മറ്റുള്ളവരുടെ താൽപ്പര്യത്താൽ പ്രോൽസാഹിതർ
ഒരു അഭയാർത്ഥിസാക്ഷി ഇങ്ങനെ വിവരിച്ചു: “ഞങ്ങൾ ഒഷിമാ വിട്ടപ്പോൾ ഞങ്ങൾ എങ്ങോട്ടാണു പോകുന്നതെന്ന് ഞങ്ങൾക്കുതന്നെ അറിയാൻ പാടില്ലായിരുന്നു. എന്നിരുന്നാലും ഞങ്ങൾ കപ്പലിൽനിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾ ‘യഹോവയുടെ സാക്ഷികൾ’ എന്ന ഒരു എഴുത്തു കണ്ടു. ഞങ്ങൾ എത്ര അതിശയിച്ചു പോയെന്നും എത്രയധികം മതിപ്പുള്ളവരായെന്നും സങ്കൽപ്പിക്കുക! ഞങ്ങളെ സ്വീകരിക്കാൻ കടൽപ്പാലത്തിൽ എത്തിയ ഞങ്ങളുടെ സഹോദരൻമാരെ കണ്ടപ്പോൾ ആശ്വാസമനുഭവപ്പെട്ട എന്റെ ഭാര്യയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
“ഞങ്ങൾ കോറ്റോവാർഡിലെ സ്പോർട്ട്സ് ഹാളിൽ പാർപ്പുറപ്പിക്കുകയും നകാമുറാ സഹോദരനെ ഫോണിൽ വിളിക്കുകയും ചെയ്തയുടനെ ബ്രാഞ്ച് പ്രതിനിധികൾ ഞങ്ങളെ പ്രോൽസാഹിപ്പിക്കാൻ എത്തി. ഇത് യഥാർത്ഥമായി ഞങ്ങളിൽ മതിപ്പുളവാക്കി. ഞങ്ങൾക്ക് വിലമതിപ്പു പ്രകടമാക്കാൻ വാക്കുകൾ കിട്ടിയില്ല.”
ആ വാരത്തിൽ ദുരിതാശ്വാസക്കമ്മറ്റിയംഗങ്ങൾ സാക്ഷികളെ താമസിപ്പിച്ചിരുന്ന എല്ലാ അഭയകേന്ദ്രങ്ങളും സന്ദർശിക്കുകയും സഹവിശ്വാസികളുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അഭയാർത്ഥികളായ സാക്ഷികളെ തദ്ദേശ സഭകൾ നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. ചില ബൈബിൾ വിദ്യാർത്ഥികൾ സ്ഥലത്തെ സാക്ഷികളുടെ വീട്ടിലേക്ക് എല്ലാ ദിവസവും ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടു. ഈ വിപത്തിനു മുൻപ് തങ്ങൾക്ക് പരിചയമില്ലാഞ്ഞ സാക്ഷികളാലുള്ള ഈ ദയാപ്രവർത്തനങ്ങളെ അവർ വിലമതിച്ചു.
ഉചിതമായ മുന്നറിയിപ്പുകൾ കൊടുക്കുകയും ജനങ്ങൾ അവ അനുസരിക്കുകയും ചെയ്തതുകൊണ്ട് ഈ ഒഴിപ്പിക്കൽ വിജയപ്രദമായിരുന്നു. എന്നാൽ സകല മനുഷ്യവർഗ്ഗവും അതീവ വേഗതയോടെ വരുന്ന ഒരു വളരെ വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. ഈ അപകടത്തെ എങ്ങനെ ഒഴിഞ്ഞു പോകാമെന്നും തങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാമെന്നും കാണിച്ചുകൊണ്ട് ആളുകൾക്ക് ഇപ്പോൾ മുന്നറിയിപ്പു കൊടുക്കപ്പെടുന്നു. നിങ്ങൾ ഈ മുന്നറിയിപ്പ് അനുസരിക്കുമോ? (g87 7/8)
[7-ാം പേജിലെ ചിത്രം]
ജിറോ നിഷിമുറാ സഹവിശ്വാസികളുടെ അവസ്ഥ അന്വേഷിക്കുന്നുa
[അടിക്കുറിപ്പുകൾ]
a യഹോവയുടെ ഈ അതിപ്രിയങ്കരനായ സാക്ഷി 1987 ജനുവരിയിൽ മരിച്ചു
[8-ാം പേജിലെ ചിത്രങ്ങൾ]
മിറ്റ്സുവോ ഷിവോസാക്കി ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നു
അനേകം അഭയാർത്ഥികൾ തണുപ്പുള്ള ജിംനേഷ്യം തറകളിൽ കിടന്നുറങ്ങി