പ്രപഞ്ചം—സൃഷ്ടിയോ യാദൃച്ഛിക സംഭവമോ?
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതോ യാദൃച്ഛികമായി ഉണ്ടായതോ എന്ന ഇന്നും തുടരുന്ന തർക്കത്തിൽ ഗ്രെയിററ് ബ്രിട്ടനിലെ ന്യൂക്കാസ്സിൽ യൂണിവേഴ്സിററിയിൽ സൈദ്ധാന്തിക ഭൗമശാസ്ത്ര പ്രൊഫസ്സറായ പോൾ ഡേവീസിന്റെ ദൈവവും പുതിയ ഭൗതിക ശാസ്ത്രവും (ഇംഗ്ളിഷ്) എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ വളരെ ചിന്തോദ്ദീപകങ്ങളാണ്:
“പ്രപഞ്ചം വെറുമൊരു യാദൃച്ഛിക സംഭവത്തിന്റെ ഫലമാണെങ്കിൽ അതിലെന്തെങ്കിലും ക്രമം ഉണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെ വിരളമാണ്. . . . വാസ്തവമങ്ങനെയല്ലാതിരിക്കെ പ്രപഞ്ചത്തിന്റെ യഥാർത്ഥ അവസ്ഥ ലഭ്യമായ നിരവധി വിവിധ അവസ്ഥകളിൽ നിന്ന് ‘തെരഞ്ഞെടുക്കപ്പെട്ട’താണ് എന്ന നിഗമനത്തിലെത്താതിരിക്കാൻ കഴിയുകയില്ല—അതിന്റെ അനന്തസൂക്ഷ്മമായ ഒരംശം മാത്രമാണ് പൂർണ്ണമായും കുഴഞ്ഞ അവസ്ഥയിലായിരിക്കുന്നത്—എന്ന് തോന്നുന്നു. ഒട്ടുംതന്നെ സാദ്ധ്യതയില്ലാത്ത അത്തരമൊരു അവസ്ഥ തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിൽ തീർച്ചയായും അതു ‘തെരഞ്ഞെടുക്കാൻ’ ഒരു തെരഞ്ഞെടുപ്പുകാരനോ രൂപസംവിധായകനോ ഉണ്ടായിരിക്കേണ്ടിയിരുന്നു.”
വാസ്തവത്തിൽ ഒരു കെട്ടിടം പണിക്കാരൻ ഒരു രൂപമാതൃകയും തന്റെ ഉദ്ദേശ്യത്തിനു ഉതകുന്ന എന്തെങ്കിലും പണിയാൻ വേണ്ട സാധനങ്ങളും തെരഞ്ഞെടുക്കുന്നതുപോലെ യഹോവയെന്നു പേരുള്ള സർവ്വ ശക്തനായ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. (സങ്കീർത്തനം 83:18; വെളിപ്പാട് 4:11) വാസ്തവത്തിൽ പ്രൊഫസർ ഡേവീസിന്റെ നിഗമനം എബ്രായർ 3:4-ലെ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു: “എല്ലാം നിർമ്മിച്ചവൻ ദൈവം തന്നെ.” (g88 3/8)
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photos