അന്ത്യനാളുകൾ ‘രാജ്യങ്ങൾ രാജ്യങ്ങൾക്കെതിരെ’
“1914 മുതൽ 1918 വരെ നടന്ന ജനതകളുടെ പോരാട്ടം ‘വേറെ ഏതോ യുദ്ധത്തിന്റെ വിരസമായ കിംവദന്തി’ ആയിരുന്നില്ല. ആ പോരാട്ടം ഒരു പുതിയ യുദ്ധവ്യാപ്തി, മനുഷ്യവർഗ്ഗത്തിന്റെ അനുഭവത്തിലെ ആദ്യത്തെ സമഗ്രയുദ്ധം, ആനയിച്ചു. അതിന്റെ ദൈർഘ്യവും തീവ്രതയും തോതും മുമ്പ് അറിയപ്പെട്ടിരുന്നതോ പൊതുവേ പ്രതീക്ഷിക്കപ്പെട്ടതോ ആയ ഏതിനെക്കാളും കവിഞ്ഞു. ബഹുജനയുദ്ധത്തിന്റെ നാൾ ആഗതമായിക്കഴിഞ്ഞിരുന്നു.”—ബേണാഡോട്ട് ഈ. ഷിമിററും ഹാരോൾഡ് സി. വെഡലറും രചിച്ച ലോകം ഉരുക്കുമൂശയിൽ
ലാ ഗ്രാൻഡേ ഗറേയിൽ, മഹായുദ്ധത്തിൽ, പട്ടുപോയവർക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന സ്മാരകങ്ങൾ ഫ്രാൻസിൽ ഇന്നുവരെയും കാണാൻ കഴിയത്തക്കവണ്ണം 1914-18-ലെ യുദ്ധം നാശത്തിലും ജീവഹാനിയിലും അത്ര വലുതായിരുന്നു. അമേരിക്കൻ എഴുത്തുകാരനായ ഏണെസ്ററ് ഹെമിംഗ്വേ അതിനെ പിന്നീട് “ഭൂമിയിൽ നടന്നിട്ടുള്ളതിലേക്കും അത്യന്തം ബൃഹത്തും ദാരുണവും തെററായി നയിക്കപ്പെട്ടതുമായ കശാപ്പ്” എന്നു വിളിച്ചു. ലോകം രണ്ടാം ലോകമഹായുദ്ധത്താൽ (1939-45) നശിപ്പിക്കപ്പെട്ടപ്പോൾ മഹായുദ്ധം ഒന്നാം ലോകമഹായുദ്ധം എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധം അനേകം വിധങ്ങളിൽ മുൻ യുദ്ധങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. ദശലക്ഷക്കണക്കിന് പടയാളികളടങ്ങുന്ന സൈന്യങ്ങൾ പശ്ചിമയൂറോപ്പിലെ വയലുകളിലും വനങ്ങളിലും അന്യോന്യം സംഹരിച്ചു. യന്ത്രത്തോക്കുകൾ നീങ്ങിക്കൊണ്ടിരിക്കുന്ന കാലാൾപടയുടെ വലിയ വിഭാഗങ്ങളെ അരിഞ്ഞുവീഴ്ത്തി ആധിപത്യം പുലർത്തി. ഗ്വൈനെ ഡയർ യുദ്ധം എന്ന തന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നപ്രകാരം: “[യുദ്ധം തുടങ്ങിയശേഷം] രണ്ടു മാസത്തിനകം പത്തുലക്ഷത്തിലധികം പേർ മരിച്ചു . . . യന്ത്രായുധങ്ങൾ—സത്വരം വെടിവെക്കുന്ന പീരങ്കികളും യന്ത്രത്തോക്കുകളും മിനിററിൽ അറുനൂറു വെടിയുണ്ടകൾ വീതം പായിച്ചുകൊണ്ടിരുന്നു. അവ വായുവിനെ മാരകമായ ഉരുക്കുമഴകൊണ്ടു നിറച്ചു.” ററാങ്കുകളും അന്തർവാഹിനികളും വിമാനങ്ങളും ചിന്തയെയും നയങ്ങളെയും മാററിമറിച്ചു. ഇപ്പോൾ മരണം ആകാശത്തുനിന്നു പൊഴിയുകയും വെള്ളങ്ങളിൽനിന്ന് ഉയരുകയുമായിരുന്നു.
കിടങ്ങുയുദ്ധത്തിനു പുറമെ വിഷവാതകത്തിന്റെ ഉപയോഗവും മനുഷ്യരെ സഹനത്തിന്റെയും യാതനയുടെയും അധഃപതനത്തിന്റെയും നെല്ലിപ്പലകയിലെത്തിച്ചു. മഹായുദ്ധം മറെറാരു വിധത്തിലും വ്യത്യസ്തമായിരുന്നു: “തടവുകാരുടെ എണ്ണം ദശലക്ഷങ്ങളിലെത്തിയതും (മൊത്തം 84,00,000) അവരെ ദീർഘകാലഘട്ടങ്ങളിൽ തടവിൽ കിടത്തിയതുമായ ആദ്യത്തെ യുദ്ധം ഇതായിരുന്നു. (ലോകം ഉരുക്കുമൂശയിൽ) പ്രതിരോധായുധനിർമ്മാണത്തിലോ ആക്രമണത്തിന്റെയും യുദ്ധത്തിന്റെയും ഇരകളായോ മുഴുപൗരൻമാരും ഫലത്തിൽ ഉൾപ്പെട്ടിരുന്ന ആദ്യയുദ്ധവും ഇതായിരുന്നു.
യഹോവയുടെ സാക്ഷികൾ അന്ന് 1914-ൽ ആ ഭയങ്കരയുദ്ധത്തിൽ യേശുവിന്റെ വിധിനിർണ്ണായകപ്രവചനങ്ങളുടെ നിവൃത്തിയുടെ തുടക്കം കണ്ടു. എന്നാൽ അതിലും കടുത്തത് വരാനിരിക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധം—അസാധാരണ നശീകരണശക്തി
ഒരു മാനുഷികനിലപാടിൽപോലും ഇത് അന്ത്യനാളുകളായിരിക്കാമെന്നുള്ളതിന്റെ മറെറാരു തെളിവ് മമനുഷ്യന്റെ സ്വവിനാശകശക്തിയാണ്. ഡോ. ബേണാഡ് ലൗൺ തന്റെ നൊബേൽ പീസ് പ്രൈസ് പ്രസംഗത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “രണ്ടാം ലോകമഹായുദ്ധം സമഗ്രയുദ്ധത്തെ അവതരിപ്പിച്ചു—തത്വരഹിതമായ രീതിയും അപരിമിതമായ അക്രമവും വിവേചനാരഹിതമായ ഇരകളും. ആഷ്വിററ്സിലെ വിഷവാതക അടുപ്പുകളും ഹിറോഷിമായിലെയും നാഗസാക്കിയിലെയും ആണവ ഭസ്മീകരണവും മനുഷ്യമൃഗീയതയുടെ ചരിത്രത്തിൽ കുറേക്കൂടെ ഇരുണ്ട ഒരു അദ്ധ്യായം എഴുതിച്ചേർത്തു.”
ഈ ഭയാനകമായ അനുഭവത്തിൽനിന്ന് മനുഷ്യവർഗ്ഗം സഹാനുഭൂതിയും കരുണയും പഠിച്ചോ? അദ്ദേഹം തുടരുന്നു: “5 കോടിയാളുകളെ [ബ്രിട്ടനിലെയോ ഫ്രാൻസിലെയോ ഇററലിയിലെയോ മൊത്തം ജനസംഖ്യയോട് മിക്കവാറും സമം] മരിച്ചവരായി വിട്ട നീണ്ട യാതന കിരാതത്വം നിർത്തി ഒരു യുദ്ധവിരാമത്തിന് നിലനിൽക്കുന്ന അടിസ്ഥാനം പ്രദാനംചെയ്തില്ല. മറിച്ച്, അനേകായിരം രണ്ടാം ലോകമഹായുദ്ധങ്ങൾ വരുത്തിക്കൂട്ടാൻ കഴിവുള്ള വർഗ്ഗനാശക ആയുധങ്ങൾസഹിതം ആയുധപ്പുരകൾ വികസിച്ചുതുടങ്ങുകയാണുണ്ടായത്.—ഇററാലിക്സ് ഞങ്ങളുടേത്.
ഇതുസംബന്ധിച്ചു സംശയമില്ല, ‘ജനത ജനതക്കെതിരെയും രാജ്യം രാജ്യത്തിനെതിരെയും’ നിലകൊള്ളുന്നത് നാം കണ്ടിരിക്കുന്നു. വെളിപ്പാടിലെ തീനിറമുള്ള കുതിരയുടെ സവാരിക്കാരൻ ഭൂമിയിലാസകലം സംഹാരം വിതച്ചിരിക്കുന്നു. (മത്തായി 24:7; വെളിപ്പാട് 6:4) എന്നാൽ നൂക്ലിയർ ആയുധങ്ങളുടെ കണ്ടുപിടുത്തവും വികസിപ്പിക്കലും നമ്മുടെ “അന്ത്യനാളുകളി”ലേക്ക് കൂടുതലായി എന്തർത്ഥമാക്കും?—2 തിമൊഥെയോസ് 3:1. (g88 4/1)
[6-ാം പേജിലെ ചതുരം/ചിത്രം]
“കഴിഞ്ഞ രണ്ടു നൂററാണ്ടുകളോടു താരതമ്യപ്പെടുത്തുമ്പോൾ 20-ാം നൂററാണ്ട് അക്രമത്തിന്റെ ഉയർന്ന തോതിനാൽ അടയാളപ്പെടുത്തപ്പെട്ടിരുന്നു. . . .20-ാം നൂററാണ്ട് ഇപ്പോൾത്തന്നെ 237 യുദ്ധങ്ങൾ, അതായത്, വർഷത്തിൽ 1,000മോ അധികമോ മരണത്തിൽ കലാശിച്ച പോരാട്ടങ്ങൾ രേഖപ്പെടുത്തുന്നു.”
“കൂടുതൽ യുദ്ധങ്ങൾ ഉണ്ടെന്നുമാത്രമല്ല, അവയുടെ നശീകരണപ്രാപ്തിയും വർദ്ധിച്ചിരിക്കുന്നു. ഇരുപതാം നൂററാണ്ടിലെ യുദ്ധങ്ങൾ ഇതുവരെ 99 ദശലക്ഷം പേരെ കൊന്നൊടുക്കിയിരിക്കുന്നു, 19-ാം നൂററാണ്ടിലേതിന്റെ 12 ഇരട്ടിയും 18-ാം നൂററാണ്ടിലേതിന്റെ 22 ഇരട്ടിയും. . . . കഴിഞ്ഞ നൂററാണ്ടിൽ പത്തുലക്ഷത്തിൽ കൂടുതൽ മരണം സംഭവിച്ച രണ്ടു യുദ്ധങ്ങൾ നടന്നു; ഈ നൂററാണ്ടിൽ അത്തരം 13 യുദ്ധങ്ങൾ നടന്നു.”—രൂത്ത് ലിഗർ സിവാർഡ് രചിച്ച ലോക സൈനിക സാമൂഹികചെലവുകൾ, 1986.
[കടപ്പാട്]
U.S. Army photo