കൈ ‘അത്യന്തം വിദഗ്ദ്ധമായ അവയവം’
അത് ഒരു ആപത്തായിരുന്നു. ഒരു ബാലിക ആശുപത്രിയുടെ പ്രവേശനകവാടത്തിങ്കൽ കിടക്കുകയാണ്, ഒരു മോട്ടോർസൈക്കിളപകടത്തിൽ അവളുടെ വലതുകാലിലെ രക്തധമനി മുറിഞ്ഞുപോയി. മുറിവിൽനിന്ന് ചാടിയ രക്തം നിർത്തുന്നതിന് യാതൊരു ശസ്ത്രക്രിയോപകരണങ്ങളും അപ്പോൾ കൈവശമില്ലായിരുന്നു. ഡോക്ടർക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു?
“ഞാൻ എന്റെ കൈ ഒരു ക്ലാമ്പ് ആയി ഉപയോഗിച്ചു, എനിക്കു കഴിയുന്നതുപോലെ തള്ളവിരലുകൊണ്ടും ചൂണ്ടുവിരലുകൊണ്ടും ഞാൻ ധമനി ഞെക്കിപ്പിടിച്ചു. ഒടുവിൽ ലഭ്യമായിരുന്ന ഒരു ചരടിന്റെ കഷണം ധമനിയിൽ ചുററിക്കെട്ടി. രക്തപ്രവാഹം നിലച്ചു. . . . ആ അടിയന്തിരതയെ അത്ര പെട്ടെന്നും ഫലപ്രദമായും കൈകൾക്കുമാത്രമേ കൈകാര്യംചെയ്യാൻ കഴിയുമായിരുന്നുള്ള. ഒരു ശസ്ത്രക്രിയയുടെ സമയത്ത് ശരിയായി സ്ഥാനത്തു വെക്കപ്പെട്ട വിരലാണ് തങ്ങളുടെ ജീവനെ രക്ഷിച്ചതെന്ന് . . . ഒരിക്കലും തിരിച്ചറിയുന്നില്ല”, പ്രൊഫസ്സർ നേപ്പിയർ കൈകൾ എന്ന തന്റെ പുസ്തകത്തിൽ അനുസ്മരിക്കുകയാണ്.
തള്ളവിരലിന്റെ സാഡിൽ ജോയിൻറ് ഇല്ലായിരുന്നെങ്കിൽ ഇതുപോലുള്ള പ്രവർത്തനങ്ങൾ അസാദ്ധ്യമായിരിക്കുമായിരുന്നു. (ചിത്രം കാണുക.) അതിന്റെ രൂപകൽപ്പന തോളിന്റെ ബോൾ ആൻഡ് സോക്കററ് ജോയിൻറിനെപ്പോലെതന്നെയുള്ള ചലനം അനുവദിക്കുന്നുണ്ട്, എന്നാൽ അതിൽനിന്നു വ്യത്യസ്തമായി സാഡിൽ ജോയിൻറിന് ചുററുപാടുമുള്ള മാംസപേശികളുടെ പിണ്ഡത്തിൽനിന്നുള്ള താങ്ങ് ആവശ്യമായിരിക്കുന്നില്ല.
നിങ്ങളുടെ തള്ളവിരലുപയോഗിക്കാതെ ഒരു ചെറിയ വസ്തു പെറുക്കിയെടുക്കാനോ ഈ മാസികയുടെ പേജുകൾ മറിക്കാൻ പോലുമോ ശ്രമിക്കുക. ഒരു സൗത്താഫ്രിക്കൻ ഡോക്ടർ ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ പരുക്കേററ ധാരാളം തള്ളവിരലുകളിൽ തടിത്തുണ്ടുകൾ വെച്ചുകെട്ടി ശരിയാക്കിയിട്ടുണ്ട്. രോഗികൾ തിരിച്ചുവരുമ്പോൾ തങ്ങളുടെ തള്ളവിരൽ തങ്ങൾക്കെത്ര ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് അവർ സാധാരണയായി എന്നോടു പറയുന്നു.”
എതിരെ പിടിക്കാവുന്ന തള്ളവിരലോടുകൂടിയ മനുഷ്യകൈ ശ്രദ്ധേയമാം വിധം ഉപയോഗക്ഷമമായ ഒരു പണിയായുധമാണ്. കൈ ഇല്ലെങ്കിൽ നിങ്ങൾ എങ്ങനെ ഒരു എഴുത്തെഴുതും, ഒരു ഫോട്ടോയെടുക്കും, ഒരു ആണി അടിക്കും, ഒരു റെറലഫോൺ ഉപയോഗിക്കും, അല്ലെങ്കിൽ ഒരു സൂചിയിൽ നൂൽ കോർക്കും? കൈയുടെ സഹായത്താൽ പീയാനോവായനക്കാർ വിശിഷ്ട സംഗീതങ്ങൾ ആലപിക്കുന്നു, ചിത്രകാരൻമാർ മനോഹരങ്ങളായ ചിത്രങ്ങൾ വരക്കുന്നു, ശസ്ത്രക്രിയാവിദഗ്ദ്ധർ സൂക്ഷ്മങ്ങളായ ശസ്ത്രക്രിയകൾ നടത്തുന്നു. “നീളം കുറഞ്ഞ തള്ളവിരലുകളും നീണ്ട വിരലുകളുമുള്ള വാലില്ലാക്കുരങ്ങുകൾ സൂക്ഷ്മങ്ങളായ കരവിരുതിനോടുള്ള ബന്ധത്തിൽ അസൗകര്യമനുഭവിക്കുന്നു” എന്ന് ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ പ്രസ്താവിക്കുന്നു.
ഒരു മമനുഷ്യന്റെ കൈയും ഒരു വാലില്ലാക്കുരങ്ങിന്റെ കൈയും തമ്മിൽ മറെറാരു പ്രധാന വ്യത്യാസമുണ്ട്. മനുഷ്യതലച്ചോറിലെ മോട്ടോർ കോർട്ടെക്സിന്റെ ഏതാണ്ട് നാലിലൊന്ന് നിങ്ങളുടെ കൈകളുടെ മാംസപേശികൾക്കുവേണ്ടി വിനിയോഗിക്കപ്പെടുകയാണ്. മനുഷ്യ മോട്ടോർ കോർട്ടക്സ് “കീഴ്ത്തര ജന്തുക്കളുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്” അത് “അത്യന്തം വിദഗ്ദ്ധമായ കൈവേലകൾ നിർവഹിക്കാൻ കൈയും വിരലുകളും തള്ളവിരലും ഉപയോഗിക്കുന്നതിന് അസാധാരണപ്രാപ്തി സാദ്ധ്യമാക്കുന്നു” എന്ന് പ്രൊഫസ്സർ ഗൈററന്റെ റെറക്സ്ററബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി വിശദീകരിക്കുന്നു.
കൂടാതെ, ന്യൂറോ സർജൻസ് മനുഷ്യതലച്ചോറിലെ മറെറാരു ഭാഗം കണ്ടുപിടിച്ചിട്ടുണ്ട്, അവർ അതിനെ “കരവിരുതുകൾക്കുള്ള പ്രദേശം” എന്നാണ് വിളിക്കുന്നത്. വിദഗ്ദ്ധകരങ്ങൾക്ക് സംവേദ–ഗ്രാഹികളാവശ്യമാണ്. മമനുഷ്യന്റെ കൈയിൽ, വിശേഷിച്ച് തള്ളവിരലിൽ ഈ ചെറിയ നാഡിത്തലപ്പുകൾ ധാരാളമുണ്ട്. ഉണരുക! കൂടിക്കാഴ്ച നടത്തിയ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “ആളുകൾക്ക് അവരുടെ തള്ളവിരലിന്റെ അററത്തുനിന്ന് അല്പമെങ്കിലും സംവേദനം നഷ്ടപ്പെടുമ്പോൾ പിരി പോലെയുള്ള ചെറിയ വസ്തുക്കൾ സ്ഥാനത്ത് ഉറപ്പിക്കുന്നത് പ്രയാസമാണെന്ന് അവർ കണ്ടെത്തുന്നു.” കൂരിരുട്ടിൽപോലും ശരിയായ സ്ഥാനത്തേക്ക് നിങ്ങളുടെ കൈകളെ നീക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന സംവേദ–ഗ്രാഹികൾ നിങ്ങളുടെ കൈകൾക്കുണ്ട്. അങ്ങനെ, രാത്രിയിൽ കിടക്കയിൽ കിടക്കവേ നിങ്ങളുടെ മുഖത്തു കുത്താതെ നിങ്ങൾക്ക് നിങ്ങളുടെ മൂക്ക് ചൊറിയാൻ കഴിയും.
ഒരു ഗ്ലാസ് വെള്ളത്തിനായി കൈനീട്ടുന്നതുപോലുള്ള ഒരു ലളിത പ്രവൃത്തി പോലും അതിശയകരമാണ്. നിങ്ങളുടെ പിടി വളരെ ശക്തമാണെങ്കിൽ നിങ്ങൾ അതു പൊട്ടിക്കുകയും കൈമുറിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ പിടി തീരെ ദുർബലമാണെങ്കിൽ നിങ്ങൾ ഗ്ലാസ് താഴെയിട്ടേക്കാം. കൃത്യമായ സമ്മർദ്ദത്തോടെ അതു പിടിക്കാൻ നിങ്ങൾക്കു സാധിക്കുന്നതെങ്ങനെയാണ്? നിങ്ങളുടെ കൈയിലെ സമ്മർദ്ദഗ്രാഹികൾ നിങ്ങളുടെ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കുന്നു, അത് നിങ്ങളുടെ നീട്ടിയ ഭുജത്തിലേയും കൈയിലേയും മാംസപേശികളിലേക്ക് ഉചിതമായ നിർദ്ദേശങ്ങളയക്കുന്നു.
പെട്ടെന്നുതന്നെ, നിങ്ങൾ നോക്കേണ്ടതില്ലാതെ തന്നെ ഗ്ലാസ് നിങ്ങളുടെ ചുണ്ടുകൾക്കെതിരെ നിശ്ചലമായി നിൽക്കുന്നു. അതേസമയം, നിങ്ങളുടെ ശ്രദ്ധ ഒരു ടെലിവിഷൻ പരിപാടിയിലോ സുഹൃത്തുക്കളുമായുള്ള ഒരു സംഭാഷണത്തിലോ പതിഞ്ഞിരിക്കുകയായിരിക്കും. “മുഖത്തിടിക്കാതെ ഗ്ലാസ് ചുണ്ടുകളിലേക്ക് ഉയർത്തപ്പെടുന്നുവെന്ന വസ്തുത നീട്ടപ്പെട്ട കൈയുടെ ഭാരംതൂക്കാനുള്ള വിദഗ്ദ്ധപ്രാപ്തിക്ക് ബഹുമതിയാണ്” എന്ന് ദിബോഡി ഇൻ ക്വെസ്ററൻ എന്ന തന്റെ പുസ്തകത്തിൽ ഡോക്ടർ മില്ലർ പറയുന്നു. “ഗ്ലാസിന്റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഗ്ലാസ് വായ്ക്കൽ നിൽക്കുന്നുവെന്ന വസ്തുത എത്ര കൃത്യമായി ആ വാർത്ത സമയോചിതമാക്കപ്പെടുന്നു എന്ന് പ്രകടമാക്കുന്നു.”
മനുഷ്യകരം ചിന്തകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് അതിശയമല്ല! “മറെറാരു തെളിവുമില്ലാത്തപ്പോൾ തള്ളവിരൽ മാത്രം എന്നെ ദൈവത്തിന്റെ അസ്തിത്വത്തെ ബോദ്ധ്യപ്പെടുത്തും” എന്ന് സുപ്രസിദ്ധശാസ്ത്രജ്ഞനായ സർ ഐസക്ക് ന്യൂട്ടൻ എഴുതി. “നമുക്ക് മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ കഴിയും, എന്നാൽ നമ്മുടെ യന്ത്രപരവും ഇലക്ട്രോണികവുമായ സകല വൈദഗ്ദ്ധ്യവുമുണ്ടെങ്കിലും നമുക്ക് സ്പർശിക്കാനും മാടിവിളിക്കാനും കഴിയുന്ന ഒരു കൃത്രിമ ചൂണ്ടുവിരൽ പുനരുൽപ്പാദിപ്പിക്കാൻ കഴികയില്ല” എന്ന് പ്രൊഫസ്സർ നേപ്പിയർ പറയുന്നു. മമനുഷ്യന്റെ കൈ ഒരുപക്ഷേ “അതിവിദഗ്ദ്ധമായ ജീവശാസ്ത്രാവയവ”വും “മനുഷ്യനെ മറെറല്ലാ പൂർവജീവികളിൽനിന്നും വ്യത്യസ്തനാക്കുന്ന” ഒന്നുമാണെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പ്രസ്താവിക്കുന്നു. (g88 6/8)
[5-ാം പേജിലെ ചിത്രങ്ങൾ]
തള്ളവിരലിന്റെ സാഡിൽജോയിൻറ് വിരലുകളുടെ അനുയോജ്യ സന്ധികളോടുള്ള താരതമ്യത്തിൽ അനുപമമാണ്
[6-ാം പേജിലെ ചിത്രങ്ങൾ]
എതിരെ നിർത്താവുന്ന തള്ളവിരലോടുകൂടിയ മനുഷ്യകരം ശ്രദ്ധേയമാം വിധം ഉപയോഗക്ഷമമായ ഒരു പണിയായുധമാകുന്നു
[6-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ കൈയിലെയും ഭുജത്തിലെയും സംവേദ–ഗ്രാഹികൾ സങ്കീർണ്ണപ്രവർത്തനങ്ങളെ സമന്വയിപ്പിക്കാൻ നിങ്ങളുടെ തലച്ചോറിനെ പ്രാപ്തമാക്കുന്നു