പുതിയ എയിഡ്സ് അപകടങ്ങൾ?
ഒരുപക്ഷേ 1 കോടിക്കും 2 കോടിക്കും ഇടയിൽ ആളുകൾക്ക് ഇപ്പോൾ എയിഡ്സ് വൈറസുണ്ട്. ബ്രിട്ടീഷ് കൊളംബിയാ എന്ന കനേഡിയൻ പ്രോവിൻസിൽ കണക്കാക്കപ്പെട്ട പ്രകാരം 10,000 മുതൽ 20,000 വരെ ആളുകൾക്ക് രോഗബാധയുണ്ട്. രോഗബാധ ഇനിയും വ്യാപകമാകുന്നതിനെക്കുറിച്ച് അധികാരികൾ വ്യാകുലപ്പെടുകയാണ്. അതുകൊണ്ട് ബ്രി. കൊ. യിലെ ആരോഗ്യ മന്ത്രാലയം അടുത്ത കാലത്ത് ഒരു ലഘുപത്രിക തയ്യാറാക്കി. അതു പറയുംപ്രകാരം അത് “എയിഡ്സിനെക്കുറിച്ചുള്ള ഏററവും ഒടുവിലത്തെ യഥാർത്ഥ വിവരങ്ങൾ നൽകുന്നു.”
രോഗബാധയുള്ള പങ്കാളികളുമായി ലൈംഗികതയിലേർപ്പെടുന്നതിനും രോഗബാധയുള്ള ഒരാൾ ഉപയോഗിച്ച ഒരു സൂചിയോ സിറിഞ്ചോ ഉപയോഗിക്കുന്നതിനും എതിരായി മിക്കപ്പോഴും കേൾക്കുന്ന മുന്നറിയിപ്പുകൾ ലഘുപത്രിക ആവർത്തിക്കുന്നു. എന്നിരുന്നാലും വൈറസ് രക്തത്തിലാകയാൽ ത്വക്കിൽ ദ്വാരമുണ്ടാക്കുന്ന മററ് ഉപകരണങ്ങളിൽനിന്നും പ്രത്യേക അപകടസാദ്ധ്യതയുണ്ട്. ദൃഷ്ടാന്തമായി, കാതുകുത്താനും പച്ച കുത്താനും അക്യൂപംങ്ചറിനും ഉപയോഗിക്കുന്ന ഉപകരണം രോഗബാധക്കിടയാക്കാൻ സാദ്ധ്യതയുള്ളതാണെന്ന് ലഘുപത്രിക പറയുന്നു. “രോഗബാധയുള്ള ഒരാളുടെ റേസറോ ററൂത്ത് ബ്രഷോ ഉപയോഗിക്കുന്നതും അപകടകരമാണ്,” ലഘുപത്രിക കൂട്ടിച്ചേർക്കുന്നു. (g88 6/22)