ആർക്കാണ് അപകട സാദ്ധ്യതയുള്ളത്?
എയ്ഡ്സ് വൈറസ് എവിടെനിന്നു വന്നു? യൂറോപ്പിലെയും അമേരിക്കയിലെയും വൈദ്യശാസ്ത്രവൃത്തങ്ങളിലെ അഭിപ്രായം അതിന്റെ ഉത്ഭവം സെൻട്രൽ ആഫ്രിക്കാ ആണെന്നാണ്. ആഫ്രിക്കൻ പച്ചക്കുരങ്ങ് സമാനമായ വൈറസ് വഹിക്കുന്നു. മനുഷ്യർക്ക് രോഗബാധിത കുരങ്ങൻമാരുമായുള്ള അടുത്ത സമ്പർക്കത്തിൽനിന്ന് വൈറസ് മനുഷ്യരിൽ കടന്നുവെന്ന് വിചാരിക്കപ്പെടുന്നു.
എന്നാൽ ഐക്യനാടുകളിലാണ് എയ്ഡ്സ് ഇരകൾ ആദ്യം തിരിച്ചറിയപ്പെട്ടത്. വൈറസ് അവരിൽ എത്തിയതെങ്ങനെയെന്ന് സങ്കൽപ്പിക്കപ്പെടുന്നു? ജനാഭിപ്രായപ്രകാരം ഹെയ്റ്റിവഴി. 1970 കളുടെ മദ്ധ്യത്തിലെ ഒരു സാംസ്ക്കാരിക വിനിമയ പരിപാടിക്കാലത്ത് അനേകം ഹെയ്റ്റിക്കാർ ആഫ്രിക്കാ സന്ദർശിച്ചു. പിന്നീട്, ഹെയ്റ്റിയിൽ അവധിക്കാലം ചെലവഴിക്കവേ രോഗബാധയുണ്ടായ സ്വവർഗ്ഗസംഭോഗികൾ എയ്ഡ്സ് ന്യൂയോർക്കിലെത്തിച്ചു.
എന്നിരുന്നാലും ആഫ്രിക്കക്കാർ അങ്ങനെയുള്ള സിദ്ധാന്തങ്ങളെ ശക്തിയുക്തം എതിർക്കുകയാണ്. ഒരു “പ്രചാരണ തന്ത്രം” എന്നാണവർ അതിനെ വിളിക്കുന്നത് ഒരു ആഫ്രിക്കൻ വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായ ഡോ. മി. എ. ഓറിൻഡാ ലോകത്തെമ്പാടും നിന്നുള്ള റ്റൂറിസ്റ്റ് ആഫ്രിക്കയിൽ എയ്ഡ്സ് അവതരിപ്പിച്ചുവെന്ന് സൂചിപ്പിക്കുന്നു. എയ്ഡ്സ് വൈറസ് എവിടെ നിന്നാണ് വന്നതെന്ന് ആർക്കും തിട്ടമില്ലെന്ന് സമ്മതിക്കുന്നു.
എങ്ങനെയായാലും, ഈ മാരകമായ രോഗം പല വർഷങ്ങളിൽ ഐക്യനാടുകളിൽ നിശ്ശബ്ദമായി മാരകമായി തങ്ങിനിൽക്കുകയും വർദ്ധമാനമായി പെരുകുകയും ചെയ്തു. ഒടുവിൽ ചുരുക്കം ചില വർഷങ്ങൾക്കു മുമ്പു മാത്രം തിരിച്ചറിഞ്ഞപ്പോൾ അത് പെട്ടെന്ന് ഒരു ലോകാരോഗ്യ വിപത്തായിത്തീർന്നു.
അപകടത്തിൽ സ്ഥിതിചെയ്യുന്നവർ
വിശേഷിച്ച് രക്തം, ശുക്ലം എന്നിങ്ങനെയുള്ള ശരീരദ്രാവകങ്ങൾ കൈമാറുന്നതുവഴിയാണ് എയ്ഡ്സ് പരക്കുന്നത്. അങ്ങനെ എയ്ഡ്സ് വൈറസ് ബാധിച്ചിട്ടുള്ള ഒരാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ആരും അപകടത്തിലാണ്. സ്വവർഗ്ഗസംഭോഗികളുടെ ലൈംഗികനടപടികൾ അവരെ വിശേഷാൽ വശഗരാക്കുന്നു. തീർച്ചയായും, ഐക്യനാടുകളിലെ എയ്ഡ്സ് ഇരകളിൽ 70-ലധികം ശതമാനവും പുരുഷസ്വവർഗ്ഗസംഭോഗികളാണ്, ഇത് ചിലർ ഇതിനെ ഒരു ദുരാചാരരോഗമെന്ന് വിളിക്കാനിടയാക്കിയിരിക്കുന്നു.
അങ്ങനെയിരിക്കെ, 1982-ൽ സ്വവർഗ്ഗസംഭോഗിയല്ലാഞ്ഞ ഒരു എയ്ഡ്സ് രോഗി ഉണ്ടായി. അയാൾ മയക്കുമരുന്നുകൾ സ്വയം കുത്തിവെക്കുന്ന ഒരു ആസക്തനായിരുന്നു. രോഗാണുനശികരണം വരുത്താഞ്ഞ സൂചികൾ പൊതുവായി ഉപയോഗിച്ചതിനാൽ മയക്കുമരുന്നു ദുരുപയോക്താക്കൾ മരുന്നുകൾ മാത്രമല്ല, തങ്ങളുടെ കൂട്ടാളികളുടെ രക്തത്തിലെ വൈറസുകളെയും കുത്തിവെക്കുകയായിരുന്നു. അങ്ങനെ മയക്കുമരുന്നുകൾ കുത്തിവെക്കുന്നവർ പെട്ടെന്ന് എയ്ഡ്സിന്റെ അടുത്ത അപകട സാദ്ധതയുള്ളവരായിത്തീർന്നു.
എയ്ഡ്സ് ബാധിച്ച ഒരാളിൽനിന്ന് രക്തം വഹിച്ചുകൊണ്ടുപോകുന്ന കൊതുകുകൾ കുത്തുന്നവർ അപകടത്തിലാണെന്ന് ഇതിനർത്ഥമുണ്ടോ? ഈ വിധത്തിൽ എയ്ഡ്സ് പകരുമെന്ന് തെളിവില്ല. “മലിനമായ സൂചികളോടു കൂടിയ ആരോഗ്യപരിപാലകർ ഒരു കൊതുകിനു പകരാൻ കഴിയുന്നതിൽ കൂടുതൽ രക്തം കടത്തുന്നു”വെന്ന് എയ്ഡ്സ് ഗവേഷണത്തിലെ ഒരു നായകൻ പ്രസ്താവിക്കുന്നു, “എന്നാൽ അത് അസാദ്ധ്യമാണെന്ന് നിങ്ങൾക്കു പറയാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വവർഗ്ഗസംഭോഗികൾക്കും മയക്കുമരുന്നു ദുരുപയോക്താക്കൾക്കും പുറമേ, എയ്ഡ്സുമായി വന്നുതുടങ്ങിയ മറ്റൊരു കൂട്ടർ എളുപ്പത്തിൽ രക്തസ്രവണമുണ്ടാകാൻ ചായ്വുള്ളവരാണ്. അവർ ഫാക്ടർ III എന്നറിയപ്പെടുന്ന ഒരു ഗാഢദ്രാവകം കൊണ്ടാണ് ചികിത്സിക്കപ്പെടുന്നത്, അത് 5000 വ്യത്യസ്തദായകരിൽനിന്ന് ശേഖരിക്കുന്ന രക്തദ്രാവകത്തിൽനിന്ന് നിർമ്മിക്കുന്നതാണ്. “യു. എസ്. എ യിൽ നിന്നുള്ള ഫാക്റ്റർ III ദ്രാവകം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ രോഗബാധ വർദ്ധിക്കാനിടയുണ്ട്” എന്ന് ബ്രിട്ടിഷ് മെഡിക്കൽ ജേണൽ ലാൻസെറ്റ് പറയുകയുണ്ടായി. അങ്ങനെ എയ്ഡ്സ് വൈറസിന്റെ പ്രതിദ്രവ്യങ്ങൾ ഉള്ളവരെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടവരുടെ ശതമാനം 1980-ലെ പൂജ്യത്തിൽനിന്ന് 1984-ൽ 53 ശതമാനമായി ഉയർന്നു!
എന്നാൽ എയ്ഡ്സ് വൈറസ് മൂത്രത്തിലും ഉമിനീരിലും കണ്ണുനീരിലും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ ശരീരദ്രാവക കൈമാറ്റത്തിലൂടെ ഈ രോഗം പകരുമോ? ആർക്കെങ്കിലും ഈ വിധത്തിൽ എയ്ഡ്സ് പടിപെട്ടിട്ടുള്ളതായി തെളിവില്ല. ഇങ്ങനെയുള്ള ദ്രാവകങ്ങളിലൂടെ രോഗം പകരാനിടയില്ലെന്നാണ് നിലവിലുള്ള ദൈവ്യശാസ്ത്രാഭിപ്രായം. എന്നിരുന്നാലും, ഒരു വാഷിംഗ്ടൺ ഡി. സി. ന്യൂറോളജിസ്റ്റ് ഡോ. റിച്ചാർഡ് റസ്റ്റാക്ക് ഇങ്ങനെ പറയുന്നു: “ഈ ദ്രാവകങ്ങളിൽ വൈറസ് സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ ഈ മാർഗ്ഗങ്ങളിലൂടെയും അതു പകരാനുള്ള സാദ്ധ്യതയുള്ളതായി സങ്കൽപ്പിക്കുന്നതാണ് ഏറെ ബുദ്ധിപൂർവ്വകം.”
എയ്ഡ്സിന്റെ ബാധ തിരുവത്താഴത്തിൽ പൊതു വീഞ്ഞിൽ പാനപാത്രത്തിൽ പങ്കുപറ്റുന്നതിൽ ഉൽക്കണ്ഠക്കിടയാക്കിയിട്ടുണ്ട് എന്ന് നാഷണൽ കാത്തലിക്ക് റിപ്പോർട്ടർ കഴിഞ്ഞ നവംബറിൽ പ്രസ്താവിക്കുകയുണ്ടായി. അറ്റ്ലാൻറാ ജോർജ്ജിയായിലെ യു. എസ്. രോഗനിയന്ത്രണ കേന്ദ്രങ്ങളിൽ ഈ ആചാരം സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വിധത്തിൽ എയ്ഡ്സ് പകരാൻ കഴിയുമെന്ന് തെളിവില്ലെന്ന് ആക്റ്റിംഗ് ഡയറക്ടർ ഡോ. ഡോണാൾഡ് ആർ ഹോപ്കിൻസ് പറയുകയുണ്ടായി. എന്നിരുന്നാലും, തെളിവിന്റെ അഭാവം” അപകട സാദ്ധ്യതയില്ലെന്ന് അർത്ഥമാക്കരുത്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എയ്ഡ്സ് രോഗികളോടുള്ള അടുത്ത സമ്പർക്കത്തിലൂടെ എയ്ഡ്സ് പിടിപെടാൻ സാദ്ധ്യതയുള്ളതുകൊണ്ട് ആളുകൾ ഉൽക്കണ്ഠാകുലരാകുന്നതിൽ അതിശയിക്കാനുണ്ടോ? എന്നിരുന്നാലും, തങ്ങളുടെ കുട്ടികൾക്ക് സഹപാഠികളിൽനിന്ന് എയ്ഡ്സ് പകരുകയില്ലെന്ന് മിക്കപ്പോഴും മാതാപിതാക്കൾക്ക് ഉറപ്പുകൊടുക്കപ്പെടുന്നു. കുടുംബാംഗങ്ങൾ ചുംബിക്കുകയും ഒരേ ഉപകരണങ്ങൾകൊണ്ട് ഭക്ഷണം കഴിക്കുകയും ഒരേ കക്കൂസും കുളിമുറിയും മറ്റും ഉപയോഗിക്കുകയും ചെയ്തിട്ടും എയ്ഡ്സ് ഇരകൾ കുടുംബാംഗങ്ങൾക്ക് ഈ രോഗം പരത്തിയിട്ടില്ലെന്നുള്ള അവകാശവാദമാണ് തെളിവ്. എന്നിരുന്നാലും, ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് ന്യൂയോർക്ക് എഴുത്തുകാരനായ വില്യം എഫ്. ബക്ക്ലി ജൂണിയർ മാതാപിതാക്കളുടെ ഉൽക്കണ്ഠയിൽ സഹതപിക്കുന്നു:
“[സുപ്രസിദ്ധ എയ്ഡ്സ് രോഗിയായിരുന്ന] റോക്ക് ഹഡ്സൺ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടപ്പോൾ അയാളെ ശുശ്രൂഷിച്ച നേഴ്സുമാരെക്കൊണ്ട് അവരുടെ വസ്ത്രങ്ങൾ കത്തിപ്പിച്ചു—ഇത് ഒരു മന്ത്രവാദവൈദ്യന്റെ കുടിലിലല്ലായിരുന്നു, പിന്നെയോ ഒരു ആധുനിക ആശുപത്രിയിലായിരുന്നു. രോഗിക്ക് ആഹാരം കൊടുത്തത് കടലാസ് പ്ലേറ്റുകളിലും പ്ലാസ്റ്റിക്ക് പ്ലേറ്റുകളിലുമായിരുന്നു. പ്ലാസ്റ്റിക്ക് ഫോർക്കുകളും സ്പൂണുകളുമാണ് ഉപയോഗിച്ചത്. അവയെല്ലാം നശിപ്പിക്കപ്പെട്ടു.” അല്പം അപകടസാദ്ധ്യത ഉണ്ടെന്ന് ആശുപത്രി ജീവനക്കാർ വിശ്വസിക്കുന്നില്ലായിരുന്നെങ്കിൽ ഈ മുൻകരുതലുകൾ എന്തിന്?
രക്തപ്പകർച്ചയുടെ അപകടങ്ങൾ
മറിച്ച്, രോഗബാധയുള്ള ഒരാളുടെ രക്തം സ്വീകരിക്കുന്നതിനാൽ, എയ്ഡ്സ് പകരുമെന്നുള്ളതിന് സംശയമില്ല. ലക്ഷണങ്ങൾ ഇല്ലെങ്കിലും എയ്ഡ്സ് വൈറസ് വഹിക്കുന്ന രക്തദാതാക്കൾക്ക് മറ്റുള്ളവരിലേക്ക് എയ്ഡ്സ് കടത്തിവിടാൻ കഴിയും.
ജനിച്ചശേഷം ഉടനെ പല രക്തപ്പകർച്ചകൾ കൊടുക്കപ്പെട്ട സാൻഫ്രാൻസിസ്ക്കോയിലെ ഒരു ശിശുവിന് പിന്നീട് എയ്ഡ്സു ബാധിച്ചതായി ഡോ. ആർതർ അമ്മാൻ റിപ്പോർട്ടു ചെയ്തു. രക്തദാനസമയത്ത് സുഖമുണ്ടായിരുന്ന ദാതാക്കളിലൊരാൾ ദാനത്തിനുശേഷം ഏഴുമാസം കഴിയുന്നതുവരെ എയ്ഡ്സ് രോഗബാധിതനായില്ല. ദാതാവും രക്തം സ്വീകരിച്ച ശിശുവും മരിച്ചു.
ഒരു പൊതുദാതാവിൽനിന്ന് രക്തം സ്വീകരിച്ചശേഷം നാല് അകാല ശിശുക്കൾക്ക് എയ്ഡ്സ് ബാധിച്ചു, ദാതാവിൽ എയ്ഡ്സ് പ്രതിദ്രവ്യങ്ങൾ ഉണ്ടായിരുന്നതായി പിന്നീട് കണ്ടുപിടിക്കപ്പെട്ടു. നാലിൽ മൂന്നു ശിശുക്കളും ഏഴു മാസത്തിനകം മരിച്ചു.
ഐക്യനാടുകളിൽ ജോർജ്ജിയാ സംസ്ഥനത്ത് ലക്ഷണങ്ങളില്ലാഞ്ഞ ഒരു സ്വവർഗ്ഗസംഭോഗിയിൽനിന്ന് ഒരൊറ്റ രക്തപ്പകർച്ച സ്വീകരിച്ചശേഷം അഞ്ചര വർഷം കഴിഞ്ഞ് ഒരു ബാലൻ എയ്ഡ്സ് ബാധിച്ചു മരിച്ചു. ദാതാവിന്റെ രക്തം പിന്നീട് പരിശോധിച്ചപ്പോൾ എയ്ഡ്സ് പ്രതിദ്രവ്യങ്ങളിൽ പോസിറ്റീവ് ആയിരുന്നു. സങ്കടകരമെന്നുപറയട്ടെ, ജോർജ്ജിയാ മെഡിക്കൽ കോളജിലെ ഡോക്ടർമാർ റിപ്പോർട്ടു ചെയ്യുന്നു: “ഞങ്ങളുടെ രോഗിയുടെ രക്തപ്പകർച്ചക്കു ശേഷം ആ ദാതാവിന്റെ രക്തം അനേകർക്കു കൊടുത്തിട്ടുണ്ട്.”—ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ, മെയ് 9, 1985, പേജ് 1256.
“രക്തപ്പകർച്ചയോട് ബന്ധപ്പെട്ട എയ്ഡ്സ്” രോഗികളുടെ ഏതാണ്ട് 40 ശതമാനം “60 വയസ്സോ അധികമോ ഉള്ളവരായിരുന്നു”വെന്നും അവർ “മിക്കപ്പോഴും രക്തം സ്വീകരിച്ചത് ശാസ്ത്രക്രിയാനടപടികളോട്, മിക്കപ്പോഴും ഹൃദയ ബൈപാസ് ശാസ്ത്രക്രിയയോട് ബന്ധപ്പെട്ടായിരുന്നു”വെന്നും ഒരു പഠനം റിപ്പോർട്ടു ചെയ്തു.—ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ, ജനുവരി 12, 1984
ഇത് ഈ പ്രധാനപ്പെട്ട ചോദ്യം ഉദിപ്പിക്കുന്നു: കുത്തിവെക്കുന്ന രക്തത്തിൽനിന്ന് എയ്ഡ്സ് വൈറസിനെ അകറ്റുന്നതിന് ഉറപ്പുള്ള ഏതെങ്കിലും മാർഗ്ഗമുണ്ടോ?
ഒരു വിശ്വസനീയ രക്തപരിശോധനയോ?
എയ്ഡ്സിനിടയാക്കുന്ന വൈറസിനെ വേർതിരിച്ചെടുത്തതോടെ ഒരു വ്യക്തി ഒരു കാലത്ത് എയ്ഡ്സിന് വശഗമായിരുന്നോയെന്നും പ്രതിദ്രവ്യങ്ങൾ വികസിപ്പിച്ചിരുന്നോയെന്നും പറയുന്നതിന് ഒരു രക്തപരിശോധന വികസിപ്പിച്ചെടുക്കുക സാദ്ധ്യമായി. അങ്ങനെ രക്തദാതാക്കളെ കൂടുതൽ കർശനമായി പരിശോധിക്കുക സാദ്ധ്യമായി. പ്രശ്നം അങ്ങനെ പരിഹരിക്കപ്പെട്ടെന്ന് പ്രസ്സും വൈദ്യശാസ്ത്രവിദഗ്ദ്ധരും വിചാരിക്കുന്നതായി തോന്നി. ദൃഷ്ടാന്തമായി, 1985 ആഗസ്റ്റ് 12-ലെ ന്യൂസ് വീക്ക് “മിക്ക വിദഗ്ദ്ധരുടെയും കാഴ്ചപ്പാടിൽ എയ്ഡ്സ് ജനതയുടെ രക്തത്തിലൂടെ പരക്കുകയില്ലെന്ന് ഉറപ്പുനൽകുന്നതാണ്” ഈ പരിശോധനയെന്ന് പറയുകയുണ്ടായി.
എന്നാൽ “ഉയർന്ന അപകടസാദ്ധ്യതയുള്ള” വിഭാഗത്തിൽ പെട്ടവർക്ക് കൊടുക്കേണ്ടതിന് യു. എസ്. പബ്ലിക്ക് ഹെൽത്ത് സർവീസ് നൽകിയ പുതുക്കിയ മാർഗ്ഗരേഖകൾ അതു പറയുന്നില്ല. പകരം അവ ഇങ്ങനെ പറയുന്നു: “വൈറസ് ബാധിച്ചിട്ടുള്ള എല്ലാവർക്കും പ്രതിദ്രവ്യങ്ങൾ ഉണ്ടായിരിക്കുകയില്ലാത്തതിനാൽ വൈറസ് വാഹികളായ എല്ലാവരെയും പരിശോധന കണ്ടുപിടിക്കുകയില്ല . . . നിങ്ങൾക്കു രോഗബാധ ഉണ്ടായിരിക്കാമെങ്കിലും വൈറസിന്റെ പ്രതിദ്രവ്യങ്ങൾ കണ്ടുപിടിക്കപ്പെടാതിരിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. അതു സംഭവിക്കുകയാണെങ്കിൽ, രക്തം രോഗികളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കും, അവർ HTLV-III-ന്റെ ബാധയ്ക്കും എയ്ഡ്സ് ബാധയ്ക്കും അപകട സാദ്ധ്യതയുള്ളവരായിരിക്കും.”
“ഒരു നിഷേധാത്മക പ്രതിദ്രവ്യപരിശോധന ഒരു വ്യക്തി വൈറസിൽനിന്ന് വിമുക്തനാണെന്ന് ഉറപ്പുനൽകുന്നില്ല . . . കാരണം വൈറസ്ബാധ അടുത്ത കാലത്താണെങ്കിൽ പ്രതിദ്രവ്യങ്ങൾ വികാസം പ്രാപിച്ചിരിക്കുകയില്ല” എന്ന് 1985 മെയ്യിലെ യു. എസ്. ഫുഡ് ആൻഡ് ഡ്രഗ് ആഡ്മിനിസ്ട്രേഷൻസ് മാഗസിൻ എഫ്. ഡി. എ. കൺസ്യൂമർ പറയുകയുണ്ടായി.
“[അണുബാധിതരക്തത്തിന്റെ] 90 ശതമാനത്തിൽ കൂടുതൽ പരിശോധന വകതിരിച്ചെടുക്കാൻ അശേഷം സാദ്ധ്യതയില്ല, എന്റെ ഏറ്റവും നല്ല സങ്കല്പം അത് 75 മുതൽ 80 വരെ ശതമാനമാണെന്നാണ്” എന്ന് ഡോ. മൈറൻ എസ്സെക്സ് പറഞ്ഞതായി ദി ന്യൂയോർക്ക് റൈംസ് ഉദ്ധരിച്ചു, അദ്ദേഹം ഹാർവാർഡ് പബ്ലിക്ക് ഹെൽത്ത് സ്കൂളിലെ ക്യാൻസർ ബയോളജി ഡിപ്പാർട്ട്മെൻറ് അദ്ധ്യക്ഷൻ ആണ്.” അത് അതിലും മെച്ചമാണെങ്കിൽ ഞാൻ ഞെട്ടിപ്പോകും” എന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ പരിശോധന വൈറസ് മലിനമായ എല്ലാ രക്തത്തെയും കണ്ടുപിടിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നു മാത്രമല്ല റ്റൈം മാസിക അഭിപ്രായപ്പെട്ടതുപോലെ, “അനേകം രാജ്യങ്ങൾക്കും വൻതോതിൽ നടത്താൻ കഴിയാത്തവിധം ഈ രക്ഷ പരിശോധന വളരെ ചെലവേറിയതുമാണ്.”
തങ്ങൾ അല്ലെങ്കിൽ തങ്ങൾ അറിയുന്നവർ രക്തപ്പകർച്ച ആവശ്യമുള്ള ഐച്ഛിക ശാസ്ത്രക്രിയ നിരസിക്കുകയാണെന്ന് ഇൻറർവ്യൂ ചെയ്തവരിൽ 21 ശതമാനം പറഞ്ഞതായി ഒരു ന്യൂസ് വീക്ക് അഭിപ്രായവേട്ടെടുപ്പ് റിപ്പോർട്ടു ചെയ്തു. ഒരുപക്ഷെ, കൂടുതലാളുകളുടെ രക്തരഹിത ശാസ്ത്രക്രിയയുടെ വർദ്ധിച്ചുവരുന്ന മണ്ഡലത്തിൽ സ്പെഷ്യലിസ്റ്റ്കൾ ഉപയോഗിക്കുന്ന കൂടുതൽ സൂക്ഷ്മതയുള്ള രീതികൾ വികസിപ്പിച്ചെടുത്തിട്ടുള്ള ഡോക്ടർമാരെ ഇപ്പോൾ തേടിയേക്കും. (g86 4/22)
[5-ാം പേജിലെ ചിത്രം]
താൻ സ്വീകരിക്കുന്ന രക്തം എയ്ഡ്സ് വൈറസിൽനിന്ന് വിമുക്തമാണെന്ന് ഒരു രോഗിക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ?
[കടപ്പാട്]
H. Armstrong Roberts