വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 7/8 പേ. 3
  • വലിയ മർമ്മം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വലിയ മർമ്മം
  • ഉണരുക!—1989
  • സമാനമായ വിവരം
  • മരിക്കു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്നത്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • മരണം ഇത്ര ഭയജനകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2007
  • മരണത്തെ സംബന്ധിച്ച ചില കെട്ടുകഥകൾ ഒരു അടുത്ത വീക്ഷണം
    2002 വീക്ഷാഗോപുരം
  • മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്‌?
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1989
g89 7/8 പേ. 3

വലിയ മർമ്മം

‘നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി ഏതു ചോദ്യ​വും ദൈവ​ത്തോ​ടു ചോദി​ക്കാൻ അനുവാ​ദ​മു​ണ്ടെ​ങ്കിൽ എന്തായി​രി​ക്കും നിങ്ങളു​ടെ ചോദ്യം? ഇംഗ്ലണ്ടിൽ അടുത്ത കാലത്തു നടത്തിയ ഒരു സർവ്വേ​യു​ടെ ഫലം, അഭിമു​ഖ​സം​ഭാ​ഷണം നടത്തി​യ​വ​രിൽ 31 ശതമാനം “നാം മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?” എന്നു അറിയാ​നാ​ഗ്ര​ഹി​ച്ചു.

നിങ്ങൾക്ക്‌ അവസരം ലഭിച്ചാൽ നിങ്ങൾ ആ ചോദ്യം ചോദി​ക്കു​മോ?

മരണം “നമുക്ക്‌ ഉറപ്പുള്ള ഒരു സംഗതി​യാണ്‌, ആ അറിവ്‌ ജീവി​ച്ചി​രി​ക്കുന്ന ഏവർക്കു​മുണ്ട്‌,” മരണം എന്ന പുസ്‌ത​ക​ത്തിൽ ഗവേഷ​ക​നായ മോഗ്‌ ബാൾ എഴുതു​ന്നു. എന്നിരു​ന്നാ​ലും, “സാധാ​ര​ണ​ക്കാ​രു​ടെ​യി​ട​യിൽ അത്‌ ഒരു സംഭാ​ഷ​ണ​വി​ഷ​യമല്ല. നിങ്ങൾക്കു നല്ല പരിച​യ​മി​ല്ലാ​ത്ത​വ​രോട്‌ നിങ്ങൾ സംസാ​രി​ക്കുന്ന ഒരു വിഷയമല്ല മരണം” എന്ന്‌ ബാൾ കൂടു​ത​ലാ​യി പ്രസ്‌താ​വി​ക്കു​ന്നത്‌ വിരോ​ധാ​ഭാ​സ​മാ​യി​രി​ക്കു​ന്നു.

യഥാർത്ഥ​ത്തിൽ, അനേകർ മരണ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻപോ​ലും ആഗ്രഹി​ക്കു​ന്നില്ല. ലോക​വി​ജ്ഞാ​ന​കോ​ശം പ്രസ്‌താ​വി​ക്കു​ന്ന​തു​പോ​ലെ, “മിക്കയാ​ളു​ക​ളും മരണത്തെ ഭയപ്പെ​ടു​ന്നു, അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തൊ​ഴി​വാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു.” ഈ ഭയം യഥാർത്ഥ​ത്തിൽ അജ്ഞാത​മാ​യ​തി​നെ​ക്കു​റി​ച്ചുള്ള ഭയമാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ മരണം മിക്കവർക്കും ഒരു മർമ്മമാണ്‌. അതു​കൊണ്ട്‌ ആരെങ്കി​ലും മരിക്കു​മ്പോൾ ആളുകൾ “പോയി,” “കടന്നു​പോ​യി,” “മരണത്തിൽ നഷ്ടപ്പെട്ടു” എന്നിങ്ങ​നെ​യുള്ള പദപ്ര​യോ​ഗങ്ങൾ അല്ലെങ്കിൽ സമാന​മായ പ്രയോ​ക്തി ഉപയോ​ഗി​ക്കു​ന്നു. എന്നാൽ നമ്മളെ​ല്ലാം മരണത്തെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ നാം മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു എന്ന്‌ വർണ്ണി​ക്കു​ന്ന​തിൽ നമുക്കു കൂടുതൽ കൃത്യത ഉണ്ടായി​രി​ക്കാൻ കഴിക​യി​ല്ലേ?

നാം സാങ്കൽപ്പി​ക​ചോ​ദ്യ​ങ്ങ​ളാണ്‌ ചോദി​ക്കു​ന്നത്‌ എന്നും അത്‌ വെറും വിശ്വാ​സ​കാ​ര്യ​മാ​ണ​ന്നും സംശയ​വാ​ദി​കൾ അവകാ​ശ​പ്പെ​ടും. എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ബ്രിട്ടാ​നി​ക്കാ പറയു​ന്ന​തു​പോ​ലെ “മരണം ജീവി​തമല്ല. എന്നിരു​ന്നാ​ലും അത്‌ എന്താ​ണെന്ന്‌ ഊഹി​ക്കാ​നേ കഴിയൂ.” എന്നിരു​ന്നാ​ലും അതേ പ്രമാണം ഇങ്ങനെ​യും പ്രഖ്യാ​പി​ക്കു​ന്നു: “മനുഷ്യർ ഏതോ രൂപത്തിൽ മരണത്തെ അതിജീ​വി​ക്കു​ന്നു​വെന്ന വിശ്വാ​സം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും പ്രബല​മാ​യി സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. ഈ വിശ്വാ​സം പണ്ടത്തെ​യും ഇപ്പോ​ഴ​ത്തെ​യും സകല മതങ്ങളി​ലു​മുണ്ട്‌.”

ഈ വിശ്വാ​സങ്ങൾ ഏതെല്ലാം രൂപങ്ങ​ളി​ലാ​ണു​ള്ളത്‌? അവ നാം മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു​വെന്ന തിൻമേൽ യഥാർത്ഥ വെളിച്ചം വീശു​ന്നു​വോ? അതോ മരണം ഒരു മർമ്മമാ​യി അവശേ​ഷി​ക്കു​ക​യാ​ണോ? (g88 7/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക