ഉരുക്കു വനിതക്ക് മുഖകാന്തി വരുത്തുന്നു
ഫ്രാൻസിലെ ഉണരുക! ലേഖകൻ
അവൾക്ക് പ്രായമായെങ്കിലും യാതൊരു ചുളികളുമില്ല. അവളെ എല്ലായ്പ്പോഴും നന്നായി പരിപാലിച്ചിട്ടുണ്ട്. ഓരോ ഏഴു വർഷവുംകൂടുമ്പോൾ അവൾക്ക് മുഖകാന്തി വരുത്തുന്നു. ഈ അടുത്തകാലത്ത് അവൾക്ക് വണ്ണം കുറക്കുന്നതിനുള്ള ആഹാരം കൊടുത്തു. അത് അവൾക്ക് അവളുടെ യുവത്വത്തിൽ കുറെ തിരികെ കൊടുത്തു. അവൾക്ക് അത് യഥാർത്ഥത്തിൽ ആവശ്യമായിരുന്നു.
പ്രീതിയോടെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഈഫൽഗോപുരത്തിന് 1889ലെ അതിന്റെ ജനനം മുതൽ അനേകം അപസാഹസങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. കോൺക്രീററ് തറകൾ നിർമ്മിക്കപ്പെട്ടു, അവ ഒന്നാംനിലക്ക് അമിതഭാരമായിത്തീർന്നു. അതിന്റെ വിവിധ നിലകളിൽ ഭംഗിയില്ലാത്ത കടകളും ബൂത്തുകളും സ്ഥാപിക്കപ്പെട്ടു. കൂടുതലായ ഭാരം നിമിത്തം തുലാങ്ങൾ വളയാൻതുടങ്ങി. ഒന്നും രണ്ടും നിലകളിലെ റസ്റേറാറൻറുകളിലേക്ക് എത്തുന്ന ഗാസ്പൈപ്പുകൾ നീക്കംചെയ്യേണ്ടതും ആവശ്യമായിത്തീർന്നു. അത് മേലാൽ ആധുനിക സുരക്ഷിത നിലവാരങ്ങൾക്ക് അനുയോജ്യമായിരുന്നില്ല.
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ പ്രാരംഭത്തിൽ പാരീസ് നഗരം ആവശ്യമായ നവീകരണത്തിന് പച്ചക്കൊടി കാട്ടി. അതിന്റെ ഉദ്ദേശ്യം പഴയ ഉരുക്കുവനിതക്ക് വീണ്ടും ജീവനും പ്രശസ്തിയും കൊടുക്കുകയും ഓരോ വർഷവും അവളെ കാണാൻ വരുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതംചെയ്യുന്നതിന് സൗകര്യമുണ്ടാക്കുകയും ചെയ്യുകയെന്നതായിരുന്നു.a പരാദനിർമ്മാണങ്ങളുടെ നീക്കംചെയ്യൽ അവളുടെ ഭാരത്തിൽ ഒരു ആയിരത്തിൽപരം ടൺ “കുറയാനിടയാക്കി”. എന്നിരുന്നാലും, നവീകരണം പുതിയ കടകളുടെയും ഒരു ആധുനിക കോൺഫറൻസ് മുറിയുടെയും അവളുടെ ചരിത്രം വിവരിക്കുന്ന ഒരു വീഡിയോ മ്യൂസീയത്തിന്റെയും ഒരു പോസ്ററാഫീസിന്റെയും ആ സ്ഥാനത്തിനു യോജിച്ചതും വ്യത്യസ്ത തരം സന്ദർശകർക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നതുമായ ഒരു റസ്റേറാറൻറിന്റെയും കൂട്ടിച്ചേർപ്പിന് അനുവദിച്ചു.
രണ്ടും മൂന്നും നിലകൾക്കിടയിലെ പഴയ ഹൈഡ്രോളിക്ക് ലിഫ്ററ് (ഗോപുര മദ്ധ്യത്തിൽനിന്ന് മുകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നത്) നീക്കംചെയ്യപ്പെട്ടിരിക്കുന്നു. അത്യന്തം തണുത്ത കാലാവസ്ഥയിൽ അതിന്റെ ഉപയോഗം നിർത്തിവെക്കേണ്ടതാവശ്യമായിരുന്നിട്ടുണ്ട്. അങ്ങനെ, ശീതകാലത്ത് പാരീസിലേക്കു വരുന്ന വിനോദസഞ്ചാരികൾക്ക് രണ്ടാംതട്ടിനു മുകളിലേക്കു പോകാൻ കഴിയാഞ്ഞതിൽ മിക്കപ്പോഴും നിരാശതോന്നിയിട്ടുണ്ട്. ഇപ്പോൾ, നാല് ഹൈസ്പീഡ് ഇലക്ട്രിക്ക് എലിവേറററുകൾക്ക് എല്ലാ കാലാവസ്ഥകളിലും ആളുകളെ കയററുകയും ഇറക്കുകയും ചെയ്യാൻ കഴിയുന്നു. ഇത് മുകളിലേക്കു പോകാനുള്ളവരുടെ നിരകളെ വലുതായി കുറക്കുന്നു.
അടുത്ത കാലത്തെ നവീകരണങ്ങളാൽ അവൾക്ക് രണ്ടും മൂന്നും നിലകളെ ബന്ധിപ്പിക്കുന്ന വർത്തുളാകൃതിയിലുള്ള ഗോവണി നഷ്ടപ്പെട്ടതിൽ ചിലർ ദുഃഖിക്കുന്നു. എന്നാൽ അവൾക്ക് പുതിയ പ്രകാശക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദഗ്ദ്ധമായി സ്ഥാപിച്ചിരിക്കുന്ന ശതക്കണക്കിന് ഫഡ്ള്ലൈററുകൾ അവളുടെ ഭംഗിയുള്ള നിർമ്മാണത്തിന് മാററുകൂട്ടുകയും അവളുടെ സകല പ്രൗഢിയും രാത്രിയിൽ പ്രദർശിപ്പിക്കാൻ അവളെ അനുവദിക്കുകയും ചെയ്യുന്നു.
ഉരുക്കുവനിതക്ക് കഴിഞ്ഞവർഷം നൂറു വയസ്സായി. അവൾ ജനനത്തിങ്കൽ അത്യന്തം വിവാദാത്മകമായിരുന്നെങ്കിലും അവൾ പാരീസിലെ ചക്രവാളത്തിൽനിന്ന് അപ്രത്യക്ഷപ്പെടണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവൾ ഇപ്പോഴും ലോകമൊട്ടാകെ അതിന്റെ അത്യന്തം പ്രസിദ്ധമായ പ്രതീകമാണ്. (g89 1/8)
[അടിക്കുറിപ്പുകൾ]
a നവീകരണ വേലയ്ക്കു ശേഷം 1979-ൽ 34,00,000 സന്ദർശകരും 1987-ൽ 42,00,000 സന്ദർശകരുമുണ്ടായിരുന്നു.
[10, 11 പേജുകളിലെ ചിത്രങ്ങൾ]
ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഈഫൽഗോപുരത്തിൽനിന്ന് പാരീസിന്റെ ഒരു വിഹഗവീക്ഷണം ആസ്വദിക്കുന്നു